അപൂർവരാഗം III (രാഗേന്ദു) 880

ഞാൻ ആ മുറി എല്ലാം നോക്കി. എങ്ങും ഇല്ല.. ഇനി വഴിയിൽ വച്ചു പോയോ!!.. അതോ ഇവർ ഇവിടെ കൊണ്ടുവന്നു കിടത്തിയപ്പോൾ എടുത്തു മാറ്റിയോ.!!
ഒന്നും അറിയില്ല.. ഒന്നും..

എല്ലാംകൂടി ഓർത്ത് പ്രാന്ത് പിടിക്കും പോലെ.. ദേഷ്യം കൊണ്ട് ഞാൻ വിറച്ചു.. ഇങ്ങോട്ട് പുറപ്പെടാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു..ഒന്നും ചെയ്യാൻ പറ്റാത്ത അവസ്‌ഥയെ ഓർത്ത് എന്നോട് തന്നെ വെറുപ്പും ദേഷ്യവും തോന്നി.. അവിടെ ഉള്ള സാധനങ്ങൾ ഞാൻ എറിഞ്ഞുടച്ചു.. ഒരു ഭ്രാന്തനെ പോലെ..

വേച്ചു പോയി ഞാൻ ബെഡിൽ ഇരുന്നു.. ശരീരം ആകെ അസ്വസ്ഥത..ഒന്ന് കിടക്കണം എന്നുതോന്നി.

കിടന്നപ്പോൾ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ മനസിൽ തെളിഞ്ഞു വന്നു..അമ്മ, അച്ഛൻ ,എന്റെ ഗംഗ, വിനു.. എല്ലാവരെയും ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു..

ശാപം കിട്ടിയ ജന്മം .. എന്റെ ജീവിത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ഓർത്ത് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി..കണ്ണുകൾ നിറഞ്ഞൊഴുകി. പക്ഷെ അത് വാശിയോടെ അമർത്തി തുടച്ചു കണ്ണുകൾ ഇറുകെ അടച്ചു..

ഇവിടെ നിന്ന് ഒരു രക്ഷപ്പെടൽ അസാധ്യമോ??.. എന്നെ എന്തിനാവും ഇവിടെ എത്തിച്ചത്.. കൊല്ലാൻ ആവുമോ??..

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിൽ തെളിഞ്ഞു വന്നു.. ഓരോന്ന് ഓർത്തു ഞാൻ കിടന്നു.. ക്ഷീണം കൊണ്ട് അറിയാതെ കണ്ണുകൾ അടഞ്ഞു പോയി ഞാൻ എന്റെ ഓർമകളിലൂടെ പിന്നിലേക്കും..

*****

കാലിൽ സൂര്യയുടെ ബെൽറ്റ് തടഞ്ഞപ്പോൾ ഞാൻ ഒരു ചിരിയോടെ അത് കയ്യിൽ എടുത്തു.. ട്രിപ്പ് കഴിഞ്ഞു വന്നാൽ അവന്റെ രീതികൾ അറിയുന്നത് കൊണ്ട് ഞാൻ ഒരു ചിരിയോടെ അവന്റെ റൂമിന്റെ വാതിൽ തുറന്നു.. ലൈറ്റ് ഇട്ട് തിരിഞ്ഞതും അകത്തേ കാഴ്ച കണ്ട് എന്റെ ഹൃദയം നിലച്ചു പോയി.. കണ്ണുകൾ മിഴിഞ്ഞു.. ഒന്ന് അനങ്ങാൻ പോലും ആവാതെ തറഞ്ഞു പോയി ഞാൻ ഒരു നിമിഷം..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.