അപൂർവരാഗം III (രാഗേന്ദു) 880

അയാൾ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. കിതക്കുകയായിരുന്നു ഞാൻ..
പക്ഷെ അയാളുടെ മുഖം ശാന്തം ആയിരുന്നു..എന്നെയും അയാളുടെ കോളറിൽ പിടിച്ച എന്റെ കൈയ്യെയും അയാൾ ഒന്ന് നോക്കി.. ശേഷം എൻറെ കൈ സാവധാനം എടുത്തു മാറ്റി ഒരു പൂ പറക്കുന്ന ലാഘവത്തോടെ..

ശേഷം ഒന്ന് തള്ളി കാറ്റു പോലെ ഞാൻ ബെഡിലേക്ക് ബാലൻസ് തെറ്റി വീണു.. ചാടി എണീറ്റതും തല വിങ്ങാൻ തുടങ്ങി.. ഞാൻ തലയിൽ കൈ ചേർത്ത് അവിടെ തന്നെ ഇരുന്നു പോയി..

ഞാൻ അയാൾ നടന്നകലുന്നത് ദയനീയമായി നോക്കി..

അയാൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി വാതിൽ ശക്തമായി അടച്ചു..

“ഡോ!!.. ”

അയാൾ പോയ വഴിയേ ഞാൻ എഴുനേറ്റ് ഡോറിന്റെ അടുത്തു പാഞ്ഞു എങ്കിലും അത് ലോക്ക് ചെയ്തിരിന്നു..

“വാതിൽ തുറക്ക്..”

ഞാൻ ഹാൻഡിൽ പിടിച്ചു തിരിച്ചു.. വാതിൽ ശക്തമായി മുട്ടി.. അലറി..ആരും ഇല്ല.

മേശ മേൽ ഇരിക്കുന്ന കവർ നോക്കി..കയ്യിൽ ചൂട് തട്ടിയപ്പോൾ അത് എനിക്കുള്ള ഫുഡ് ആണെന് മനസിലായി. നല്ല വിഷപ്പും ക്ഷീണവും ഉണ്ട്.. പക്ഷെ എനിക്ക് അത് കഴിക്കാൻ തോന്നിയില്ല..

ഇത് അവളുടെ പണി തന്നെ ആണ്. എനിക്ക് ഉറപ്പാണ്.. അല്ലാതെ വേറെ ആരും എന്നെ ഇങ്ങനെ ദ്രോഹിക്കാൻ ഇല്ല.. അവൾ എന്നെ ട്രാപ്പ് ചെയ്തതാണ്.. എന്റെ എടുത്തു ചാട്ടം കാരണം ഞാൻ ഇതിൽ വീണു..വിനുവിനെ ഞാൻ ഓർത്തുപോയി.. തടഞ്ഞതാണ്.. പറഞ്ഞതാണ് എന്തോ ആപത്തു ആണെന്ന്..കേട്ടില്ല.. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

അവനോട് സംസാരിക്കണം എന്നു തോന്നി.. ഫോണ്..! ഞാൻ അതു ഓർത്ത് പോക്കറ്റിൽ നോക്കി…അത് അവിടെ ഇല്ല. ഫോണ് എവിടെ പോയി!!..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.