അപൂർവരാഗം III (രാഗേന്ദു) 880

അയാൾ എന്നെ രൂക്ഷമായി നോക്കി..കണ്ണുകൾ കുർത്തു..നെറ്റി ചുളിഞ്ഞു..മുഖം വലിഞ്ഞു മുറുകി..

“ഇനി ഇയാൾ മലയാളി അല്ലെ!!..”

ഞാൻ മനസ്സിൽ ഓർത്തു..

“വൈ ആർ യു ഗൈയ്സ് ഡൂയിങ് തിസ്..? വാട്ട് റോങ് ഡിഡ് ഐ ഡൂ..? ലുക്ക് ഐ വാണ്ട് റ്റു ഗോ.. ലെറ്റ് മി ഗോ..”

എവിടെ നിന്നോ വന്ന ധൈര്യത്തിൽ അയാളോട് പറഞ്ഞു.. അയാൾ ഒന്നും മിണ്ടാതെ എന്റെ നേർക്ക് വന്നു.. ഒന്ന് പതറി എങ്കിലും ഞാൻ അത് മുഖത്തു കാണിച്ചില്ല..

അയാൾ കയ്യിൽ ഇരുന്ന ഒരു പൊതി മേശ മേൽ വച്ചു.. എന്നെ നോക്കി..
തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഞാൻ അയാളുടെ മുൻപിൽ കയറി തടസം നിന്നു..

“വായിൽ എന്താടോ!!.. എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നത്..? നിങ്ങളൊക്കെ ആരാ?..എന്താ നിങ്ങളുടെ ഉദ്ദേശം.?. എന്നെ കൊല്ലാൻ ആണോ നിങ്ങളുടെ പ്ലാൻ??..അതിനാണോ ഇങ്ങോട്ടെക്ക് എന്നെ വിളിച്ചു വരുത്തിയത്.. എവിടെ അവൾ..?? അവളോട് ധൈര്യം ഉണ്ടെങ്കിൽ എന്റെ മുൻപിൽ വരാൻ പറ..കുറെ നാളായി അവൾ തുടങ്ങിയിട്ട്.. എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ.. അവളെ..അവളെ ഞാൻ.. എന്താ ചെയ്യ എന്ന് എനിക്ക് പോലും അറിയില്ല.. എന്നെ പറ്റി അവൾക്ക് അറിയില്ല..ഈ ശിവ ആരാണ് എന്ന് ഞാൻ കാണിച്ചു കൊടുക്കും അവൾക്ക്..”

മുൻപിൽ നിൽക്കുന്ന ആരെന്ന് ഞാൻ ഒരു നിമിഷം മറന്നു..പല്ല് ഞെരിച്ചു കിതച്ചുകൊണ്ട് ഞാൻ അലറി അയാളുടെ കോളറിൽ പിടിച്ചു..

പെട്ടെന്നാണ് എനിക്ക് ബോധം വീണത്..

ദൈവമേ ഇത്രേം നേരം ഞാൻ ഇയാളോട് എന്തൊക്കെയാ പറഞ്ഞത്.. അപ്പോൾതെ ദേഷ്യത്തിൽ പേടി അതിൽ അലിഞ്ഞു പോയി.. ഇതൊക്കെ കേട്ട് അയാൾ എങ്ങനെ പ്രതികരിക്കും എന്നോ ഒന്നും ഞാൻ ചിന്തിച്ചില്ല.. അത്രയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു അവളോട്..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.