അപൂർവരാഗം III (രാഗേന്ദു) 880

“എന്ത്..?”

“അഹ് ഒന്നുമില്ല.. അവർ മെഡിസിൻ കൊണ്ട് വന്നതാണ്.. ഫുഡ് കഴിച്ചോ ചോദിച്ചു.. ഇല്ല എന്ന് പറഞ്ഞപ്പോൾ ഷൗട്ട് ചെയ്യാൻ തുടങ്ങി.. തനിയെ കഴിക്കാൻ പറ്റില്ല.. നിങ്ങൾ ബാറിൽ പോയി.. വന്നിട്ട് ഒരുമിച്ചു കഴിചോളാ എന്ന് ഞാൻ പറഞ്ഞു..”

അവൾ ഒരു കൂസലും ഇല്ലാതെ പറയുന്നത് കേട്ട് എന്റെ വാ പൊളിഞ്ഞു പോയി..

“എഹ്.. ബാർ!! എഡി.. നിന്നെ ഞാൻ..!!ഇന്നോളം ഒരു ദുശീലം ഇല്ലാത്ത എന്നെ നീ.. കാണിച്ചു തരാടി ഞാൻ.. വൈഫ് പോലും..എവിടെ.. എവിടെ ആ തള്ള.. ഭാഷ അറിയാതെ പോയി ഇല്ലെങ്കിൽ ഞാൻ രണ്ട് പറഞ്ഞാഞ്ഞേ..”

എന്റെ ദേഷ്യവും ചെയ്തികളും കണ്ട് അവൾ ചിരിക്കാൻ തുടങ്ങി.. ചിരിച്ചു ചിരിച്ചു അവളുടെ കവിളുകൾ ചുവന്നു തുടുത്തു.. കണ്ണുകൾ ചുവന്നു അത് നിറഞ്ഞൊഴുകി..ശ്വാസം എടുക്കാതെ അവൾ കുണുങ്ങി ചിരിച്ചു..ചെറിയ കുഞ്ഞുങ്ങൾ ചിരിക്കുന്ന പോലെ..അവളുടെ ചിരി കണ്ട് ഒരു നിമുഷം ഞാൻ നോക്കി ഇരുന്നു പോയി..

കണ്ണുകൾ കൂർപ്പിച്ചു ഞാൻ ദേഷ്യത്തോടെ നോക്കി പക്ഷെ അത് നിമിഷ നേരം കൊണ്ട് മിഴിഞ്ഞു.. പേടി കൊണ്ട് എന്റെ നെഞ്ചു പട പട ഇടിക്കാൻ തുടങ്ങി..എന്റെ ദേഹം വിറച്ചു.. എന്തു ചെയ്യണം എന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നുപോയി..

തുടരും..

 

കഥ എന്റെ മനസിൽ ഇങ്ങനെ ആണട്ടോ പോകുന്നത്. നിരാശപ്പെടുത്തിയെട്ടുണ്ടെകിൽ ക്ഷമ..

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ.. സ്നേഹത്തോടെ❤️

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.