അപൂർവരാഗം III (രാഗേന്ദു) 880

വാതിൽ കൊട്ടി അടച്ചു.. അവിടെ റൂമിനു പുറത്തു ഇട്ടിരുന്ന കസേരയിൽ ചാരി ഇരുന്നു.

“ഇത്രേം സഹായിച്ചിട്ട്.. അവൾക്ക് വേണ്ടി ഓടി നടന്നിട്ട്.. ചെയുന്നത് കണ്ടില്ലേ.. അഹങ്കാരം പിടിച്ചവൾ.. ഛേ..!

തിരിഞ്ഞു നോക്കരുത് ആയിരുന്നു.. എന്നെ പറഞ്ഞ മതിയല്ലോ.. ”

എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നി..
പുറത്തേക്ക് നടന്നു.. തണുത്ത കാറ്റ് അടിച്ചപ്പോൾ മനസ്സ് ഒന്ന് ശാന്തം ആയത്പോലെ..കുറച്ചു ഏറെ നേരം അവിടെ നിന്നു.. ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു മുറിയിലേക്ക് നടന്നു..

ഡോർ തുറന്നു ചെന്നതും കണ്ടത് ഒരു നഴ്‌സ് അവൾക്ക് ഭക്ഷണം വാരികൊടുക്കുന്നതാണ്.. ഒരു 45 വയസ് തോന്നിക്കും..അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറയുന്നത് ഞാൻ കണ്ടു.. ഞാൻ വാതിലിൽ ഒന്ന് മുട്ടി..രണ്ടു പേരും എന്നെ നോക്കി..

അവർ എഴുന്നേറ്റു വന്ന് എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്.. എനിക്കൊന്നും മനസിലായില്ല.. മുഖഭാവം ദേഷ്യം ആണ്.. ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു.. അവളുടെ മുഖത്തു നോക്കിയപ്പോൾ ചുണ്ടിൽ ചിരി.. ഞാൻ കൂർപ്പിച്ചു നോക്കി..അത് സ്വിച്ചിട്ടുപോലെ അവിടെ നിന്നു..

അവസാനം ഗിവ് തോസ് മീഡിസിൻസ്.. ആൻഡ് ടേക്ക് കയർ ഓഫ് യുവർ വൈഫ്.. എന്നും പറഞ്ഞ് അവർ ചവിട്ടി തുള്ളി പോയി.. ഒന്നും മനസ്സിലാവാതെ ഞാൻ അവർ പോയ വഴിയേ നോക്കി നിന്നു..

ഞാൻ അവളെ ഒന്ന് നോക്കി..

“അവർ എന്താ പറഞ്ഞത്..?”

അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ മുഖതിനു നേരെ മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചു.. അവൾ ഒന്ന് വിറച്ചു..

“അത് പിന്നെ താൻ എന്നെ ഒറ്റക്ക് ആക്കി പോയില്ലേ.. ഭാര്യ ഇവിടെ ഇങ്ങനെ കിടക്കുമ്പോ ഭർത്താവ് കള്ള് വാങ്ങാൻ പോയാൽ പിന്നെ അവർക്ക് ദേഷ്യം വരില്ലേ..”

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.