അപൂർവരാഗം III (രാഗേന്ദു) 880

ഞാൻ കവർ സൈഡിൽ ഇരുന്ന മേശയിൽ വച്ചു..

“നോക്ക് മനുഷ്യത്വത്തിന്റെ പുറത്താണ് ഞാൻ ഇതൊക്കെ ചെയുന്നത്.. കണ്മുന്പിൽ ഒരാൾ ചാവാൻ കിടക്കുമ്പോൾ കണ്ടില്ല എന്നു നടിക്കാൻ എനിക്ക് ആവില്ല.. അങ്ങനെ അല്ല എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിരിക്കുന്നത്..”

അവൾ എന്നെ ദേഷ്യത്തോടെ തുറിച്ചു നോക്കി..

“താൻ ആരാന്നോ എന്താണെന്നോ ഒന്നും എനിക്ക് അറിയില്ല.. താൻ ഇവിടെ ഒറ്റയ്ക്ക് ആയത് കൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത് തന്നെ.. തന്റെ വീട്ടിൽ നിന്നും ആരെങ്കിലും വരുന്നത് വരെ അത് കഴിഞ്ഞ ഞാൻ എന്റെ പാടും നോക്കി പോവും..ഇപ്പൊ മര്യാദക്ക് ഇരുന്നു കഴിക്കാൻ നോക്ക്..

പിന്നെ തന്റെ വീട്ടിലെ ഫോണ് നമ്പർ ഉണ്ടെങ്കിൽ താ ഞാൻ വിളിച്ചു പറയാം..”

ദേഷ്യം വരുന്നുണ്ടായിരുന്നു എനിക്ക് അവളുടെ പെരുമാറ്റം കണ്ട്..

ഞാൻ പറഞ്ഞത് കേൾക്കെ അവൾ ഒന്നും മിണ്ടാതെ ദേഷ്യത്തോടെ കൈ കുത്തി ബെഡിൽ നിന്നും എഴുന്നെക്കാൻ ശ്രമിച്ചു..പക്ഷെ സാധിച്ചില്ല.. വേദന കടിച്ചമർത്തി അവൾ പതിയെ പഴയതു പോലെ കിടന്നു.. കണ്ണുകൾ നിറഞ്ഞു..

ഞാൻ അത് കയ്യും കെട്ടി നോക്കി നിന്നു.. പുറത്തേക്ക് വന്ന ചിരി ഉള്ളിൽ ഒതുക്കി..

“കഴിഞ്ഞോ അഭ്യാസം..”

അവൾ എന്നെ കൂർപ്പിച്ചു നോക്കി..

“സീ മിസ്റ്റർ.. എനിക്ക് വേണ്ടി ചെയ്തതിനു താങ്ക്സ്.. നിങ്ങൾക്ക് പോകാം.. എന്നെ അന്വേഷിച്ചു വരാൻ തൽക്കാലം ആരും ഇല്ല.. സോ ഇവിടെ നിന്ന് ഡോണ്ട് വേസ്റ്റ് യുവർ ടൈം..”

അത് പറഞ്ഞ് ഒരു കിതപ്പോടെ അവൾ എന്റെ മുഖത്തു നോക്കി.. ക്ഷീണിച്ച ശബ്ദം പക്ഷെ ഉറപ്പുളത്..

“അഹങ്കാരി..”

പല്ലുകൾ കടിച്ചമർത്തി ഞാൻ പുറത്തേക്കു പോയ്‌..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.