അപൂർവരാഗം III (രാഗേന്ദു) 880

“വിശകുന്നില്ലേ.. ഞാൻ കാന്റീനിൽ പോയി എന്തെങ്കിലും വാങ്ങി വരാം..”

ഞാൻ അതും പറഞ്ഞു ബാഗിൽ ഇരുന്ന പേഴ്‌സ് എടുത്തു പോക്കറ്റിൽ വച്ചു..അവളുടെ അടുത്തേക്ക് ചെന്നു.. അവളെ ഒന്ന് നോക്കി.. അവിടെ ഒരു അനക്കവും ഇല്ല..പിന്നെ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നതും..കേട്ടു അവളുടെ ശബ്ദം..

“എനിക്ക് ഒന്നും വേണ്ട..ജസ്റ്റ് ഗോ എവേയ്..”

കണ്ണടച്ചു പറഞ്ഞവളെ ഞാൻ ഒന്ന് നോക്കി..
ദേഷ്യം ഇരച്ചു വന്നെങ്കിലും ഞാൻ നിയന്ത്രിച്ചു…

“കോപ്പ് ഏത് നേരത്താണോ ഇതിനൊക്കെ തലയിൽ വെക്കാൻ തോന്നിയത്..”

ദേഷ്യം കടിച്ചമർത്തി മനസിൽ പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും പുറത്തേക്ക് നടന്നു..

ക്യാന്റീനിൽ പോയി അവൾകുള്ള ഫുഡ് പറഞ്ഞു.. ശേഷം അവിടെ ഇരുന്ന് ഞാൻ എനിക്കുള്ള ഫുഡ് ഓഡർ ചെയ്തു.. ഇന്നലെ ഒന്നും കഴിച്ചട്ടില്ലാത്തത് കൊണ്ട് നല്ല വിഷപ്പുണ്ടായിരുന്നു.. മനസിൽ ഓർമ്മകൾ കിനിഞ്ഞു വന്നെങ്കിലും ശാസനയോടെ ഞാൻ അടക്കി നിർത്തി.. ഇനി അതേ കുറിച്ചു ചിന്തിച്ചു മനസ് വിഷമിപ്പിക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു.. പക്ഷെ എത്ര ശ്രമിച്ചാലും ഇടക്ക് അത് കുത്തി നോവിക്കുന്നു.. തല ഒന്ന് കുടഞ്ഞു എന്റെ മുൻപിൽ കൊണ്ടുവന്നുവച്ച ഫുഡ് ഞാൻ കഴിച്ചു തുടങ്ങി..

ഫുഡ് കഴിച്ചു റൂമിൽ ചെന്നപ്പോൾ അവൾ കണ്ണുകൾ തുറന്ന് കിടക്കുന്നതാണ് കണ്ടത്. കയ്യിലെ കവർ കണ്ടവൾ എന്നെ സൂക്ഷിച്ചു നോക്കി..

“നോക്കണ്ട തനിക്കുള്ളതാ.. മെഡിസിൻ ഒക്കെ കഴിക്കുന്നത് അല്ലെ.. അപ്പൊ ഫുഡ് കഴിച്ചേ പറ്റു.. വാശി കാണികണ്ട.”

ഞാൻ അതും പറഞ്ഞു കൊണ്ടുവന്ന ഭക്ഷണം എടുത്ത് അവളുടെ അടുത്തേക്ക് ചെന്നു..

“ഐ ടോൾഡ് യു എനിക്ക് വേണ്ട എന്ന്.. നിങ്ങൾ ആരാ ഇതൊക്കെ ചെയ്യാൻ..”

മുഖത്തു ദേഷ്യം.. പക്ഷെ ശബ്ദത്തിനു ബലം ഇല്ല.. അത് വയ്യത്തത് കൊണ്ടാണ് എന്നുതോന്നി..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.