അപൂർവരാഗം III (രാഗേന്ദു) 880

ഡോക്ടർ വന്ന് അവളെ പരിശോധിച്ചു.. അവളോട് കാര്യങ്ങൾ ചോദിച്ചു എങ്കിലും ഒന്നും വിട്ടുപറഞ്ഞില്ല..

തലയിലെ മുറിവ് അത്ര ഗുരുതരം അല്ല പക്ഷെ ആഴം ഉണ്ട്.. വേറെ കുഴപ്പങ്ങൾ ഒന്നുമില്ല കയ്യിനും കാലിനും ഫ്രാക്ചർ ഉണ്ട്..ടെൻഷൻ വേണ്ട.. എന്നും പറഞ്ഞു ഡോക്ടർ എന്റെ തോളിൽ തട്ടി പുറത്തേക്ക് പോയി.. ഞാൻ അവൾ കണ്ണടച്ചു കിടക്കുന്നത് നോക്കി അവിടെ സൈഡിൽ ഇട്ടിരുന്ന ബെഡിൽ ഇരുന്നു

കുറച്ചു നേരം കഴിഞ്ഞ് വാതിൽ ആരോ മുട്ടുന്നത് കേട്ട് ഞാൻ നോക്കി.. പോലീസ് ആണ്.. അവളുടെ മൊഴി എടുക്കാൻ.. അപ്പോഴേക്കും അവൾ ഉണർന്നിരുന്നു..അവരെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ എന്റെ മേൽ പാഞ്ഞു..

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

“ആക്സിഡന്റ് കേസ് അല്ലെ.. ഹോസ്പിറ്റലിൽ നിന്നും വിളിച്ചറിയിച്ചതാണ്.. നടന്നത് പറഞ്ഞാൽ അവർ കേസ് രജിസ്റ്റർ ചെയ്യും..”

“മ്മ്മ്..”

അവൾ ഒന്ന് മൂളി..
പോലിസ് എന്നോട് പുറത്തു നിൽക്കാൻ പറഞ്ഞപോൾ ഞാൻ പുറത്തേക്ക് നടന്നു..

കുറച്ചു നേരത്തിനു ശേഷം അവർ പുറത്തേക്ക് വന്നു..ഞാൻ അവരടെ അടുത്തേക്ക് ചെന്നു..

“ഷി ഹാസ് നോ കംപ്ലൈന്റ് സോ വി ആർ ക്ലോസിംഗ് തിസ് കേസ്..”

അതും പറഞ്ഞു അവർ നടന്നു പോയി.. ഞാൻ ഇതിപ്പോ എന്താ സംഭവിച്ചത് എന്ന മട്ടിൽ അവർ പോയ വഴിയേ നോക്കി നിന്നു..

“ആ എന്തെങ്കിലും ആവട്ടെ..”

സ്വയം പറഞ്ഞുകൊണ്ട് ഞാൻ അകത്തേക്ക് ചെന്നു.. നോക്കുമ്പോൾ അവൾ കണ്ണടച്ചു കിടക്കുകയാണ്..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.