അപൂർവരാഗം III (രാഗേന്ദു) 879

“ദൈവമേ മലയാളി.. കർണാടകം ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ചുറ്റും മലയാളികൾ ആണ്. ആ ഒരു കണക്കിന് നന്നായി ഭാഷ അറിയാതെ വിയർക്കേണ്ടല്ലോ..”

എന്ന് ഞാൻ ഓർത്തു..അവൾ എണീക്കാൻ ശ്രമിച്ചു..

“ആആ..!!”

തല അനങ്ങിയപ്പോൾ വേദനകൊണ്ട് അവളുടെ കണ്ണുകൾ ധാരയായി ഒഴുകി.. കണ്ണുകൾ ഇറുകെ പൂട്ടി..

“സൂക്ഷിച്ച്..”

ഞാൻ വേഗം അവളെ പിടിച്ചു നേരെ കിടത്തി.. അവൾ എന്നെ ഇമ ചിമ്മാതെ നോക്കി..

“ഇത്.. ഞാൻ.. എനിക്കൊന്നും ഓർമ കിട്ടുന്നില്ല..”

അവൾ എന്നെ നോക്കി പറഞ്ഞപ്പോൾ ഞാൻ അവളെ സൂക്ഷിച്ചു നോക്കി..

“തന്റെ കാർ ആക്സിഡന്റ് ആയി..ഞാൻ ആ വഴി പോയപ്പോൾ കണ്ടതുകൊണ്ട് ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റി.. എന്ത് പൊക്കായിരുന്നു.. അല്ല സ്ഥിരം ഇങ്ങനെ ആണോ..!?”

ഒരു ചിരിയോടെ ഞാൻ ചോദിച്ചപ്പോൾ അവൾ എന്നെ കൂർപ്പിച്ചു നോക്കി..

“അല്ല കള്ളും കുടിച്ച് റിലെ ഇല്ലാതെ വണ്ടി ഓടിക്കുന്നത്.. അപകടം പിടിച്ച വഴി ആണെന്നുപോലും ഓർക്കാതെ.. അവിടെ കിടന്നു ചത്താൽ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല..”

അവളുടെ കണ്ണുകളിൽ ദേഷ്യം ആളി..

“എന്നെ ആരും ഉപദേശിക്കാൻ വരേണ്ട..”

പല്ലു ഞെരിച്ച് അവൾ എന്നെ നോക്കി പറഞ്ഞു..അവളുടെ കണ്ണുകൾ കലങ്ങി മറഞ്ഞു ചുവന്നിരുന്നു .. ശേഷം കണ്ണടച്ചു കിടന്നു.. കണ്ണുകളുടെ സൈഡിൽ കൂടി കണ്ണുനീർ ഒഴുകുന്നത് ഞാൻ കണ്ടു.. അതുകണ്ടപ്പോൾ എനിക്ക് എന്തോപോലെ തോന്നി..

അവളെ ഇനി ശല്യപ്പെടുത്തേണ്ട എന്ന് കരുതി ഞാൻ പോയി ഡോക്ടറെ വിളിച്ചുകൊണ്ട് വന്നു..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.