അപൂർവരാഗം III (രാഗേന്ദു) 880

ആകെ മുഷിഞ്ഞു.. ചോരയും ചെളിയും ആണ് ഷർട്ടിൽ..രണ്ട് ദിവസം ആയി ഈ വേഷം.. ഒന്ന് കുളിക്കണം എന്ന് തോന്നി.. ഞാൻ ബാഗിൽ നിന്നും എന്റെ ഡ്രസും ഒരു ടവലും എടുത്തു ബാത്‌റൂമിൽ കയറി.. തണുത്ത വെള്ളം ദേഹത്തു വീണപ്പോൾ ദേഹം ഒന്ന് തണുത്തു.. പക്ഷെ മനസ് അത് കലങ്ങി മറയുന്നു.. കണ്ണുകൾ അറിയാതെ നിറഞ്ഞു.. നീതയുടെയും സൂര്യയുടെയും മുഖം മനസിൽ തെളിഞ്ഞു വരുന്നു.. ഇനിയും നിന്നാൽ മനസ് കൈ വിട്ടു പോകും ഞാൻ ഷവർ ഓഫ് ചെയ്തു ദേഹം തുടച്ച് ഡ്രസ് ഇട്ടു പുറത്തേക്ക് ഇറങ്ങി തല തുവർത്തി കൊണ്ട്..

പുറത്ത് ഇറങ്ങിയപ്പോൾ എന്തോ ശബ്ദം കേട്ടു വേഗം അവളുടെ അടുത്തേക്ക് ചെന്നു..വേദന കൊണ്ടുള്ള ഞെരുക്കം ആണെന്ന് മനസിലായി..വേദന കൊണ്ട് മുഖം ചുളിക്കുന്നുണ്ട്.. കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട്..

അവൾ മെല്ലെ കണ്ണുകൾ തുറന്നു.. ചുറ്റും നോക്കി പരിഭ്രമത്തോടെ..അവസാനം ആ നോട്ടം വന്ന് നിന്നത് എന്നിൽ ആണ്.. അവൾ എന്നെ സൂക്ഷിച്ചു നോക്കി.. എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്ന പോലെ..

“കൂടുതൽ ആലോചിക്കേണ്ട കള്ളും കുടിച്ചു ബോധം ഇല്ലാതെ വണ്ടി ഓടിച്ചാൽ ഇതുപോലെ കിടക്കും..”

പറഞ്ഞത് മനസിൽ ആണെങ്കിലും കുറച്ച് ഉറക്കെ ആയി..അവൾ എന്നെ വീണ്ടും നെറ്റി ചുളിച്ചു തുറിച്ചു നോക്കി..

“വെയർ ആം ഐ??.. ആൻഡ് ഹു ആർ യു മാൻ!?”

അത് ചോദിക്കുമ്പോൾ അവളുടെ മുഖം വേദന കൊണ്ട് ചുളിയുന്നത് ഞാൻ കണ്ടു.. ആ സ്വരം നേർത്തിരുന്നു.

ഞാൻ അവളെ നോക്കി..ഒന്നും മിണ്ടാതെ..ഡോക്ടറെ വിളിച്ചാലോ എന്ന് ആലോചിച്ചു..

“ചെവിയും കെട്ടുടെ..!!ഹേയ് യു.. ആം ടോക്കിങ് റ്റു യു.. ”

സംസാരിക്കാൻ ബുദ്ധിമുട്ടുന്നവളെ ഞാൻ ഞെട്ടലോടെ നോക്കി..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.