“ഓഹ്.. ഓക്കെ.. ”
അതും പറഞ്ഞു അവർ മുൻപോട്ട് നടന്നു ഞാൻ അവിടെ നിന്നു.. ഇനി എന്ത് എന്നുള്ള ചിന്ത.. ആകെ മുഷിഞ്ഞു ഒരു കോലം ആയി.. ഞാൻ അവിടെ കസേരയിൽ ഇരുന്നു.. ക്ഷീണം കൊണ്ട് കണ്ണുകൾ അടഞ്ഞപ്പോൾ ഞാൻ അവിടെ ചാരി ഇരുന്നു.. അതിന്റെ ഇടക്ക് അവൾക്ക് വേണ്ട മരുന്നുകൾ ഒക്കെ മേടിച്ചു കൊടുത്തു..
പിറ്റേന്ന് ഉച്ചയോടെ ഡോക്ടർ വന്ന് അവൾക്ക് ബോധം വീണു എന്നും പേടിക്കാൻ ഒന്നുമില്ല എന്നും പറഞ്ഞപ്പോളാണ് മനസിന് ഒരു ആശ്വാസം തൊന്നിയത്..
കയ്യിനും കാലിനും ഫ്രാക്ച്ചർ ഉണ്ടെന്നു എന്നും ഒരു വൈകുന്നേരത്തോടെ അവളെ റൂമിലേക്ക് മാറ്റുമെന്നും അവർ പറഞ്ഞു..
എല്ലാം കേട്ടപ്പോൾ ഇത്രേം നേരം അവളെ കുറിച്ചു ഓർത്ത് ടെന്ഷന് അടിച്ചതിനു ഒരു നേരിയ ആശ്വാസം കിട്ടി.. ജീവന് ആപത്തോന്നുമില്ലല്ലോ എന്നോർത്ത്..
വൈകുന്നേരം അവളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോൾ ഞാനും റൂമിലേക്ക് ചെന്നു..
“സെഡേഷനിൽ ആണ്.. ഇപ്പൊ കുഴപ്പം ഒന്നുമില്ല.. ഷി ഇസ് ഫൈൻ..പിന്നെ തലയിൽ മുറിവ് കുറച്ചു ആഴം ഉണ്ട് അതൊന്ന് ശ്രദ്ധിക്കണം..”
ഡോക്ടർ ഒന്ന് അവളെ നോക്കി എന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..ഞാൻ ഒന്ന് ചിരിച്ചു..അവർ പുറത്തേക്ക് നടന്നു.. ആളുടെ അടുത്തേക്ക് ചെന്നു..കണ്ണുകൾ അടച്ചു ശാന്തമായി കിടക്കുന്നവളെ ഞാൻ ഒന്ന് നോക്കി..
ഹോസ്പിറ്റൽ ഗൗണ് ആണ് വേഷം..ഇരുനിറം ആണ് ഒരു കുഞ്ഞിനെന്ന പോലെ നിഷ്കളങ്കമായ മുഖം.. കട്ടി പുരികം അത് ആ മുഖത്തിനു സൗദര്യം കൂട്ടുന്നു.. അവളുടെ കറുപ്പും കാപ്പി പൊടി നിറം ചേർന്ന മുടി ഇഴകളിൽ ഞാൻ ഒന്ന് തലോടി..
“ആരാ പെണ്ണേ നീ.!!”
മനസിൽ ചോദിച്ചുകൊണ്ട് ഞാൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു..
ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…