അപൂർവരാഗം III (രാഗേന്ദു) 880

“മ്മ്മ് ശരി.. താങ്ക് യു..”

ഞാൻ വേഗം അവിടെ നിന്നും പുറത്തേക്ക് നടന്നു.. അപ്പോഴേക്കും അവളെയും കൊണ്ട് അറ്റെണ്ടർമാർ പുറത്തേക്ക് വന്നിരുന്നു.. കൂടെ ഒരു നഴ്‌സ് അവളുടെ ബ്ലഡ് അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക് ബാഗ് കയ്യിൽ പിടിച്ചിരിക്കുന്നു.. തലയിലും കയ്യിലും കാലിലും എല്ലാം കെട്ടുകൾ.. കണ്ടിട്ട് എന്തോപോലെ തോന്നി എനിക്..

ഹോസ്പിറ്റലിൽന്റെ മുൻപിൽ നിർത്തി ഇട്ടിരുന്ന ആംബുലൻസിൽ അവളെ കയറ്റി..

കുഴപ്പമൊന്നും ഉണ്ടാവാതെയിരുന്നാൽ മതിയായിരുന്നു.. പാവം..

മനസിൽ വിചാരിച്ച് ഞാൻ മുൻപോട്ട് നടന്നു.. ഡോക്ടറോഡ് യാത്ര പറഞ്ഞു.. കൂടെ ആ ഡ്രൈവറോഡും നന്ദി പറഞ്ഞു.. അയാളുടെ സഹായിയെ അവിടെ എങ്ങും കണ്ടില്ല..

ഞാൻ അവളുടെ കൂടെ ആംബുലൻസിൽ കയറി.. വണ്ടി ശരവേഗത്തിൽ അവർ പറഞ്ഞ ഹോസ്പിറ്റലിൽ എത്തി.. അവിടെ ചെന്ന് അവളെ ഐ സി യുവിൽ കയറ്റി.. കൂടെ പോലീസും വന്നിരുന്നു.. അവർ എന്നോട് ഡീറ്റൈൽസ് ചോദിച്ചപ്പോൾ ഞാൻ അവരോട് നടന്നത് എല്ലാം പറഞ്ഞു.. അവർ അത് എഴുതി എടുത്തു.. അവളുടെ മൊഴി എടുക്കാൻ അവർ അവൾക്ക് ബോധം വീഴുമ്പോൾ വരാം എന്നും പറഞ്ഞ് അവിടെ നിന്നും പോയി..

ഞാൻ ആ ഐ സി യുവിന്റെ മുൻപിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു.. തല വല്ലാത്ത വേദന.. പുറത്തു മഴ ആർത്തലച്ചു പെയ്യുന്നുണ്ട്..

കസേരയിൽ ചാരി ഞാൻ മെല്ലെ കണ്ണുകൾ അടച്ചു..

എന്തൊക്കെയാണ് സംഭവിച്ചത്.. ഓർക്കാൻ ഇഷ്ടപ്പെടാത്ത നിമിഷങ്ങൾ.. വീണ്ടും നീതയുടെ ഓർമകൾ മനസിൽ തികട്ടി വന്നപ്പോൾ ഞാൻ കണ്ണുകൾ വലിച്ചു തുറന്നു..തല കുടഞ്ഞു ഞാൻ അവിടെ നിന്നും എഴുനേറ്റു . നേരം വല്ലാതെ ഇരുട്ടി.. അടുത്തു കണ്ട ചെറിയ ഒരു കാന്റീനിൽ നിന്ന് ഞാൻ ഒരു കാപ്പി മേടിച്ചു.. ഒരു കവിൽ കുടിച്ചപ്പോൾ ആശ്വാസം തോന്നി..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.