അപൂർവരാഗം III (രാഗേന്ദു) 880

“മ്മ്മ്.. ലുക്ക് മിസ്റ്റർ ശിവദേവ്.. ഷി ഇസ് ഇൻ ക്രിട്ടിക്കൽ കൊണ്ടിഷൻ ഡ്യു റ്റു ഹെഡ് ഇഞ്ചൂരി ആൻഡ് തി ഫെസിലിറ്റി ഹിയർ ഇസ് ലിമിറ്റഡ് ആസ് യു നോ.. സോ ഐ ആം റീഫറിങ് ഹർ റ്റു അ ബെറ്റർ ഹോസ്പിറ്റൽ നിയർ ബൈ.. ആൻ ആംബുലൻസ് ക്യാൻ ബി ആറെഞ്ച്ഡ്..ഗെറ്റ് തേയർ ആസ് സൂണ് ആസ് പൊസിബിൾ..

ആൻഡ് വണ് മോർ തിങ്ക് ഇറ്സ് ആൻ അസിസിഡന്റ കേസ് സോ വി ഹാവ് ഇൻഫോർമ്ഡ് റ്റു തി പോലീസ്..”

എല്ലാം കൂടി കേട്ട് എന്റെ തല പെരുക്കും പോലും തോന്നി..

ഈശ്വര പെണ്ണിന് ഒന്നും വരുത്തല്ലേ എന്നായിരുന്നു എന്റെ മനസിൽ..

“ആൻഡ് വെയർ ആർ യു ഫ്രം..”

“കേരള..”

അത് കേട്ടപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു..

“മലയാളി ആണോ..”

അവർ ആകാംഷയോടെ ചോദിച്ചു..

“അതെ..”

ആശ്വാസം ആയിരുന്നു മനസിൽ..

“നോക്കു പേടിക്കാൻ ഒന്നുമില്ല.. ഇവിടെത്തെ ഫെസിലിറ്റി ഒക്കെ അറിയാമല്ലോ.. പിന്നെ ആ കുട്ടിയുടെ ശരീരത്തിൽ ആൽക്കഹോൾ ലെവൽ കൂടുതൽ ഉണ്ട്.. ഇത് ഒരു വെറും അസിസിഡന്റ ആണോ അതോ സുയിസൈഡ് ആണോ എന്നൊക്കെ ഒരു സംശയം..

പോലീസ് ചോദിക്കുമ്പോൾ നിങ്ങൾക്ക് അറിയുന്നത് മാത്രം പറഞ്ഞാൽ മതി.. വേറെ കുഴപ്പം ഒന്നുമില്ല.. വേഗം പോകാൻ നോക്കിക്കോളും.. വൈകും തോറും ചിലപ്പോൾ..”

അത് കേട്ടപ്പോൾ ഞാൻ ഒന്ന് വിറച്ചു.. ഡോക്ടർ എന്റെ കയ്യിൽ ഒരു പേപ്പർ ഏല്പിച്ചു..

“ഇത് അവിടെ ചെന്ന് കാണിച്ചാൽ മതി..പിന്നെ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കേണ്ട.. ഇതാ കാർഡ്..”

ഡോക്ടർ എനിക്ക് നേരെ ആ കാർഡ് നീട്ടി..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.