അപൂർവരാഗം III (രാഗേന്ദു) 880

ഞാൻ അവരുടെ അടുത്തേക്ക് ചെന്നു..

അവർ എന്തോ ചോദിച്ചപ്പോൾ എനിക്ക് മനസ്സിലായില്ല..
ഞാൻ ആ ഡ്രൈവറെ നോക്കി.. അയാൾ അവരോട് എന്തൊക്കെയോ അവരുടെ ഭാഷയിൽ പറയുന്നുണ്ട്..
ശേഷം ആ നഴ്‌സ് അകത്തേക്ക് പോയി.. അയാൾ എന്റെ അടുത്തേക്ക് വന്നു..

“സർ അത് വന്ത് അമ്മാവക്ക് രക്തം വേണുമ.. ഒ നെഗറ്റീവ്.. അത് ഇങ്ങ കിടക്കാത്.. അറെഞ്ച് പണ്ണണും..”

“ഒ നെഗറ്റീവ്!!..എന്നോടത് അതാണ്.. ഞാൻ കൊടുക്കാം എന്ന് ചൊല്ല്..”

നഴ്‌സ് വന്നപ്പോൾ അയാൾ അവരോട് കാര്യം പറഞ്ഞു.. എന്നെയും കൊണ്ട് ഒരു മുറിയിൽ പോയ്‌..ആവശ്യം ഉള്ള ബ്ലഡ് എടുത്തു.. ശേഷം കുറച്ചു നേരം റെസ്റ്റ് ചെയ്യാൻ പറഞ്ഞു.. പക്ഷെ ആ പെണ്ണിന്റെ അവസ്ഥ ഓർത്ത് എനിക്ക് കിടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. ആകെ ഒരു പേടി പോലെ.. എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം എന്നെ വല്ലാതെ അലറ്റി..

ഞാൻ എഴുനേറ്റ് തീയേറ്ററുടെ മുൻപിൽ ഉണ്ടായിരുന്ന ബെഞ്ചിൽ പോയി ഇരുന്നു..

ഏറെ നേരം കഴിഞ്ഞ് ഡോക്ടർ പുറത്തു വന്നു..

“ഡോക്ടർ ..ഹൗ ഇസ് ഷി..?”

അവരുടെ അടുത്തേക്ക് ചെന്ന് ആവലോടെ ഞാൻ ചോദിച്ചു..അവർ എന്നെ ഒന്ന് നോക്കി..

“മ്മ്മ് കം റ്റു മൈ ക്യാബിൻ..”

അതു പറഞ്ഞപ്പോൾ ഞാൻ അവരുടെ പുറകെ പോയി..

“സിറ്റ് പ്ലീസ്..”

ഞാൻ അവരുടെ മുൻപിൽ ഇരുന്ന് കസേരയിൽ ഇരുന്നു..ഞാൻ അവരെ നോക്കി ചെറുപ്പം ആണ്.. ഒരു 25 വയസ് തോന്നിക്കും..

“ലുക്ക് മിസ്റ്റർ.!”

“ശിവദേവ്..”

ഞാൻ അവരോട് പറഞ്ഞു..

“ഓക്കെ. ആൻഡ് യു ആർ പെഷ്യന്റ്‌സ്..!?”

അവർ ചോദിച്ചപ്പോൾ ആദ്യം ഒന്ന് ഉത്തരം മുട്ടി എങ്കിലും.. ഞാൻ നടന്നത് ഒക്കെ അവരോട് പറഞ്ഞു..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.