അപൂർവരാഗം III (രാഗേന്ദു) 880

മുൻപോട്ട് നോക്കിയപ്പോൾ ആ സഹായി അവളെ കണ്ണ് എടുക്കാതെ നോക്കി ഇരിക്കുന്നു..ഇടക്ക് ചുണ്ട് കടിക്കുകയും നുണയുകയും മറ്റും ചെയ്യുന്നുണ്ട്.. അയാൾ നോക്കിയ ദിക്കിലേക്ക് ഞാൻ നോക്കി. അവളുടെ ശരീരത്തിൽ ആയിരുന്നു അയാളുടെ കണ്ണ്..

പെണ്ണ് ഒരു അഴിഞ്ഞ ബനിയനും ജീൻസിന്റെ ഒരു കുഞ്ഞി ഷൊർട്സും ആയിരുന്നു വേഷം.. അവളുടെ ഇരുനിറത്തിൽ ഉള്ള കാലുകളിൽ അയാൾ ഇമ വെട്ടാതെ നോക്കി.. വന്ന ദേഷ്യത്തിൽ അയാളെ പിടിച്ചു പുറത്തു എറിയാൻ തോന്നി എനിക്ക്..

“ചെറ്റ… ചാവാൻ കിടക്കുന്നവളെ പോലും വെറുതെ വിടരുത്.. പന്ന.$#&^”

മനസിൽ ആണ് പറഞ്ഞത്.. അപ്പോൾ എന്തെങ്കിലും പ്രതികരിച്ചാൽ കുഴപ്പം ആവുമെന്ന് എനിക്ക് തോന്നി..ഇവരുടെ ഒക്കെ സ്വഭാവം എങ്ങനെ ആണെന്ന് ഒരു ഉറപ്പും ഇല്ല.. ഇപ്പൊ അവളുടെ ജീവൻ ആണ് പ്രധാനം…

പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി അയാൾ ഇളിച്ചു.. ഞാൻ അയാളെ കത്തുന്ന നോട്ടം നോക്കി..അയാൾ മുഖം തിരിച്ചു..ഡ്രൈവറോട് എന്തോ പറഞ്ഞുകൊണ്ടിരുന്നു..

കുറച്ചു നിമിഷങ്ങൾക്ക് ശേഷം വണ്ടി ഒരു ഹോസ്പിറ്റലിൽന്റെ മുൻപിൽ നിർത്തി.. ഒരു പ്രൈമറി ഹെല്ത്ത് കെയർ..

വണ്ടി അവിടെ ഒതുക്കി.. ഞാൻ വേഗം അവളെയും കൊണ്ട് പുറത്തേക്ക് നടന്നു.. പുറത്തു അറ്റെണ്ടർ രണ്ടാൾ നില്കുന്നുണ്ട്.. ചോര ഒലിച്ചു ഒഴുകി എന്റെ കൈകളിൽ കിടക്കുന്ന അവളെ കണ്ട് സ്ട്രക്ക്ചർ എടുത്ത് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു അവളെ അതിൽ കിടത്തി അകത്തേക്ക് കൊണ്ടുപോയി..

ഞാൻ ബാഗ് എടുത്തു അവളുടെ പുറകെ നടന്നു..കൂടെ ആ ഡ്രൈവറും.

അപ്പോഴേക്കും ഒരു ഡോക്ടർ വന്ന് അവളെ നോക്കി നേരെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റി..കുറച്ചു നേരം കഴിഞ്ഞു ഒരു നഴ്‌സ് പുറത്തേക്ക് വന്നു..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.