“എന്നാച്ച് സർ..?”
“ഹോ തമിഴ്.. ഭാഗ്യം..”
മനസിൽ ആശ്വാസം തോന്നി..
“ആക്സിഡന്റ.. ഹോസ്പിറ്റൽ പോണം.. ഹെല്പ് പണ്ണുങ്ങോ.. പ്ലീസ്..”
എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു.. അവർ രണ്ടും ഞങ്ങളെ ഒന്ന് നോക്കി കയറിക്കൊള്ളാൻ പറഞ്ഞു..
ഞാൻ വേഗം അവരുടെ സഹായത്തോടെ അവളെ കയറ്റി കിടത്തി ശേഷം എന്റെ ബാഗ് എടുത്തു ഞാൻ കയറി..
“സ്പീഡിൽ പോങ്ങോ.. പ്ലീസ്..”
ഞാൻ പരിഭ്രമത്തോടെ പറഞ്ഞു.. എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നിറഞ്ഞു..
“വൈഫുക്ക് ഒണു ആവാത് സർ.. ടെൻഷൻ ആവാതീങ്ങോ..”
അയാൾ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി..
“വൈഫോ..!! കോപ്പ്..”
ഞാൻ അയാളെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ ഇരുന്നു..ടെൻഷൻ ആയിട്ട് നെഞ്ച് പട പട ഇടിക്കുന്നുണ്ട്.. അവളുടെ തലയിൽ നിന്നും ചോര ഒഴുകുന്നത് കണ്ടപ്പോൾ പേടി തോന്നി.. ബാഗിൽ നിന്നും ഒരു ടവൽ എടുത്ത് അവളുടെ തലയിലെ മുറിവിൽ പൊത്തി പിടിച്ചു..
“ഹണിമൂണാ സർ?”
ഒരു വഷളൻ ചിരിയോടെ
ഡ്രൈവറുടെ സഹായി എന്നോട് ചോദിച്ചപ്പോൾ എനിക്ക് അയാളെ കൊല്ലാൻ ഉള്ള ദേഷ്യം തോന്നി..ഒന്ന് രൂക്ഷമായി നോക്കി.. അയാളുടെ ചിരി നിന്നു.. തല കുമ്പിട്ടു..
“ഒന്ന് സ്പീഡിൽ പ്ലീസ്..”
ഡ്രൈവറോട് പറഞ്ഞപ്പോൾ അയാൾ വണ്ടിയുടെ സ്പീഡ് കൂട്ടി..
“കവളപ്പെടാതീങ്ങോ സർ..”
അയാൾ എന്നെ ആശ്വസിപ്പിച്ചു..
ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു..തണുത്തു ഇരിക്കുന്നു..തലയിൽ തലോടി.. ഒന്നും സംഭവിക്കല്ലേ എന്ന് മാത്രം ആയിരുന്നു മനസിൽ പ്രാർത്ഥന..
ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…