അപൂർവരാഗം III (രാഗേന്ദു) 880

തല സൈഡിൽ ഇടിച്ചതാണ് എന്ന് തോന്നുന്നു.. ചോര ഒഴിക്കുന്നു.. അവളുടെ അടുത്തേക്ക് ഒന്നും കൂടി നീങ്ങി.. മദ്യത്തിന്റെ രൂക്ഷ ഗന്ധം.. സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ട്.. അതുകൊണ്ട് മാത്രം തെറിച്ചു പുറത്തേക്ക് പോയില്ല.. ഞാൻ അവളുടെ സീറ്റ് ബെൽറ്റ് ഊരി അവളെ പിടിച്ചു വലിച്ചു പുറത്തേക്ക് എടുക്കാൻ ശ്രമിച്ചതും അവളുടെ കാൽ എന്തിലോ കുടുങ്ങി.. വേദന കൊണ്ട് അവൾ ഞെരുങ്ങി..ഒന്ന് മൂളി.. പക്ഷേ അപ്പോൾതന്നെ അവളുടെ ബോധം മറഞ്ഞു.. അവളെ സൂക്ഷിച്ചു ഒന്നൂടെ വലിച്ചു ഞാൻ അവളെ പുറത്തേക്ക് എടുത്തു എന്നോട് ചേർത്തു നിർത്തി.. അപ്പോഴേക്കും മഴയുടെ ചെറു തുള്ളികൾ ശക്തി പ്രാപിചിരുന്നു..

ചുറ്റും നോക്കി ഒറ്റ മനുഷ്യർ ഇല്ല.. ഹോസ്പിറ്റലിൽ എത്തിക്കാൻ ഒരു മാർഗവും കാണുന്നില്ല.. ആകെ ഉള്ളത് എന്റെ ബൈക്ക് ആണ്.. അതിൽ എങ്ങനെ!!.. ആംബുലൻസ് വിളിച്ചാലോ എന്ന് ആലോചിച്ചു.. ഞാൻ ഫോണ് പോക്കറ്റിൽ നിന്നും എടുത്തു നോക്കിയതും നിരാശയ ആയിരുന്നു ഫലം അതിൽ ചാർജും ഇല്ല..ഛേ..!!

ദേഷ്യവും പേടിയും എല്ലാം കലർന്ന അവസ്ഥ ആയിരുന്നു എന്റെ.. അവൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്ത എന്നെ വല്ലാതെ അലറ്റി.. ചെറിയ പെണ്ണാണ്.. ഒരു 21 വയസേ തോന്നിക്കു.. അവളിൽ നിന്നും വമിക്കുന്ന മദ്യത്തിന്റെ ഗന്ധം എന്നെ അസ്വസ്ഥൻ ആക്കി..

എന്തോക്കെ ആണോ വലിച്ചു കെറ്റിരിക്കുന്നത്…

ഞാൻ സ്വയം പറഞ്ഞു അവളെ തോളിൽ വലിചിട്ടു..

അപ്പോഴാണ് ദൂരെ നിന്നും ഒരു ഹോർണ് ശബ്ദം കേൾക്കുന്നത്.. നോക്കുമ്പോൾ ഏതോ വലിയ ലോറി ആണ്.. മറിച്ചൊന്നും ചിന്തിക്കാതെ ഞാൻ അവളെ കൊണ്ട് മുൻപോട്ട് നടന്നു.. ലോറിക്ക് കൈ കാണിച്ചു.. ലോറി ഒരു ഇരപ്പോടെ ഞങ്ങളുടെ മുൻപിൽ നിർത്തി.. അതിൽ നിന്നും ഡ്രൈവറും അയാളുടെ സഹായിയും ഞങ്ങളെ നോക്കി..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.