അപൂർവരാഗം III (രാഗേന്ദു) 880

അമ്മയുടെ മുഖവും ഗംഗയുടെ കുസൃതി നിറഞ്ഞ ചിരി ഓർത്തപ്പോൾ മനസിന്‌ പകുതി ആശ്വാസം തോന്നി.. കുറെ ദൂരം വണ്ടി ഓടിച്ചു പോയപ്പോൾ അടുത്ത മഴ പെയ്യാൻ തുടങ്ങി.. ഇടിയും മിന്നലും കൂടെ ശക്തിക്ക് പെയ്യുന്ന മഴയും.. പേടി തോന്നിക്കുന്ന അന്തരീക്ഷം.. എവിടെങ്കിലും നിർത്തിയാലോ എന്ന് ആലോചിച്ചു തീർന്നതും ഏതോ ഒരു കാർ ചീറി പാഞ്ഞു സൈഡിൽ കൂടി തൊട്ടു തൊട്ടില്ല എന്ന രീതിയിൽ പോകുന്നത് ആണ് കണ്ടത്.. ഒരു മിന്നായം പോലെ.. അത്രയ്ക്ക് സ്പീഡ്.. നെഞ്ചോന്ന് ആളി..വിറച്ചുപോയി ഞാൻ ഒരു നിമിഷം.. വണ്ടി പാളി അപ്പോഴേക്കും ബ്രെക്ക് ചെയ്തു വണ്ടി ബാലൻസ് ചെയ്ത് അവിടെ സൈഡിൽ നിർത്തി.. ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു..

“കോപ്പ് ആർക്ക് വായ ഗുളിക മേടിക്കാൻ ആണോ എന്തോ..! ഫിറ്റ് ആവും കോപ്പൻ.. ഇവന്മാരൊക്കെ വീട്ടിൽ പറഞ്ഞിട്ട് ആണോ എന്തോ റോഡിലേക്ക് ഇറങ്ങുന്നത്..ഛേ..!മനുഷ്യനേം കൂടി കൊല്ലുമല്ലോ പുല്ല്..”

ദേഷ്യം വന്ന് അയാളെ നാല് തെറിയും മനസിൽ പറഞ്ഞുകൊണ്ട്
ആ കാർ പോയ വഴിയേ ഞാൻ നോക്കി നിന്നു..വളഞ്ഞു പോളഞ്ഞോക്കെ ആണ് പോകുന്നത്..ഏതോ ലക്ഷ്യറി കാർ ആണെന്ന് തോന്നി വണ്ടിയുടെ ബാക്ക് കണ്ടപ്പോൾ.. പണത്തിന്റെ ഹുങ്ക് അല്ലാതെ എന്ത്..

മഴ കുറയുന്ന വരെ അവിടെ വെയിറ്റ് ചെയ്യാം എന്ന് കരുതി ബൈക്ക് സൈഡിൽ ഒതുക്കി ഒരു മരച്ചുവട്ടിൽ.. ഇടക്ക് ലോറിയുടെ ഹോർണടി ശബ്ദം കേൾക്കാം അല്ലാതെ ഒന്നും കാണാൻ സാധിക്കില്ല.. അത്രയ്ക്ക് ശക്തിക്ക് ആണ് മഴ പെയ്യുന്നത്.. ശ്രദ്ധിച്ചില്ലെങ്കിൽ ജീവനും കൊണ്ട് പോകും.. ഇവിടെ കിടന്ന ചത്താൽ പോലും ആരും തിരിഞ്ഞു നോക്കില്ല..

ചുറ്റും നോക്കി.. ഇരുട്ട് കയറിയത് പോലെ ആകാശം കാർമേഘങ്ങൾ കൊണ്ട് നിറഞ്ഞു..നാശം പുടിച്ച മഴ നിൽക്കുന്ന ലക്ഷണം ഒന്നുമില്ല..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.