അപരാജിതൻ 54 5514

എല്ലാവർക്കും പുണ്യ ഈദ് ആശംസകൾ

 

അപരാജിതൻ 54

 

ശ്മശാനഭൂമിയിൽ:

ലോപമുദ്ര, നിസ്സഹായയായി ലഹരിയുടെ ആധിക്യത്തിൽ ബോധമകന്നു കിടക്കുന്ന തന്റെ സഹോദരനെയും കൂട്ടുകാരനെയും നോക്കിയിരുന്നു.

അവളുടെ ഹൃദയം ഭയത്താൽ പെരുമ്പറ മുഴക്കി മിടിച്ചുകൊണ്ടേയിരുന്നു.

എത്ര ലഹരിയുപയോഗിച്ചാലും അതിൽ ഉന്മത്തനാകാത്ത ആദിയ്ക്ക് ഇപ്പോൾ വന്ന ഈ മാറ്റം അവളെയാകെ വിഷമിതയാക്കി.

ലോപമുദ്ര , കണ്ണുകൾ അടയ്ക്കുമ്പോൾ ഉൾക്കണ്ണിൽ തെളിയുന്നത്, അചലയമ്മ നട്ടുവളർത്തിയ അമ്പതാണ്ട്‌ പ്രായമുള്ള കൂവളം കാറ്റിൽ ആടിയുലയുന്നതാണ്.

അതൊരുപക്ഷേ അചലയമ്മയുടെ ആത്മാവ് ഭയത്താൽ നടുങ്ങിയുലയുന്നത് ആകുമോ എന്നാണവളുടെ മനസ്സ് തോന്നിച്ചത്.

“കണ്ണാ….അപ്പൂ ,,,എന്തിര്ങ്കെടാ ,,നമ്മ അചലപാട്ടിയമ്മ അങ്കെ ഭയന്തേ ഇറുക്കാര്ടാ,,,സീക്രമാ എന്തിര്ങ്കെടാ”

നിരവധിപ്രാവശ്യം ലോപമുദ്ര ആദിയുടെ കവിളിലും നെഞ്ചിലും മുറുകെതട്ടി വിളിച്ചുകൊണ്ടേയിരുന്നു.

ഓരോ പ്രാവശ്യത്തെ അവളുടെ വിളിയിലും അവനൊന്നു മൂളി കണ്ണ് തുറക്കാൻ നോക്കുന്നുവെങ്കിലും ലഹരി തലയിൽ പിടിച്ചവനതിനാകാതെ ചുടലയെ കെട്ടിപിടിച്ചു കിടന്നു.

ലഹരി തലയ്ക്ക് പിടിച്ച ചുടല നഷ്‌ടമായ ഉണർവ്വിലും പുഞ്ചിരിച്ചു തന്നെ ആദിയെ കെട്ടിപ്പിടിച്ചു കിടന്നു പുലമ്പി.

സങ്കരാ,,,,

നൻപാ,,,,

യാർ ചൊന്നേൻ നീ സണ്ടാലൻ എന്റ്…

നീ നിജമാ രാസാ താൻ ടാ,,

ഇന്ത മണ്ണുക്ക് അരസൻ താൻടാ,,,

നാൻ പൊളി സൊല്ല മാട്ടോ…

നാൻ എതുവു ചൊന്നാലും അതെ താൻ നിജോ൦,,

ആദിസങ്കര രുദ്രതേജ നായനാർ

രാസാവ്ക്ക് രാസാ

പെരിയ രാസാ

സക്രവർത്തി,,,”

അപ്പോളും ലോപമുദ്ര തന്നാലാകും വിധം വെള്ളം മുഖത്തു തളിച്ച് ആദിയെ ഉണർത്തുവാനായി ഭഗീരഥപ്രയത്‌നം നടത്തികൊണ്ടെയിരുന്നു.

ശിവശൈലത്തെ വട്ടമിട്ടു മാനത്തൂടെ പക്ഷിരാജൻ ചിറകടിച്ചു ശബ്ദമുണ്ടാക്കി പറക്കുന്നുണ്ടായിരുന്നു അപ്പോൾ.

@@@@

Updated: July 5, 2024 — 7:49 am

210 Comments

  1. ജിത്ത്

    പ്രിയ ഹർഷൻ,
    ഈ കഥ വെറുമൊരു കഥ മാത്രമല്ലാതെ മനസ്സിന്റെ ഉള്ളിൽ ഒരു പോസിറ്റീവ് എനർജി നിറക്കുന്ന ഒരു ദൃശ്യ വിരുന്നു പോലെയാണ്.
    അത്രക്ക് അറ്റാച്ച്ഡ് ആണ് അപരാജിതനുമായി.

    താങ്കളുടെ അസുഖം എത്രയും വേഗം സുഖമാവട്ടെ എന്നാശംസിക്കുന്നു.

    അഥവാ ഈ കഥ തുടരാൻ ബുദ്ധിമുട്ടാണെന്ന് തോന്നുകയാണെങ്കിൽ താങ്കൾ പറഞ്ഞു കൊടുത്ത് വേറൊരാൾ എഴുതുന്നതു പോലെ എന്തെങ്കിലും സംവിധാനം ചെയ്യാമല്ലോ…

    സ്വന്തമായി എഴുതുന്നതിന്റെ സുഖം കിട്ടില്ലെങ്കിലും ഇത്രയും വലിയൊരു സബ്ജറ്റ് പാതിയിൽ നിന്ന് പോകുന്നതിനെക്കാൾ നല്ലതല്ലേ ഇത്?

    ഭാവിയിൽ ഒരു high profile multi lingual വെബ് സീരീസ് ആക്കാനുള്ള മെറ്റീരിയൽ ആണിത്.

    തീരെ നിവൃത്തിയില്ലെങ്കിൽ വേറൊരാളെക്കൊണ്ട് എഴുതിക്കുവാൻ തീരുമാനിക്കണമെന്ന് അപേക്ഷിക്കുകയാണ്.
    താങ്കളുടെ മാർഗ്ഗനിർദ്ദേശത്തിൽ ഇത് എഴുതുവാൻ പറ്റിയ ആളെ കിട്ടിയില്ലെങ്കിൽ ഞാൻ അതിന് സന്നദ്ധനാണ്. Final editing മാത്രം ചെയ്യാനുള്ള രീതിയിൽ ഹർഷൻ പറഞ്ഞു തരുന്നതനുസരിച്ച് ഞാൻ എഴുതാം…
    ഇതിന് താങ്കൾ മറുപടി തന്നാൽ ഞാൻ എന്റെ contact details ഷെയർ ചെയ്യാം…

    എന്നാൽ ഇതെല്ലാം ഏറ്റവും അവസാന പോംവഴിയാണ്.
    എറ്റവും മികച്ച കാര്യം ഹർഷന്റെ അസുഖം ഭേദമായി ഹർഷൻ തന്നെ ഇത് പൂർത്തീകരിക്കുന്നതാണ്…

    എത്രയും പെട്ടെന്ന് താങ്കളുടെ അസുഖം ഭേദമാവട്ടെ എന്ന് ഒരിക്കൽക്കൂടി ആശംസിച്ചു കൊണ്ട് ????

    1. ജിത്ത്

      അല്ലെങ്കിൽ ഒരാൾക്ക് മാസം 15000 – 20000 രൂപ ഒക്കെ കൊടുത്ത് എഴുതിക്കാം.
      ഇവിടെയുള്ള വായനക്കാർ മാസം ഒരു 10 രൂപ എടുത്താൽ പോലും ഈ പറയുന്ന തുകയുടെ അഞ്ചിരട്ടി ആവും….

      അപരാജിതൻ web series ആണ് എന്റെ സ്വപ്നം.
      സാധ്യമായ വഴികളിലൂടെയെല്ലാം നമുക്ക് അതിനായി ശ്രമിക്കാം ഹർഷാപ്പീ….

  2. ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു എപ്പോഴും

  3. മനു, ബാലുവിനെ തേടിയലയുന്നത് പോലെ ഞങ്ങളെ ദയവായി കഷ്ടപ്പെടുത്തരുത്,
    എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  4. Ee kadha avasanippikkalle bro ithinu vendi wait cheyyanum thayyara

  5. പ്രിയപ്പെട്ട ഹർഷൻ ബായിക് നിങ്ങൾക്കു ഒരു കുഴപ്പവും ഉണ്ടാവില്ല ഇത് നിങ്ങൾ കഥ എഴുതാൻ വേണ്ടി പറഞ്ഞതല്ല വേദന എന്ന ആ ഒരു സംഭവം അത് ഉണ്ടാകുന്ന മനുഷ്യന്റെ ഓരോ നിമിഷവും നരകത്തുല്യം ആണ് ഞാൻ നാലുവർഷമായിട്ട് ആക്‌സിഡന്റ് ആയിട്ട് ഇരിക്കുന്ന ഒരാളെ ആണ് ഒരു കൊല്ലം ആയിട്ടുള്ളു വേദന കുറഞ്ഞിട്ടു നമ്മുടെ ശരീരത്തിൽ എവിടെ വേദന വന്നാലും അതും തുടർച്ചയായി വന്നാൽ നമുക്ക് വേറെ ഒന്നിലും ശ്രെദ്ധിക്കാൻ പറ്റില്ല അതുകൊണ്ട് നിങ്ങൾ പറഞ്ഞത് എനിക്ക് നല്ലത് പോലെ മനസിലാവും എത്രയും പെട്ടന്ന് നിങ്ങളുടെ എല്ലാ വേദനയും മഹാദേവനായ നമ്മുടെ ശിവപെരുമാൾ മാറ്റി തരട്ടേ എന്നും പൂർണ്ണ ആരോഗ്യവാനായി ജീവിക്കാൻ ശങ്കരൻ അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു എല്ലാം മംഗളമാവട്ടെ ഓം നമഃ ശിവായ

  6. Bro, ee oru issue maaran enk help cheyyan pattum,I am a professional rehab specialist.Ithonnun oru presnamallane so don’t worry… Thante storyude velya oru fan koodeyanu,so free of cost njan help cheyyam..ee story stop cheyyale… Enne contact cheyyan just onn reply cheythal mathi… I can seriously help u.Online sessionsum cheyyarund njan.. so bro petenn parayane

  7. *KGF + അപരാജിതൻ*

    മാനവേന്ദ്രവർമ്മൻ ഉറക്കെ ചോദിച്ചു.

    “നിനക്കൊക്കെ പുതിയ ഒരു രക്ഷകൻ വന്നെന്നു കേട്ടുവല്ലോ ,,, അറിവഴകനോ മുറിയഴകനോ,,,
    എവിടെയാടാ അവൻ,,,
    ആ നായ, ”

    “അരിച്ചെടുക്കാൻ ഒരു ആൺതരി പോലുമില്ലാത്ത വർഗം .. ഈ ഭീരുകളെ വച് അവൻ എന്തുണ്ടാക്കാനാ….”

    വൈദ്യർ മുത്തശ്ശൻ : “ശരിയാണ് തമ്പുരാനേ അങ്ങു പറഞ്ഞതു പോലെ ഞങ്ങൾ ഭീരുക്കളായിരുന്നു…”
    “ശക്തിയില്ലായിരുന്നു…”
    “വിശ്വാസമില്ലായിരുന്നു…”
    “മരണം ഞങ്ങളുടെമേൽ ചുവട് വച്ചിരുന്നു…”

    “പക്ഷേ ഞങ്ങളുടെ ശത്രുവിനെ ശിവലിംഗത്തിൻ്റെ മുന്നിൽവെച്ച് അവൻ കഴുത്തറുത്തില്ലേ…”
    ?
    “അന്ന് ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ മരണത്തിന് മുന്നിൽ ചുവടുവെച്ചാടി”
    ?
    “അവൻ വാളുവീശി വന്നപ്പോൾ ഒരു കാറ്റുയർന്നു തമ്പുരാനേ”
    ?
    “ആകാറ്റിന്ന് ശിവശൈലത്തുള്ള എല്ലാവരുടെയും ജീവശ്വസമാണ്”
    ?
    “നിങ്ങൾക്കൊരു ഉപദേശം തരാം
    ഒരുകാലത്തും നിങ്ങൾ അയാളെ എതിർത്ത് നിൽക്കാൻ പോകരുത് തമ്പുരാനേ………”

    ?…തൂഫാൻ തൂഫാൻ…?

  8. Harsha..
    Sorry to hear abt ur health situation..

    Ee kadha njan ethra perku refer cheythitundu ennu eniku thanne ariyilla..

    Athrayku athmabandham undu ee kadhayum harshanum ithile oro kadhapathranghalum aayitu….

    Nirthunu parayumbol namude jeevithathile vendapettavar aaro oral ee lokathodu vidaparayunu ennathinu thulyamanu….

    Ethayum pettenu asugham bedhamavan thaniku kittuna viewersum likesum ethrayundo athrayum perude prarthana undakum ennu viswasikunu….

    Nalloru varthaykayi prarthanayode…..?????

  9. Angane athinu oru teerumanamayi.. now lets wait for yhe movie

  10. ആദ്യം തന്നെ തങ്ങളുടെ അസുഖം മാറട്ടെ ആദ്യം ആരോഗ്യം പിന്നെ മതി കഥ

  11. Don’t stop we can wait until ur recovery ?

  12. സുദർശനൻ

    പ്രീയപ്പെട്ട ഹർഷൻ – അപരാജിതൻ ഒരു വായനക്കാരന് എത്രത്തോളം പ്രിയതരമാണെന്ന് കമന്റുകളിൽ നിന്നും താങ്കൾക്കും ബോധ്യമായിട്ടുണ്ടല്ലോ! എന്നെ സംബന്ധിച്ചിടത്തോളം ഈ കഥ എല്ലാ ദിവസവും വായിക്കുന്നതു് ശീലമായിരിക്കുകയാണ്. ആദ്യം മുതൽ പബ്ലിഷിംഗ് ചെയ്തതുവരെ എത്ര ആവർത്തി വായിച്ചു എന്ന് ഒരു പിടുത്തവുമില്ല. ചില ഭാഗങ്ങൾ skip ചെയ്യാറുണ്ടെന്നുള്ളതു് വസ്തുതയാണെങ്കിലും അപരാജിതനെ ദിവസവും കണ്ടില്ലെങ്കിൽ എന്തോ ഒരു അസ്വസ്ഥതയാണ്. അടുത്ത ഭാഗത്തിനായി എത്രേ വേണമെങ്കിലും കാത്തിരിക്കാൻ ഇതിന്റെ വായനക്കാർ തയ്യാറാണെന്നുള്ളതു് വ്യക്തമായ വസ്തുതയാണ്. താങ്കളുടെ ആരോഗ്യപ്രശ്നങ്ങളെല്ലാം പരിഹരിച്ചതിനു ശേഷം മാത്രം അടുത്ത ഭാഗം എഴുതി തയ്യാറാക്കി പബ്ലിഷ് ചെയ്താൽ മതിയാകും. താങ്കളുടെ അസുഖം എത്രയും വേഗം പൂർണ്ണമായും ഭേദമാകുവാൻ ജഗദീശ്വരനോടു പ്രാർഥിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകും. താങ്കൾ അസുഖം ഭേദമായി പൂർണ്ണ ആരോഗ്യം നേടി അടുത്ത ഭാഗവുമായി വരുന്നതു വരെ ഈ കഥ ആവർത്തിച്ചാവർത്തിച്ച് വായിച്ചു കൊണ്ടേയിരിക്കും. താങ്കൾക്കും കുടുംബത്തിനും സർവ്വവിധ ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

  13. ? നിതീഷേട്ടൻ ?

    Aparajithan ജീവനോളം ആഴത്തിൽ ഉൾകൊണ്ട ഒന്ന് തന്നെയാn പക്ഷെ ഏട്ടന് വയ്യാതെ വേണ്ട അതോന്നും. ഏട്ടൻ സുഖം ആയിരിക്കുന്നു എന്നറിയാൻ ആണ് എന്ത്തിലും ഉപരി ആഗ്രഹം ?☺️☺️.

    എന്നെങ്കിലും complete ആവട്ടെ ഇതുവരെ ഒരിക്കലും updates nu ആക്രാന്തം പിടിച്ചിട്ടില്ല ഇനിനിയിം ഇല്ല നിങ്ങളെ comfort pole എത്രകാലം വരെയും കാത്തിരിക്കും ? എന്നും ആരോഗ്യവാൻ ആയിരിക്കിട്ട

  14. Please dont stop this story…take care, everything will be ok…

  15. ഞങ്ങളുടെ എല്ലാം പ്രാര്‌ത്ഥന കൂടെ തന്നെ ഉണ്ട്….
    ഈ കഥ നിങ്ങൾക്ക് മുഴുവിക്കാൻ പറ്റും….❤️‍?
    ആരോഗ്യം എത്രയും വേഗം സുഖം പ്രാപിക്കട്ടെ…❣️

  16. Thank u for a super duper story .. take care of your health .. we will pray and wait for you to get back to your good condition ..

    Till then will always visit this website daily with a hope that the story is here .. as we did during all these 4 years ..

    Take care
    Vibin

  17. താൻ വരും … നമ്മൾ ഒക്കെ വിട്ടാലും ,ഒരാള് തന്നെ വിടില്ല ..

  18. അസുഖം ഭേദമാകട്ടേ തുടർന്നും എഴുതാൻ കഴിയട്ടേ !!!

  19. അസുഖം ഭേദമാകട്ടേ തുടർന്നും എഴുതാൻ കഴിയട്ടേ പ്രാർത്ഥിക്കാം

  20. lakkam vaayichathil othiri santhosham. thaankalude aarogya prashnangal vaayichathil manasthaapam. aarogyam aadyam. “shareeramaadyam khalu dharma saadhanam” (this body is surely the foremost instrument).

    thaankalude ezhuthineppatti oru thundu abhipraayam polum ezhuthaan njaan yogyanalla ennathukondu thanne – adiyan enthezhuthaan. othiri nandi _/\_ ennu maathram ezhuthatte.

  21. പ്രിയ എഴുത്തുകാര എത്ര നാൾ ആയാലും കുഴപ്പമില്ല asu?മുഴുവൻ മാറിയിട്ട് എഴുതിയാൽ മതി നിർത്തി പോകരുത് അത്രയും അപരാജിതൻ മനസ്സിൽ പതിഞ്ഞു പോയി ????????????????

  22. ചെകുത്താൻ

    പ്രിയപ്പെട്ട ഹർഷൻ,
    നിങ്ങളുടെ എഴുത്ത് വളരെ മനോഹരമാണ് മിക്കദിവസങ്ങളിലും സമയം കിട്ടിയാൽ എഴുതാനിരിക്കും മുൻപ് പുതിയ പാർട്ട്‌ വന്നോ എന്ന് ഇവിടെവന്നു നോക്കും ജീവൻ തുടിക്കുന്ന ഈ കഥ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് നിങ്ങൾ എഴുതും പോലെ ആവില്ല മറ്റൊരാൾ എഴുതിയാൽ എന്നറിയാം എങ്കിലും ഇനി നിങ്ങൾ എഴുതരുത് നിങ്ങൾ പറഞ്ഞുകൊടുത്തു മറ്റൊരാളെ കൊണ്ട് എഴുതിക്കണം എഴുതാനുള്ള ഇരിപ്പും മറ്റും ശരീരത്തെ തളർത്തും അല്ലാതിരിക്കാൻ തളരാത്ത മനസുമായി അസുഖം ബേധമായ ശേഷം നിങ്ങൾ മറ്റൊരാളുടെ സഹായത്തോടെ ഈ കഥ പൂർത്തിയാക്കണം, നിങ്ങളുടെ അസുഖം മാറി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ ഇനിയും ഒത്തിരി നല്ല കൃതികൾ നിങ്ങളിൽ നിന്നും പിറക്കട്ടെ എന്ന് സർവ ശക്തനായ പ്രപഞ്ച നാഥനോട് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു

    By
    ഷെബിൻ

  23. Get well soon dear.
    We all pray for you.

    1. My dear harshan. Super part. Take rest and treatment until your health becomes fine. God blessing to you and your family…

  24. ഹർഷൻ ബ്രോ അപരാജിതൻ നിർത്തും എന്ന് നിങ്ങൾ പറഞ്ഞത് മുതൽ ടെൻഷൻ മാറുന്നില്ല അത്ര ലേഹരി ആയിപ്പോയി ഈ കഥ .ദയവായി നിങ്ങള് അപരാജിതൻ നിർത്തരുത് നിങ്ങളുടെ അസുഖം പൂർണമായും മാറിയതിനു ശേഷം വേണ്ടും ഞങ്ങൾക്കായി എഴുതുക കാത്തിരിക്കും നിങ്ങളുടെ മടങ്ങിവരവിനായി നിങ്ങളുടെ ആയുരാരോഗ്യ സൗക്യത്തിനായി പ്രാർത്ഥനയോടെ
    Deva ☀️

  25. ആരോഗ്യപ്രശ്നങ്ങൾ എല്ലാം മാറി ഇത്രെയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.പിന്നെ ee കഥ നിർത്തരുത് എന്ന് തന്നെ ആണ് ആഗ്രഹം.ടൈം കിട്ടുമ്പോൾ എഴുതിയാൽ മതി.ethra thNne ആയാലും കാത്തിരിക്കും….പാർവതിയും അപ്പുവും ഒന്നിക്കുന്ന ആ നിമിഷത്തിനായി…??

Comments are closed.