അപരാജിതൻ 54 5515

എല്ലാവർക്കും പുണ്യ ഈദ് ആശംസകൾ

 

അപരാജിതൻ 54

 

ശ്മശാനഭൂമിയിൽ:

ലോപമുദ്ര, നിസ്സഹായയായി ലഹരിയുടെ ആധിക്യത്തിൽ ബോധമകന്നു കിടക്കുന്ന തന്റെ സഹോദരനെയും കൂട്ടുകാരനെയും നോക്കിയിരുന്നു.

അവളുടെ ഹൃദയം ഭയത്താൽ പെരുമ്പറ മുഴക്കി മിടിച്ചുകൊണ്ടേയിരുന്നു.

എത്ര ലഹരിയുപയോഗിച്ചാലും അതിൽ ഉന്മത്തനാകാത്ത ആദിയ്ക്ക് ഇപ്പോൾ വന്ന ഈ മാറ്റം അവളെയാകെ വിഷമിതയാക്കി.

ലോപമുദ്ര , കണ്ണുകൾ അടയ്ക്കുമ്പോൾ ഉൾക്കണ്ണിൽ തെളിയുന്നത്, അചലയമ്മ നട്ടുവളർത്തിയ അമ്പതാണ്ട്‌ പ്രായമുള്ള കൂവളം കാറ്റിൽ ആടിയുലയുന്നതാണ്.

അതൊരുപക്ഷേ അചലയമ്മയുടെ ആത്മാവ് ഭയത്താൽ നടുങ്ങിയുലയുന്നത് ആകുമോ എന്നാണവളുടെ മനസ്സ് തോന്നിച്ചത്.

“കണ്ണാ….അപ്പൂ ,,,എന്തിര്ങ്കെടാ ,,നമ്മ അചലപാട്ടിയമ്മ അങ്കെ ഭയന്തേ ഇറുക്കാര്ടാ,,,സീക്രമാ എന്തിര്ങ്കെടാ”

നിരവധിപ്രാവശ്യം ലോപമുദ്ര ആദിയുടെ കവിളിലും നെഞ്ചിലും മുറുകെതട്ടി വിളിച്ചുകൊണ്ടേയിരുന്നു.

ഓരോ പ്രാവശ്യത്തെ അവളുടെ വിളിയിലും അവനൊന്നു മൂളി കണ്ണ് തുറക്കാൻ നോക്കുന്നുവെങ്കിലും ലഹരി തലയിൽ പിടിച്ചവനതിനാകാതെ ചുടലയെ കെട്ടിപിടിച്ചു കിടന്നു.

ലഹരി തലയ്ക്ക് പിടിച്ച ചുടല നഷ്‌ടമായ ഉണർവ്വിലും പുഞ്ചിരിച്ചു തന്നെ ആദിയെ കെട്ടിപ്പിടിച്ചു കിടന്നു പുലമ്പി.

സങ്കരാ,,,,

നൻപാ,,,,

യാർ ചൊന്നേൻ നീ സണ്ടാലൻ എന്റ്…

നീ നിജമാ രാസാ താൻ ടാ,,

ഇന്ത മണ്ണുക്ക് അരസൻ താൻടാ,,,

നാൻ പൊളി സൊല്ല മാട്ടോ…

നാൻ എതുവു ചൊന്നാലും അതെ താൻ നിജോ൦,,

ആദിസങ്കര രുദ്രതേജ നായനാർ

രാസാവ്ക്ക് രാസാ

പെരിയ രാസാ

സക്രവർത്തി,,,”

അപ്പോളും ലോപമുദ്ര തന്നാലാകും വിധം വെള്ളം മുഖത്തു തളിച്ച് ആദിയെ ഉണർത്തുവാനായി ഭഗീരഥപ്രയത്‌നം നടത്തികൊണ്ടെയിരുന്നു.

ശിവശൈലത്തെ വട്ടമിട്ടു മാനത്തൂടെ പക്ഷിരാജൻ ചിറകടിച്ചു ശബ്ദമുണ്ടാക്കി പറക്കുന്നുണ്ടായിരുന്നു അപ്പോൾ.

@@@@

Updated: July 5, 2024 — 7:49 am

210 Comments

  1. പൂർണ ആരോഗ്യത്തോടെ വരും. കഥയെഴുത്തിൽ നിങ്ങൾ പേരുപോലെ അപരാചിതൻ ❤️❤️❤️ആണ്. ബ്രോയുടെ ആരോഗ്യം ഫസ്റ്റ് അത് കഴിഞ്ഞു മതി എന്തും. ഇവിടെ ആരുടേയും ലൈഫ് മാറില്ല ഈ നല്ല കഥ നിന്ന് പോയെന്നു വെച്ച് പക്ഷെ ഒരുപാട് സ്‌ട്രെയിൻ ചെയ്താൽ നിങ്ങളുടെ ലൈഫ് ബാധിക്കും. ബ്രോയുടെ വാക്കുകൾ സങ്കടം തരുന്നവയാണ് എല്ലാം ഒക്കെയാവും എല്ലാവരും വെയിറ്റ് ചെയ്യും എപ്പോൾ പറ്റുന്നോ അപ്പോ എഴുതിയാൽ മതി. കടന്നു പോകുന്ന ജീവിതത്തിൽ നിങ്ങളും ഹൃദയത്തിൽ ചേർന്ന വ്യെക്തി ആണ് ❤️❤️ ഈശോ അനുഗ്രഹിക്കട്ടെ നിങ്ങളെയും ഫാമിലിയെയും ജീവിതത്തെയും

  2. Love you ?????

  3. Take care and take rest as much you need.
    From my side , Like me more will wait as much as needed. Days,months,years No Problem
    തടി നന്നാക്കിയിട്ട് മതി ഇനി ബാക്കി . എഴുത്തല്ല ജീവിതം . ❤️

  4. ഹർഷന്

    ലാസ്റ്റ് പേജ് മാത്രം ഇപ്പൊ വായിച്ചു. ഈ പാർട്ട്‌ വായിക്കണം. പെരുന്നാൾ സമ്മാനം ഇഷ്ടം ആയി.

    ഇനി താങ്കളുടെ അവസ്ഥയെക്കുറിച്ച്

    ഞാൻ മുന്നേ ഡീറ്റെയിൽ ആയി പറഞ്ഞിരുന്നു കാര്യങ്ങൾ. ഇൻഫ്‌ളമേഷൻ മാറിയാൽ വേദന മുക്കാലും കുറയും. പിന്നെ ഫിസിയോ മതി. എല്ലാം നേരെ ആകും.

    പൂർണ്ണ ആരോഗ്യത്തോടെ ഈ കഥ പൂർത്തിയാക്കാൻ ഭഗവാൻ തുണക്കട്ടെ, കൂടെ നിന്ന് സഹായിക്കട്ടെ എന്ന് പ്രാർത്ഥന നൽകുന്നു

  5. ആൽക്കെമിസ്റ്റ്

    പ്രിയ ഹർഷൻ, സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. എങ്ങനെ പറയണമെന്ന് അറിയില്ല ഈ ഒരു കഥ വായിച്ച് മനസ്സിലാക്കുവാൻ ഞങ്ങൾ നൽകുന്ന ശ്രദ്ധ മനസ്സിലാക്കിയാൽ അറിയാം ഇത് എഴുതാൻ താങ്കൾ എടുക്കുന്ന സ്ട്രെയിനും എഫർട്ടും കമ്മിറ്റ്മെന്റുമെല്ലാം. ഒരു ചെറിയ കഥ എഴുതാൻ ഞാൻ റഫർ ചെയ്യുന്ന കാര്യങ്ങൾ തന്നെ എത്രയോ അധികമാണ്. അപ്പോൾ പിന്നെ താങ്കളുടെ കാര്യം പറയേണ്ടതില്ലല്ലോ… ഇത്രയും എഫർട്ട് എടുത്ത് എഴുതുന്ന ഒരു നോവൽ ഇടക്ക് വച്ചു നിർത്തി പോവുക എന്നതിനേക്കാൾ വേദനയേറിയ മറ്റൊരു കാര്യവുമില്ല. ഞങ്ങളെപ്പോലുള്ള വായനക്കാരുടെ കാര്യമല്ല, ഒരു സൃഷ്ടി പൂർത്തിയാക്കാൻ കഴിയാത്ത എഴുത്തുകാരന്റെ മനോവ്യഥ ഊഹിക്കാവുന്നതു കൊണ്ടാണ്. താങ്കളുടെ എഴുത്ത് ഇനിയും സുഗമമായി മുന്നോട്ടു പോകുന്നതിന് ചില കാര്യങ്ങൾ നിർദ്ദേശിക്കുന്നു. ഒരുപക്ഷേ താങ്കൾ ഈ സാധ്യതകൾ പരിശോധിച്ചിട്ടുള്ളതാവാം.
    1. തൽക്കാലം മരുന്നു കഴിച്ച് വിശ്രമിക്കുക എഴുതാവുന്ന ശാരീരിക സൗഖ്യം എത്തുമ്പോൾ വളരെ ചെറിയ സമയം (10 മിനിറ്റ് etc) എഴുതി തുടങ്ങുക. പയ്യെ പയ്യെ വർദ്ധിപ്പിച്ച് പരമാവധി ഒരു മണിക്കൂറിൽ ഒതുക്കുക. എത്ര അത്യാവശ്യമുണ്ടായാലും അതിൽ കൂടുതൽ സമയം എടുക്കാതിരിക്കുക.
    2. സോഫ്റ്റ് കോപ്പി ടൈപ്പിങ്ങിന് ടൈപ്പിംഗ് ഒഴിവാക്കി വോയിസ് റെക്കോർഡർ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക.
    3. ഇനി ഇതൊന്നും സാധ്യമാവുന്നില്ലെങ്കിൽ പറഞ്ഞുകൊടുത്തു ആരെയെങ്കിലും കൊണ്ട് എഴുതിക്കുക. മറ്റൊരാളോട് പറയുമ്പോൾ പൂർണ്ണമായ ഫീൽ കിട്ടുമോ എന്ന് സംശയമുണ്ടെങ്കിലും ഒന്നുമില്ലാത്തതിനേക്കാൾ ഭേദമാണല്ലോ ഇത്.
    താങ്കളെപ്പോലുള്ള ഒരു എഴുത്തുകാരൻ എഴുത്ത് നിർത്തേണ്ടി വരുന്നതിലുള്ള വിഷമം അറിയാവുന്നതുകൊണ്ടാണ് ഇത്രയും പറഞ്ഞത്.

    എപ്പോഴും പറയുന്നത് തന്നെ ഒരിക്കൽ കൂടി പറയുന്നു… താങ്കൾ ഈ നോവൽ ഒരു ബുക്ക് ആയോ ഒരു സീരീസ് ഓഫ് ബുക്സ് ആയോ പ്രസിദ്ധീകരിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ടതാണ്.

  6. ഒരു ഹാർഡ് കോപ്പി ആയി പബ്ലിഷ് ചെയ്യാൻ അത്രമേൽ ആഗ്രഹിച്ച ഒരു നോവൽ ആയിരുന്നു അപരാജിതൻ. അത്രമേൽ ഓരോ വായനക്കാരിലും അപ്പുവും അവന്റെ അമ്മയും ആഴ്ന്നിറങ്ങി. താങ്കൾ അതിനായി എടുത്ത പരിശ്രമം എത്രമാത്രമാണെന്ന് ഓരോ വായനക്കാരനും മനസിലാവും. എല്ലാം അറിയുന്ന ഭഗവാനു മുന്നിൽ ഞങ്ങളും പ്രാർത്ഥിക്കാം. അസുഖങ്ങൾ ഭേദമമായി ഹർഷൻ Bro തിരിച്ചെത്താനും ഈ ശങ്കരചരിതം പൂർണമാക്കുമെന്നും അത് പിന്നീട് ഒരു പുസ്തകമായി താങ്കളുടെ കൈ ഓപ്പോടെ ഞങ്ങൾ എല്ലാവർക്കും ലഭിക്കുമെന്നും.അതിനായി ഈശ്വരൻ ആയുർആരോഗ്യസൗഖ്യത്തോടെ ഞങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനെ തിരിച്ചു തരുമെന്നും പ്രത്യാശിക്കുന്നു.❣️❣️❣️❣️❣️

  7. Super???? ഒരിക്കലും നിർത്തരുത് കുറച്ച് എഴുതിയാൽ മതി കാത്തിരിക്കാം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു??????

  8. Harshappy ni ezhuthi thudangiyappol koode koodiyathanu njan.. Athrakkishtamanu ee kadayum ethu rechikunna ninnayum… Sathyam paranjal ullu nallapole neerunnund ninte sakala asukavum aa shivan enikku tharate njan edutholam.. Ni ee kadha poorthiyakkanam.. Marikum munne changayi ee kadayum enikku vayichu theerkkanam athezhuthuthunna ninneyum a kaiviralilum oru muthavum tharanam.. Harshapy nte sthalam ernakulam aanu 9633101076 ennwkilum ivide vannu pokumbol enne vilikkanam. Onnu neril kananam..
    Harsha onnum undavilla ellam shivan nokkikolum..

  9. Get well soon dear ❤️

  10. താങ്കളുടെ ബുദ്ധിമുട്ടുകൾ മനസിലായി എന്നാലും ബാക്കി എഴുതാൻ ശ്രമിക്കണം ഫോണിൽ വിളിച്ച് പറഞ്ഞു തന്നാൽ ടൈപ്പ് ചെയ്യുന്ന കാര്യത്തിൽ ഞാൻ സഹായിക്കാം പ്രതിഫലമില്ലാതെ. കാരണം താങ്കളെ പോലൊരു എഴുത്തുകാരൻ ഒരിക്കലും കഥ പൂർത്തിയാക്കാതിരിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് കൊണ്ടാണ്. എനിക്ക് താങ്കളെയും എഴുത്തിനെയും അതിനായുള്ള കഠിന പ്രയത്നത്തേയും മാനിച്ചും ആദരിച്ചുകൊണ്ടും ഞാൻ ആത്മാർത്ഥമായി പറയുന്നതാ തെറ്റിദ്ധരിക്കരുതെന്ന അപേക്ഷയോടെ ഒത്തിരി ഇഷ്ടത്തോടെ പ്രിയപ്പെട്ട ഹർഷൻ ബ്രാ

  11. ഇതിന് നന്ദി ഇത്രയും പെട്ടന്ന് പാർട്ട്‌ 54 പോസ്റ്റ്‌ ചെയ്‌തതിന. ശേഷം വായിച്ച ശേഷം.
    ലവ് യു ഫോർ this

  12. ഒരു കമൻ്റ് എഴുതാൻ തന്നെ മടിയാണ് ടൈപ്പ് ചെയ്യാൻ.. അപ്പോ ഇത്രെയും വലിയ കഥ എഴുതുന്ന താങ്കൾ… സമ്മതിക്കണം… എഴുത്ത് മാത്രമല്ലല്ലോ തെറ്റുണ്ടെങ്കിൽ തിരുത്തി വീണ്ടും വീണ്ടും എഴുതണം…
    അതു കൊണ്ട് താങ്കളെ നിർബന്ധിക്കുന്നി്ല.. താങ്കൾ ആരോഗ്യത്തോടെ ഇരിക്കാൻ അത്മർത്മയി പ്രാർത്ഥിക്കുന്നു.. തൻ്റെ അസുഖം ഭേധമായാൽ ഒരാളോട് type ചെയ്യാൻ പറഞ്ഞാലും ഇവിടെ തനിക്ക് അറിയാവുന്ന ഒരുപാട് പേര് അതിനു റെഡിയാണ്. ഇനി തനിക് വിശ്വാസമുള്ള arekondenkilum എഴുതിച്ചുടെ.. ഇങ്ങനെ പറഞ്ഞതുകൊണ്ട് വിഷമം ഒന്നും വിചാരിക്കരുത് ഇതൊന്നു complete ആയി കാണാനുള്ള ആഗ്രഹം കൊണ്ടാണ്.. അത്രയ്ക്കും addicted അണ്.. Get well soon ?

  13. കർണൻ(rahul)

    എല്ലാം ഹർഷാപ്പിയുടെ ഇഷ്ടം പോലെ
    ഈ കഥ തുടങ്ങിയത് മുതൽ വായിച്ചു തുടങ്ങിയതാണ്. ഓരോ പാർട്ടും വരാനായി കാത്തിരിക്കും വന്നാൽ എന്ത് ജോലി ഉണ്ടെങ്കിലും മാറ്റി വച്ചിട്ട് ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കും. അതാണ് ശീലം ഇനിയും അടുത്ത പാർട്ട് വരുമെങ്കിൽ പഴയത് പോലെ തന്നെ ചെയ്യും അഥവാ വന്നില്ലെങ്കിലും പ്രശ്നമൊന്നുമില്ല എപ്പോഴെങ്കിലും വരുമെന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കും.

    ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ കഴിഞ്ഞ നാല് വർഷങ്ങൾ ഞങ്ങൾക്ക് വേണ്ടി
    ഇങ്ങനെ അവിസ്മരണീയമായ ഒരു കഥ എഴുതിയതിനു നന്ദി. ജീവനുള്ള കാലത്തോളം
    ഇതിലെ ഓരോ പാർട്ടും ഓരോ ഭാഗങ്ങളും ഹർഷാപ്പിയും ഓർമയിൽ കാണും ബാക്കി പാർട്ട് വന്നാലും ഇല്ലേലും.

    ശരീരം ശ്രദ്ധിക്കണം കഥ എപ്പോ വേണേലും എഴുതാം എഴുതിയില്ലേലും കുഴപ്പമില്ല പക്ഷെ ആരോഗ്യം അത് പോയാൽ തിരിച്ചു വരില്ല.
    ഇപ്പോ ഏതെങ്കിലും ഒരു അസുഖം വന്നാൽ മാറാൻ തന്നെ വല്യ ബുദ്ധിമുട്ട് ആണ്.

    അതുകൊണ്ട് വല്യ അസുഖങ്ങൾ ഒന്നും വരുത്തി വയ്ക്കാതെ സൂക്ഷിക്കണം.
    പഴയത് പോലെ അപരാജിതൻ വാൾ ഒക്കെ ഉണ്ടായിരുന്നേൽ കാര്യങ്ങൾ ഒക്കെ ഇടയ്ക്കിടെ സംസാരിക്കാമായിരുന്നു.

    അവിടുന്നും കാര്യങ്ങൾ അറിയുന്നുണ്ട്.
    എഴുത്ത് നിർത്തി വയ്ക്കുന്നു എന്ന് കരുതി മൊത്തത്തിൽ പോകരുത്. ഇടയ്ക്കിടെ വന്ന് കാര്യങ്ങൾ പറയണം സുഖമാണ് എന്നൊക്കെ അറിയുന്നത് അതുപോലെ ഓരോരോ വിശേഷങ്ങൾ ഒക്കെ അറിയുന്നത് ഞങ്ങൾക്ക് സന്തോഷമാണ്.

    പിന്നെ ഇവിടെ വന്ന് നെഗറ്റീവ് അടിക്കുന്ന മലരന്മാരെ മൈൻഡ് ചെയ്യരുത്. കണ്ടാലും കുരയ്ക്കുന്നതാണെന്ന് കരുതി അങ്ങ് കളഞ്ഞേക്കണം. അത് കണ്ട് അസുഖം വകവായ്ക്കാതെ ചാടി ഓടി എഴുതാൻ ഇറങ്ങരുത്. അസുഖം വന്നാൽ അവന്മാർക്ക് ഒന്നും ഇല്ല അത് ഓർമ വേണം.

    എഴുതണം എന്ന് നിർബന്ധിക്കില്ല പ്രശ്നം എല്ലാം പൂർണമായി മാറി എന്ന് ഉറപ്പായാൽ പറഞ്ഞതുപോലെ try ചെയ്യും എന്ന് അറിയാം. എങ്കിലും ഒന്ന് പറയാം
    ശരീരം നോക്കാതെ എഴുതാൻ ഇറങ്ങി പുറപ്പെടരുത്. കുട്ടി സിങ്കത്തിന്റെ വളർച്ച അവന്റെ lyf ൽ കൂടെ ആരോഗ്യത്തോടെ നിൽക്കാൻ ഉള്ളതാണ് അത് മറക്കരുത്.

    പിന്നെ എന്നെപ്പോലെ ഉള്ളവർക്ക് കാര്യങ്ങൾ അറിയാൻ സന്തോഷം ആയാലും സങ്കടം ആയാലും കാര്യങ്ങൾ പറയണം.

    സമയത്തിന് മരുന്നൊക്കെ കഴിച്ചു rest എടുക്കണം.

    ഈ പറഞ്ഞതൊക്കെ ഒരു അനിയന്റെ ഉപദേശം ആയി കണ്ടാൽ മതി.

    പിന്നെയും എന്തൊക്കെയോ ഉപദേശങ്ങൾ തരണമെന്ന് ഉണ്ട്. പിന്നെ കൂടുതൽ വെറുപ്പിക്കണ്ട എന്ന് കരുതി നിർത്തുന്നു.

    സ്നേഹത്തോടെ
    രാഹുൽ.

    1. ❤️

  14. സൂര്യൻ

    കഥ നി൪ത്തല്ല് കുറേച്ചെ ഇട്ട മതി. താൻ ഇത് എഴുതി കഴിയു൩ോൾ മറ്റോരു തലത്തിൽ എത്തു൦ തന്റെ പേര്.
    വേദനക്ക് കിടക്കു൩ോ തലയിണ ഉപയോഗിക്കാതിരിക്കുക. നേരത്തെ കിടന്നിട്ട് നേരത്തെ എഴുന്നേൽക്കാ൯ ശ്രമിക്കുക. യോഗ പറ്റു൦ എങ്കിൽ ചെയ്യുക. നാട്ട് വൈദ്യ൦ ആരിക്കു൦ നല്ലത് തിരുമ്മലു൦ ഉഴിച്ചിലു൦. ഗൾഫിൽ ആണെ ബുദ്ധിമുട്ട. നാട്ടിൽ ആണെ നോക്കുക.

    തിരുമു൩ോ ചങ്ങലപരണ്ടയുടെ നീരൊ എണ്ണയൊ കിട്ടുവാണെ നല്ലത കൂട്ടത്തിൽ മുറിവെണ്ണ പിണതൈല൦ എന്നിവ ചെറു ചൂടോടെ തേച്ച് പിടിപ്പിച്ച നല്ലത. വേദന ഒക്കെ പ൩ കടക്കും. പിന്നെ tension ഒഴിവാക്കണം.

    പ്രധാനമായും മ്യത്യുഞ്ജയ മന്ത്ര൦ ദിവസവും 108 അതിൽ കൂടിയാലും കുഴപ്പമില്ല ജപിക്കുക.
    എല്ലാം ശരിയാക്കു൦

  15. Bro onnu kondum tension adikanda asugam marrum nammal veendum ezhuthum athranne ………
    ?

  16. തങ്ങളുടെഅസുഖം. വേഗംസുഖമറ്റേ
    . എന്ന്. ആത്മാർഥമായി. പ്രാർത്ഥിക്കുന്നു
    . എന്നിട്ട്. എഴുതട്ടുണ്ടാർന്നാൽമതി

  17. ഭായ് ജീയുടെ അസുഖം എത്രയും പെട്ടെന്ന് സുഖം വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  18. മിന്നൽ മുരളി

    Bro… ഞങ്ങൾ കാത്തിരിക്കാം…. ഇമ്മാതിരി ഒരു സാധനത്തിനു വേണ്ടി കാത്തിരുന്നില്ല എങ്കിൽ പിന്നെ ഇനി എന്തിനാ കാത്തിരിക്കുക…..ശരീരം ശ്രദ്ധിക്കൂ..

  19. Get well soon
    ❤️❤️

  20. Dear Harshan,

    Aparajithan kk yil vayichu thidangiyathanu. Athum thankal inhaneyoru kadha kk yil idan pokunnu ennu req ittapol muthal. Pinneedu ivideku kadha mariyapolum follow cheythitteyollu. Arogyam thanneyanu pradhanam. Kathirikumado ethra nalu venamenkilum. Kootukara thankalude aswasthathakal mari sugamayivaran sivanodum sakthiyodum ente prarthana undakum. Thirichu varavinayi kathirikkunnu.

  21. ഹർഷേട്ട നിങ്ങൾ പൂർണ്ണ ആരോഗ്യത്തോടെ എപ്പോഴും ഇരിക്കണം എന്നതാണ് നിങ്ങളുടെ എഴുത്തിനെ ഇഷ്ടപ്പെടുന്ന ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ ആഗ്രഹം, തങ്ങളുടെ അസുഖം പൂർണ്ണമായും മാറി വീണ്ടും എഴുതുമ്പോൾ ആ അസുഖം ഉണ്ടാകുന്നില്ലെങ്കിൽ മാത്രം ഈ കഥ തുടർന്ന് എഴുതിയാൽ. എനിക്ക് ഈ കഥയെക്കാളും പ്രാധാന്യം അത് എഴുതിയ സൃഷ്ടാവിന്റെ ആരോഗ്യത്തിനാണ്.
    ഇത്ര വർഷം ഈ കഥയിലൂടെ എന്നെ പല വൈകാരികമായ നിമിഷങ്ങളിലൂടെ സഞ്ചരിപ്പിച്ചതിനു ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല എന്റെ പ്രിയ എഴുത്തുകാര.എനിക്ക് വേണ്ടി ഞാൻ ഇതുവരെ ദൈവത്തോട് ഒന്നും ചോദിച്ചിട്ടില്ല പക്ഷെ നിങ്ങൾ പൂർണ്ണ ആരോഗ്യവാനാകാൻ ഞാൻ ഇന്ന് ദൈവത്തോട് ആദ്യമായി പ്രാർത്ഥിക്കും.

  22. Take care. ?

  23. Abhijith manoharan

    Bro Take rest , don’t continue unless you got complete recovery.

  24. Don’t worry harshan, you’ll be fine. ?.

  25. പേജ് 71 വായിച്ചപ്പോൾ ഹൃദയമിടിപ്പ് നിന്ന പോലെ തോന്നി. മഹാദേവന്റെ തിരുവിളയാടൽ എഴുതുന്ന ഹർഷന്റെ അനാരോഗ്യം മഹാദേവനാൽ മാറ്റപ്പെടും എന്ന് ആശിക്കുന്നു. എന്തായാലും ചികിത്സയെല്ലാം കഴിഞ്ഞു പൂർണ്ണാരോഗ്യത്തോടെ തിരിച്ചു വന്നു അപരാജിതന്റെ ക്ലൈമാക്സും എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Comments are closed.