അപരാജിതൻ -50 5514

അപരാജിതൻ 50

ഡോക്ടർ ഗോപിയുടെ കാർ, താൻ ജോലി ചെയ്യുന്ന പ്രജാപതി സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിനുള്ളിലേക്ക് പ്രവേശിച്ചു.

എമർജൻസി ഡിപ്പാർട്ട്മെന്റ്നു മുന്നിലായി വന്നു നിന്നു ഹോൺ അടിച്ചു, പുറത്തു നിന്നിരുന്ന അറ്റണ്ടറിനെ കൈ കാണിച്ചു വിളിച്ചു.

ഡോക്ടർ ഗോപിയെ കണ്ടയാൾ വേഗം വീൽചെയറുമായി അങ്ങോട്ടേക്ക് വന്നു.

കാറിൽ നിന്നും ഇന്ദുവിന്റെ അമ്മയായ മല്ലികയെ ഇരുവരും ശ്രദ്ധയോടെ പുറത്തേക്ക് ഇറക്കി വീൽചെയറിൽ ഇരുത്തി അതിവേഗം എമ൪ജെന്സി ഡിപ്പാർട്മെന്റിനുള്ളിലേക്ക് കൊണ്ട് പോയി,

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റസിഡന്റ് മെഡിക്കൽ ഓഫീസർ മല്ലികയെ പരിശോധിച്ചു.

ഡോക്ടർ ഗോപിയും അടുത്ത് തന്നെ നിന്നു.

ഇടയ്ക്ക് ഗോപി, ഫോണെടുത്ത് ആദിയെ വിളിക്കാൻ ശ്രമിച്ചു.

പക്ഷെ , ആദിയുടെ ഫോൺ ഔട്ട് ഓഫ് കവറേജ് ഏരിയയായതിയാൽ ഗോപിയ്ക്ക് അതും കൂടുതൽ മനസ്സമാധാനക്കേട് വരുത്തിയിരുന്നു.

ദേവർമഠത്തിലേക്ക് വിളിക്കാനും ഗോപിക്ക് ഭയമായിരുന്നു കാരണം അവിടെ സ്ത്രീകൾ മാത്രമേയുള്ളൂ.

ഇന്ദുവിന്‌ സംഭവിച്ച അത്യാഹിതവും മല്ലികയുടെ അവസ്ഥയും അറിഞ്ഞാൽ അവരെങ്ങനെ പ്രതികരിക്കും എന്നത് ഗോപിയെ വിഷമാവസ്ഥയിലാക്കി.

ഗോപി, ആദ്യം പലവട്ടം , മല്ലികയുടെ മൂത്ത സഹോദരൻ രംഗരാജനെ വിളിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അയാളും പരിധിയ്ക്ക് പുറത്തായിരുന്നു.

ഒരു തവണ കൂടെ , ഗോപി രംഗരാജനെ വിളിച്ചു.

എന്തോ ഒരു ഭാഗ്യത്തിന് അവിടെ റിങ് ചെയുന്ന ശബ്ദം ഗോപിയ്ക്ക് കേൾക്കാൻ സാധിച്ചു.

ഫോൺ അറ്റൻഡ് ചെയ്തു.

“എന്താ ഗോപി?” അവിടെ നിന്നും രംഗരാജന്റെ ശബ്ദം കേട്ടു.

“രംഗേട്ടാ എവിടെയാ?”

“ഞങ്ങൾ അങ്ങോട്ട് വന്നുകൊണ്ടിരിയ്ക്കുകയാണ്, പിതൃപൂജകൾ ചെയ്യാൻ പോയതായിരുന്നു, അല്ലാ എന്താ വിളിച്ചത് ഗോപി?””

“രംഗേട്ടാ,,ഞാനിപ്പോ എങ്ങനെയാ പറയുക,,”ഗോപി പറയാൻ വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടി.

“എന്താ ഗോപി,,,?”

“രംഗേട്ടാ,,മല്ലികാന്റി ഇവിടെ ഹോസ്പിറ്റലിലാ,,,ഏറെ നേരമായി ഞാൻ നിങ്ങളെ വിളിക്കുന്നു”

അത് കേട്ട് രംഗരാജൻ ഭയന്ന് പോയി.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.