അപരാജിതൻ -50 5514

അപരാജിതൻ 50

ഡോക്ടർ ഗോപിയുടെ കാർ, താൻ ജോലി ചെയ്യുന്ന പ്രജാപതി സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിനുള്ളിലേക്ക് പ്രവേശിച്ചു.

എമർജൻസി ഡിപ്പാർട്ട്മെന്റ്നു മുന്നിലായി വന്നു നിന്നു ഹോൺ അടിച്ചു, പുറത്തു നിന്നിരുന്ന അറ്റണ്ടറിനെ കൈ കാണിച്ചു വിളിച്ചു.

ഡോക്ടർ ഗോപിയെ കണ്ടയാൾ വേഗം വീൽചെയറുമായി അങ്ങോട്ടേക്ക് വന്നു.

കാറിൽ നിന്നും ഇന്ദുവിന്റെ അമ്മയായ മല്ലികയെ ഇരുവരും ശ്രദ്ധയോടെ പുറത്തേക്ക് ഇറക്കി വീൽചെയറിൽ ഇരുത്തി അതിവേഗം എമ൪ജെന്സി ഡിപ്പാർട്മെന്റിനുള്ളിലേക്ക് കൊണ്ട് പോയി,

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റസിഡന്റ് മെഡിക്കൽ ഓഫീസർ മല്ലികയെ പരിശോധിച്ചു.

ഡോക്ടർ ഗോപിയും അടുത്ത് തന്നെ നിന്നു.

ഇടയ്ക്ക് ഗോപി, ഫോണെടുത്ത് ആദിയെ വിളിക്കാൻ ശ്രമിച്ചു.

പക്ഷെ , ആദിയുടെ ഫോൺ ഔട്ട് ഓഫ് കവറേജ് ഏരിയയായതിയാൽ ഗോപിയ്ക്ക് അതും കൂടുതൽ മനസ്സമാധാനക്കേട് വരുത്തിയിരുന്നു.

ദേവർമഠത്തിലേക്ക് വിളിക്കാനും ഗോപിക്ക് ഭയമായിരുന്നു കാരണം അവിടെ സ്ത്രീകൾ മാത്രമേയുള്ളൂ.

ഇന്ദുവിന്‌ സംഭവിച്ച അത്യാഹിതവും മല്ലികയുടെ അവസ്ഥയും അറിഞ്ഞാൽ അവരെങ്ങനെ പ്രതികരിക്കും എന്നത് ഗോപിയെ വിഷമാവസ്ഥയിലാക്കി.

ഗോപി, ആദ്യം പലവട്ടം , മല്ലികയുടെ മൂത്ത സഹോദരൻ രംഗരാജനെ വിളിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അയാളും പരിധിയ്ക്ക് പുറത്തായിരുന്നു.

ഒരു തവണ കൂടെ , ഗോപി രംഗരാജനെ വിളിച്ചു.

എന്തോ ഒരു ഭാഗ്യത്തിന് അവിടെ റിങ് ചെയുന്ന ശബ്ദം ഗോപിയ്ക്ക് കേൾക്കാൻ സാധിച്ചു.

ഫോൺ അറ്റൻഡ് ചെയ്തു.

“എന്താ ഗോപി?” അവിടെ നിന്നും രംഗരാജന്റെ ശബ്ദം കേട്ടു.

“രംഗേട്ടാ എവിടെയാ?”

“ഞങ്ങൾ അങ്ങോട്ട് വന്നുകൊണ്ടിരിയ്ക്കുകയാണ്, പിതൃപൂജകൾ ചെയ്യാൻ പോയതായിരുന്നു, അല്ലാ എന്താ വിളിച്ചത് ഗോപി?””

“രംഗേട്ടാ,,ഞാനിപ്പോ എങ്ങനെയാ പറയുക,,”ഗോപി പറയാൻ വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടി.

“എന്താ ഗോപി,,,?”

“രംഗേട്ടാ,,മല്ലികാന്റി ഇവിടെ ഹോസ്പിറ്റലിലാ,,,ഏറെ നേരമായി ഞാൻ നിങ്ങളെ വിളിക്കുന്നു”

അത് കേട്ട് രംഗരാജൻ ഭയന്ന് പോയി.

Updated: May 8, 2023 — 11:40 pm

28 Comments

  1. Paaru ne kollalle harshaaa… Please

  2. സൂപ്പർ ആയിട്ടുണ്ട് ബ്രോ.. പിന്നെ കമന്റ്‌ ഇടുന്നുണ്ട് പക്ഷെ മോഡ്രെഷൻ ആണ് കാണിക്കുന്നത്. ഇതിൽ കമന്റ്‌ ഞാൻ വായിച്ചപ്പോൾ തന്നെ ഇട്ടിരുന്നു. പക്ഷെ ഇന്ന് നോക്കിയപ്പോൾ കാണുന്നില്ല

  3. I don’t know what to say. Harshan You gave a breakthrough to my son. Mentally he is very upset for the late uploading of the parts. Literally he want’s to meet you. Please meet him. You are the real APARAJITHAN. Waiting for the next parts.

  4. സൂര്യൻ

    അടി കൊളളാരുന്നു. ?

  5. Bakki enna Eni
    Waiting

  6. സൂര്യൻ

    വായിച്ചിട്ട് തള്ളാ൦??

  7. ഓം നമഃശിവായ

    വാഹ് സൂഊഊഊഊപ്പർബ്….ആദി തകർത്താടി….മരണക്കളിതന്നെ….ഓടിച്ചുവിട്ട് എഴുതരുതെ പ്ലീസ്….നല്ല വിവരിച്ചെഴുതിയാൽ മതി ഞങ്ങൾ സിനിമകാണുന്നതിലുപരി കഥ റിയലായിട്ട് മനസ്സിൽ അങ്ങനെ തന്നെ കാണുവാണ്…ഒരായിരം ലൈക്ക് കാത്തിരിക്കുന്നു വിവരിച്ച് എഴുതിയാൽ മതി.. … . ….

  8. ❤️

  9. ❤❤❤❤???

  10. Bro ith drop cheyyuvanu ennokke kettu. Ini vaakki indakille?..
    Pettannu asugam okke maarattennu aagrahikkunnu.

  11. Wow.. excellent….
    Adutha part aduthonnum pratheekshikkandallo dear harshetta?

  12. Katta waitong

  13. Polichu money

  14. സുദർശനൻ

    അധികം വൈകാതെ തന്നെ രണ്ടു കിടിലൻ ഭാഗങ്ങൾ തന്നതിൽ സന്തോഷം. തുടർ ഭാഗങ്ങൾ ഉടൻ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ പരിശ്രമിച്ച് ഇത്രയും മെച്ചപ്പെട്ട രീതിയിൽ കഥ തയ്യാറാക്കുന്ന ഹർഷന് ഒരു പാട് നന്ദി – ഒപ്പം അഭിനന്ദനങ്ങളും.

  15. SUPER ORURAKSHAYUM ILLA
    BAKI EPPO VARUM

  16. ഹർഷാപ്പി ബാക്കി എപ്പോളാ ??

  17. Harsha Anna ne romba ആട്ടക്കരൻ Thane…… ഉന് vilayattale en uyir pokume ..
    Aanalum parvayille romba attamayidich appuvudeth…?????????????❤️♥️???????????????????????????????????

  18. Entha ippo parayaa adhi angu powlichu thakarthillle❤️❤️❤️

  19. പൊളിച്ചു മാവീരനെ കൊന്നത് അടിപൊളി ദേഹം വിറച്ചു പോയി അണ്ണാ അടിപൊളി

  20. Superb…. Next part ennu varum?

  21. ഇടയ്ക്കു ഇടയ്ക്കു ഇത് പോലെ തിരുവിളയാടൽ രണ്ടു എണ്ണം കിട്ടിയാൽ മതി ഹർഷപ്പി .. ആ ദിവസം പൊളിക്കും .. ഒറ്റ ഫ്ളോവിൽ വായിച്ചങ്ങു തീർത്തു .. ബിജിഎം മാത്രം നിൽക്കുന്നില്ല .. എന്നാലും തന്നെ രക്ഷിച്ചത് അപ്പു ആണെന്ന് ഇന്ദു അറിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രം …. പടയപ്പയിൽ ഡയലോഗ് പോലെ , എത്ര ലേറ്റ് ആയാലും ഹർഷപ്പിയുടെ വാക്കുകളിലെ തീ അത് പവർ കൂടുന്നെ ഉള്ളു .. നമ്മുടെ ആദിശങ്കരൻ എന്ന RDX പോലെ …
    വണക്കം തലൈവ ..

Comments are closed.