അപരാജിതൻ -50 5514

“നിങ്ങൾ വിഷമിക്കരുത്,,സമരേന്ദ്ര ദേവപാലരുടെ കൊച്ചുമകൾക്ക് ഒരു ദോഷവും ഉണ്ടാകില്ല, എന്റെ ഉറപ്പാണ്,,കൊട്ടാരത്തിൽ നിന്നും,, സൂര്യനും പടയാളികളും ഉടനെ തന്നെയങ്ങോട്ട് പോകുകയാണ്,,ഒരു ഭയവും വേണ്ടാ, സമരേന്ദ്ര ദേവപാലരെന്ന മനുഷ്യനോട് അത്രയേറെ കടപ്പാടുണ്ട്, പ്രജാപതി വംശത്തിന്,,, എന്റെയുറപ്പാണ്‌,,ആ കുട്ടിക്ക് യാതൊന്നും സംഭവിക്കാതെ പ്രജാപതിമാർ കാക്കും”

മഹാശ്വേതാ ദേവി ഉറപ്പോടെ പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു

“അമ്മെ,,,ഇതെന്താണ്, ഇളയച്ഛൻ പറഞ്ഞതല്ലേ നിയമം തെറ്റിക്കരുതെന്ന്,,പിന്നെ ‘അമ്മയെന്തിന് ഇങ്ങനെയുറപ്പ് നൽകി”

ശ്രീധർമ്മൻ നിസ്സഹയാനായി ചോദിച്ചു.

“പ്രജാപതി കുടുംബത്തിന്റെ അമ്മയായ മഹാശ്വേതാദേവി എന്ന ഞാൻ കൊടുത്ത വാക്കാണ്, എന്റെ പ്രാണനോളം ആ വാക്കിനു വിലയുണ്ട്,,ഇതിൽ ഒരു തടസ്സമുണ്ടായാൽ പിന്നെ എന്നെ ആരും പ്രാണനോട് കൂടെ കാണില്ല”

അത് കേട്ട് ഭയന്ന ശ്രീധർമ്മസേനൻ ഉടനെ തന്നെ സൂര്യനെയും പടയാളികളെയും ഇന്ദുവിനെ രക്ഷിച്ചു കൊണ്ടുവരുന്നതിനായി വേഗം പറഞ്ഞയച്ചു.

@@@@@

മഹാശ്വേതാദേവിയുടെ വാക്കുകൾ കേട്ടപ്പോൾ രാമഭദ്രന് ആശ്വാസമായി.

അയാൾ എല്ലാവരെയും ആ നല്ല വാർത്ത അറിയിച്ചു.

രാജശേഖരൻ ഇന്ദുവിനും മല്ലികയ്ക്കും സംഭവിച്ച അത്യാഹിതം അറിഞ്ഞാകെ മനോവിഷമത്തിലായിരുന്നു.

ദേവർമഠത്തെ കുട്ടികളിൽ ഇന്ദുവിനോട് രാജശേഖരന് പ്രത്യേക ഇഷ്ടകൂടുതലുണ്ടായിരുന്നു.

അച്ഛനില്ലാത്ത കുട്ടി എന്നുള്ള ഒരു സഹതാപവും  ഒപ്പം മറ്റുള്ളവരെക്കാൾ ഇന്ദുവിന്റെ നന്മയുള്ള പെരുമാറ്റവും രാജശേഖരന് അവളിൽ ഇഷ്ടകൂടുതലിന് കാരണമായിരുന്നു.

“ശ്യാമേ,,,എത്രയും വേഗം നമുക്കവിടെ എത്തണം” രാജശേഖരൻ നെഞ്ചിൽ തടവി ശ്യാമിനോട്  പറഞ്ഞു.

“അവൻ,,,അവനിവിടെയുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ പേടിക്കേണ്ടി വരില്ലായിരുന്നു” ഒരു ദീർഘനിശ്വാസം എടുത്ത് രാജശേഖരൻ ആത്മഗദ്ഗദം പറഞ്ഞു,

“ആരാ പപ്പാ,,,?” ഗിയർ മാറ്റും നേരം ശ്യാം ചോദിച്ചു.

രാജശേഖരൻ ശ്യാമിനെ അഭിമുഖീകരിക്കാനാകാതെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി.

“അവൻ ,,, അവൻ തന്നെ ജയന്റെ,, ജയദേവന്റെ മകൻ,,”

രാജശേഖരൻ ആ ഒരു ഘട്ടത്തിൽ ജയദേവന്റെ മകൻ എന്ന വിശേഷണത്തോടെ ആദിയെ സൂചിപ്പിച്ചത്  കേട്ടപ്പോൾ ശ്യാം അത്ഭുത്തോടെ തനിക്ക് ഇടതു ഭാഗത്തായി ഇരുന്ന രാജശേഖരനെ ഒന്ന് നോക്കി കാർ അതിവേഗം ഓടിച്ചു.

@@@@

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.