അപരാജിതൻ -50 5514

അവർ അടക്കാനാകാത്ത കോപത്തോടെ പറയുമ്പോഴും പുഞ്ചിരിച്ചു കൊണ്ട് മാനവേന്ദ്രവർമ്മൻ നിന്നു.

നിസഹായതയോടെ ശ്രീധർമ്മൻ , മാനവേന്ദ്രനെ നോക്കി.

“ഇളയച്ചാ,,’അമ്മതമ്പുരാട്ടി പറയുന്നത് കാര്യമാണ്,,ഈ സമയം നമുക്ക് അവരെ സഹായിക്കണം”

മാനവേന്ദ്രവർമ്മൻ അൽപ്പം നേരം ചിന്തിച്ചു.

“സിംഹാസനത്തിനു അധികാരിയായ നിനക്ക് തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ട്,,,എന്ത് വേണമെങ്കിലും  ചെയ്യുക,,എങ്കിലും നിയമലംഘനം അതിനോട് എനിക്ക് യോജിപ്പില്ല എന്ന് മാത്രം”

അത്രയും പറഞ്ഞു മാനവേന്ദ്രവർമ്മൻ കാറിൽ കയറി , കൂടെ പഞ്ചാപകേശനും.

അവരുടെ കാർ മാളിക ഭാഗത്തേക്ക് നീങ്ങി.

“സാരഥി”

മഹാശ്വേതാദേവി മാനേജറെ വിളിച്ചു.

“എന്തോ ദേവമ്മെ?

“ദേവർമഠത്തിലെ രംഗരാജനെ വിളിച്ചു താ” അവർ പറഞ്ഞു

അത് കേട്ട് അയാൾ ഫോണിൽ രംഗരാജനെ വിളിച്ചു.

അതെ സമയം

പ്രതീക്ഷകൾ എല്ലാം അസ്തമിച്ച നിലയിൽ അവർ കമ്മോർവാഡയിലേക്ക് കാറിൽ പോകുകയായിരുന്നു.

“ഒന്നും സംഭവിക്കില്ല , നാരായണൻ കൂടെയുണ്ട്” എന്ന് അവരുടെ ഒപ്പമുണ്ടായിരുന്ന സത്യാനന്ദസാമികൾ അവരെ സമാധാനിപ്പിച്ചു.               തികഞ്ഞ സാത്വികനായ അദ്ദേഹത്തിന്റെ ഉൾക്കണ്ണിൽ ഇന്ദുവിന്‌ ഒന്നും സംഭവിക്കില്ലെന്ന് ഉത്തമബോധ്യമുണ്ടായിരുന്നു.

നിമിത്തമായി മുന്നിൽ അവതരിച്ചത് കരിവീരന് മേലെയെറിയ നരസിംഹമൂർത്തിയെന്ന സത്യം അതദ്ദേഹത്തിനു ബോധ്യമാക്കിയിരുന്നു.

ആ സമയമാണ് രംഗരാജന്റെ ഫോൺ റിങ് ചെയ്തത്.

സംസാരിക്കാനുള്ള അവസ്ഥയല്ലാത്തതിനാൽ അയാളത് അനുജനായ രാമഭദ്രന് നൽകി

രാമഭദ്രൻ എടുത്തു സംസാരിച്ചപ്പോൾ സാരഥി ഫോൺ മഹാശ്വേതാദേവിക്ക് നൽകി.

അവർ , രാമഭദ്രനോട് സംസാരിച്ചു.

“”ദേവമ്മയാണ്,,,”

“അയ്യോ ദേവമ്മെ,,എന്തെങ്കിലും ഒരു സഹായം ചെയ്യണേ,,ശ്രീധർമ്മൻ തമ്പുരാൻ നിയമം വിട്ടൊന്നും ചെയ്യില്ലെന്ന അറിയിച്ചത് ”

വിങ്ങുന്ന ഹൃദയത്തോടെ രാമഭദ്രൻ അറിയിച്ചു.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.