ശ്യാം അത് കേട്ട് കാർ വേഗത്തിൽ മുന്നോട്ടേക്ക് എടുത്തു.
“ഒന്നും വരില്ല മക്കളെ,,,നാരായണൻ നമ്മുടെ കൂടെയുണ്ട്” സത്യാനന്ദസ്വാമികൾ അത് പറഞ്ഞു തീരും മുന്നേ അവർ സഞ്ചരിച്ചിരുന്ന കാർ ബ്രെക്കിട്ട് നിന്നു.
എല്ലാവരും നോക്കുമ്പോൾ മുന്നിലായി അന്നാട്ടിലെ ഗ്രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നടക്കുന്ന പ്രതിഷ്ഠയെഴുന്നള്ളിപ്പിന്റെ ഭാഗമായി നെറ്റിപ്പട്ടവും മറ്റു ആടകളും അണിഞ്ഞു നരസിംഹമൂർത്തിയുടെ തിടമ്പേറ്റി നിൽക്കുന്ന ലക്ഷണമൊത്ത കരിവീരനെ ചെണ്ടമേളവും നൃത്തനൃത്യങ്ങളുമായി ആനയിക്കുന്ന നാട്ടുകൂട്ടവും.
ആ കാഴ്ച കണ്ടപ്പോൾ തന്നെ സത്യാനന്ദ സ്വാമികളുടെ നാവു മന്ത്രിച്ചു.
“നരസിംഹമൂർത്തി”
അദ്ദേഹം കൈകൾ കൂപ്പി ഗജവീരനു മേലെയുള്ള നരസിംഹമൂർത്തിയെ വണങ്ങി.
അഞ്ചു മിനിറ്റ് കൊണ്ട് ശ്യാം ഘോഷയാത്രക്കിടയിലൂടെ കാർ മുന്നോട്ടേക് ഓടിച്ചു.
@@@@@@
“ശ്രീധർമ്മാ,,,എന്തായിത് ” ഉറക്കെയുള്ള ആ വാക്കുകൾ കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.
കോപത്താൽ ജ്വലിച്ചു നിൽക്കുന്ന മഹാശ്വേതാ ദേവി.
“ജ്യേഷ്ഠത്തി,,,ഇതിൽ ക്ഷോഭം വേണ്ടാ,,നിയമമാണ് ശ്രീധർമ്മൻ പാലിച്ചത്”
മാനവേന്ദ്ര വർമ്മൻ പറഞ്ഞു.
“അനുജൻ ശബ്‌ദിക്കരുത് ” അവർ ദേഷ്യത്തോടെ ശബ്ദമുയർത്തി.
അത് കേട്ടപ്പോൾ മാനവേന്ദ്രന്റെ മുഖം മ്ലാനമായി,
“ദേവർമഠം എന്നത് അങ്ങനെ തള്ളിക്കളയേണ്ടുന്ന കുടുംബമല്ല,,പ്രജാപതി സിംഹാസനത്തിനു വേണ്ടി ഉയിര് പണയം വെച്ച് പൊരുതിയ വീരനായ സമരേന്ദ്ര ദേവപാലരുടെ കുടുംബമാണത്, അദ്ദേഹത്തിന്റെ കൊച്ചുമകൾക്കാണ് അത്യാഹിതം സംഭവിച്ചിരിക്കുന്നത്,,നിയമവും തൊടുന്യായവും പറഞ്ഞു ആ കുട്ടിയുടെ പ്രാണൻ അപകടത്തിലാക്കരുത്,,അവിടത്തെ രക്തത്തെ സംരക്ഷിക്കേണ്ടത് പ്രജാപതികളുടെ ധാർമ്മികമായ ഉത്തരവാദിത്വമാണ്, അതുപോലെ ആദിലക്ഷ്‌മി സ്ഥാനം വഴിക്കുന്ന കന്യകയും ആ കുടുംബത്തിലെയാണെന്ന് വിസ്മരിക്കരുത്,,”
മഹാശ്വേതാ ദേവി പറഞ്ഞു നിർത്തി.
എന്നിട്ട് ശ്രീധർമ്മനെ നോക്കി
“ധർമ്മാ ,,,,,ഉടനെ സൂര്യനെ പറഞ്ഞയച്ചു ആ കുട്ടിയെ രക്ഷിച്ചു ദേവർമഠത്തിലേൽപ്പിക്കുക,,ഒട്ടും വൈകാതെ”
????????????????????????
?❤❤❤❤??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️