അപരാജിതൻ -50 5341

“എന്താ തമ്പുരാനേ?”

“ഇളയച്ഛൻ തമ്പുരാൻ , പ്രജാപതിമാർ കമ്മോർവാഡയിലേക്ക് പുറപ്പെടുന്നത് വിലക്കി ,,അത് പണ്ട് കാരണവന്മാർ തീരുമാനിച്ച നിയമങ്ങൾക്ക് എതിരയെയാണ്,,അതിനാൽ ദയവായി നിങ്ങൾ തന്നെ ആ കുട്ടിയെ രക്ഷിക്കാനുള്ള വഴികൾ നോക്കിക്കൊള്ളൂ”

അത് കേട്ടതോടെ രംഗരാജൻ തകർന്നു പോയി.

“അയ്യോ ,,തമ്പുരാനെ , മറ്റൊരു മാർഗ്ഗവുമില്ല,,ഞങ്ങളെന്തു ചെയ്യാനാണ്,,ഇത്രയും ദൂരം എങ്ങനെ ഞങ്ങളോടിയെത്തും,,ഈ ഒരു നേരം ഇങ്ങനെയൊന്നും പറയല്ലേ തമ്പുരാനേ,,ഞങ്ങടെ കുട്ടിയെ കൈവിടല്ലേ തമ്പുരാനേ   ” രംഗരാജൻ നിലവിളിയോടെ പറഞ്ഞു.

“നാമും നിസ്സഹായനാണ് രംഗരാജാ,,, നിയമങ്ങൾ പാലിക്കണ്ടെ,, ദയവായി നിങ്ങൾ എന്തെങ്കിലും ഏർപ്പാടുകൾ നടത്തൂ,,വൈകണ്ട,,വന്നിട്ട് കാണാം” ശ്രീധർമ്മസേനൻ ഫോൺ വച്ചു.

@@@@@

ആപത്തിൽ സഹായിക്കുമെന്നുറപ്പിച്ചിരുന്ന പ്രജാപതി തമ്പുരാക്കന്മാരും അവസാനഘട്ടം പിൻവാങ്ങിയപ്പോൾ തലയിൽ കൈവെച്ചു നാരായണാ എന്ന് വിളിച്ചു രംഗരാജൻ അലമുറയിട്ടു.

“എന്താ രംഗനളിയാ,,എന്താ പ്രശ്നം?” രാജശേഖരൻ രംഗരാജന്റെ തോളിൽ കൈവെച്ച് ചോദിച്ചു.

“എന്താ ഏട്ടാ തമ്പുരാനെന്താ പറഞ്ഞത്?” അനിയൻ രാമഭദ്രനും ചോദിച്ചു.

“തമ്പുരാക്കന്മാർക്ക് പോകാനൊക്കില്ല,,,പഴയ കരാർ പ്രകാരം കലിശന്മാരുടെ ദേശം കൂടെയായ   കമോർവാഡയിലേക്ക് പോകാൻ സാധിക്കില്ലെന്ന്,,”

“അയ്യോ,,,,ഇനിയിപ്പോ എന്താ ചെയ്യാ?” രാമഭദ്രനും പരിഭ്രമത്തോടെ ചോദിച്ചു.

“മോനെ,,,നീ വേഗം കമ്മോർവാഡയിലേക്ക് കാറെടുക്ക്,,” അതിലേറെ പരിഭ്രമത്തോടെ ശ്യാമിനോട് രാജശേഖരൻ പറഞ്ഞു.

“നമ്മൾ എത്തുന്ന നേരത്ത് അവളെ ജീവനോടെ വെക്കുമോ എന്ന് പോലും ഉറപ്പില്ലല്ലോ” എല്ലാം തകർന്നവനെ പോലെ രംഗരാജൻ നെഞ്ചിൽ കൈവെച്ച് നിലവിളിയോടെ പറഞ്ഞു.

“മല്ലികയുടെ മുഖത്തു ഞാനെങ്ങനെ നോക്കും ,, അനന്തിരവളെ സംരക്ഷിക്കാനാകാത്ത അമ്മാവനായി തരം താണുപോയല്ലോ ഞാൻ ,,,അവളുടെ ശവമെങ്കിലും അവർ ബാക്കിവെക്കുമോ ,,, എന്റെ നാരായണ,,”

രംഗരാജൻ വിങ്ങിപ്പൊട്ടി.

“അരുതാത്തത് പറയല്ലേ മക്കളെ ,,,”

അവരുടെ കൂടെയുണ്ടായിരുന്ന സത്യാനന്ദ സ്വാമികൾ പറഞ്ഞു.

“മോനെ,,വേഗം അങ്ങോട്ടേക്ക് ഞങ്ങളെ കൊണ്ട് പോ ” അദ്ദേഹം ശ്യാമിനോട് പറഞ്ഞു.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.