അപരാജിതൻ -50 5513

മാനവേന്ദ്ര വർമ്മൻ സൂര്യനെ ഒന്ന് നോക്കി.

“ഇങ്ങനെയോടിപ്പോകുവാൻ മാവീരൻ കൊണ്ട് പോയത് നിന്റെ ഉടപ്പിറന്നവളെയൊന്നുമല്ലല്ലോ,,”

‘അത് ,,ഇളയമുത്തശ്ശാ ,,,” സൂര്യൻ മറുപടിപറയാനാകാതെ പരതി.

“എവിടെ ശ്രീധർമ്മൻ,,,കരാറും നിയമവും നോക്കാതെ നിന്നെ കമ്മോർവാഡയിലേയ്ക്ക് പറഞ്ഞുവിടാൻ ശ്രീധർമ്മനിത്ര ബോധമില്ലാതെയായോ,,വിളിക്ക് ധർമ്മനെ”

സൂര്യൻ വേഗം ശ്രീധർമ്മസേനനെ മൊബൈലിൽ വിളിച്ചു കാര്യം പറഞ്ഞു.

ശ്രീധർമ്മസേനൻ ഉടനെ കവാടത്തിനരികിലേക്ക് ഓടി വന്നു.

അദ്ദേഹത്തെ കണ്ടപ്പോൾ മാനവേന്ദ്ര വർമ്മൻ ശബ്ദമുയർത്തി ചോദിച്ചു.

“പണ്ടൊരു കരാറുണ്ട്,,ധർമ്മനറിയില്ല എന്നുണ്ടോ,,പ്രജാപതികൾ കലിശന്മാരുടെ പ്രദേശത്തേയ്‌ക്കോ അവർ പ്രജാപതികളുടെ പ്രദേശത്തോ പോയി യാതൊരു വിധ ആക്രമണവും നടത്തില്ല,,ഒടുവിലത്തെ മത്സരവിജയം വരെ…പിന്നെ എന്ത് അർത്ഥത്തിലാണ് സൂര്യനെ കമ്മോർവാഡയിലേക്ക് അയയ്ക്കുന്നത്,,ആ പെണ്ണിനെ പിടിച്ചു കൊണ്ട് പോയത് അരുണേശ്വരം പകുതിക്ക് അപ്പുറം വെച്ചല്ലേ,,അതായതു കലിശന്മാർക്ക് അവകാശമുള്ളയിടത്ത്,,അതുകൊണ്ടു ഇവിടെ നിന്നും ആരും അങ്ങോട്ട് പോകേണ്ടതില്ല”

“അയ്യോ ,,ഇളയച്ചാ,,ദേവർമഠത്തെ കുട്ടിയാണ്,,നമുക്ക് അത്രയും മുഖ്യമായവരാണ്,,അവരെ സംരക്ഷിക്കേണ്ടത് പ്രജാപതിസമൂഹത്തിന്റെ കടമയല്ലേ” ശ്രീധർമ്മൻ അയാളെ മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചു.

“അല്ലെന്നു പറഞ്ഞില്ല ,,പക്ഷെ അത് കരാറും നിയമങ്ങളും പാലിച്ചു തന്നെയാകണം,,അവർ ചെയ്‌തത്‌ തെറ്റ്,,പക്ഷെ അവർ  ചെയ്തത് അവർക്ക് അധീനതയിലുള്ള പ്രദേശത്തു വെച്ചാണ്,,അതിനാൽ പ്രജാപതികൾ ഇതിൽ ഇടപെടരുത്,,അവർ വേണമെങ്കിൽ നേരിട്ട് പോകട്ടെ”

ശ്രീധർമ്മൻ ആകെ ധർമ്മസങ്കടത്തിലായി.

“ആ കുട്ടിയുടെ പ്രാണനും മാനവും അപകടത്തിലാണ് ഇളയച്ച,,ഞാനവർക്ക് ഉറപ്പ് നല്കിയതുമാണ്”

“അത് ആ പെണ്ണിന്റെ വിധി,,എന്തായാലൂം അവരെ വിളിച്ചു പറയുക,,മറ്റു വഴികൾ നോക്കാൻ,,പ്രജാപതികളാരും  കമ്മോർവാഡയിലേക്ക് പോകില്ല,,നിയമം തെറ്റിക്കില്ല”

നിർവ്വാഹമേതുമില്ലാതെ ശ്രീധർമ്മൻ , രംഗരാജനെ ഫോണിൽ വിളിച്ചു.

വിളിച്ച അതെ നേരം വിഷമത്തോടെ രംഗരാജൻ കാറിൽ ഇരുന്നു ഫോൺ എടുത്തു.

“തമ്പുരാനേ,,,അവര് ഇറങ്ങിയോ ,,എന്റെ കുഞ്ഞിനെ കാത്തോളണെ”

“രംഗരാജാ,,,അത് പറയാൻ വേണ്ടിയാ വിളിച്ചത്”

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.