“രംഗേട്ടാ,,ടെൻഷൻ വന്നു പ്രെഷർ കൂടി വീണതാ, നല്ലപോലെ പനിക്കുന്നുണ്ട്, ഒപ്പം കരച്ചിൽ നിര്ത്തുന്നുമില്ല, വീട്ടിൽ നിന്നും ആരെങ്കിലും വന്നാൽ സഹായമാകുമായിരുന്നു”
അത് കേട്ട് രംഗരാജൻ ആകെ ആവലാതിയിലായി.
“നോക്കട്ടെ ,,ഞാൻ നോക്കട്ടെ ഗോപി ”
എന്ന് പറഞ്ഞുകൊണ്ട് രംഗരാജൻ ഫോൺ വെച്ചു.
മറ്റൊരു നിവൃത്തിയുമില്ലാതെ രംഗരാജൻ ദേവർമഠത്തിലേക്ക് വിളിച്ചു.
തന്റെ ഭാര്യയായ സീതലക്ഷ്മിയോട് നടന്ന സംഭവങ്ങൾ പറഞ്ഞു.
കേട്ടപാടെ അവരാകെ സങ്കടത്തിൽ വിങ്ങിപൊട്ടി.
അത് കണ്ടു കൊണ്ട് വന്നത് ഭുവനേശ്വരി ദേവിയും.
അതോടെ നിവൃത്തിയില്ലാതെ സീതാലക്ഷ്മി ഫോൺ രംഗരാജന് കൊടുത്തു.
അയാൾക്ക് വിവരങ്ങൾ അവരോടു പറയേണ്ടി വന്നു.
അതോടെ ദേവർമഠത്തിലെ എല്ലാവരും അറിയാനിട വന്നു.
ആകെ നിലവിളിയും ബഹളവുമായി.
ഒടുവിൽ മല്ലികയെ പാർവതിയുടെയും അവിടത്തെ മറ്റു കുട്ടികളുടെയും ഒപ്പം നിർത്തി ഭുവനേശ്വരിയും മരുമക്കളൂം വേഗം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്ന അടുത്തേക്ക് പുറപ്പെട്ടു.
ഇന്ദുവിനെ മാവീരൻ കൊണ്ട് പോയ വിവരമറിഞ്ഞു പാർവ്വതി നടുങ്ങിപ്പോയി.
അവളുമാകെ കരച്ചിലായി.
ഇന്ദുവിനെ അയാൾ എന്തെങ്കിലും ചെയ്യുമോ എന്നവളുടെ മനസ്സിൽ ആധി കയറി.
അവൾ വിങ്ങിപൊട്ടി കരഞ്ഞുകൊണ്ട് ഇന്ദുവിന് ഒന്നും വരുത്തരുതെന്നു നാരായണനോട് പ്രാർത്ഥിച്ചു കൊണ്ട് വിഷ്ണുസഹസ്രനാമം ഓർമ്മയിൽ നിന്നും ജപിച്ചുതുടങ്ങി.
@@@@@@
പ്രജാപതി കൊട്ടാരത്തിൽ:
സൂര്യസേനന്റെ നേതൃത്വത്തിൽ പടയാളികൾ എല്ലാവരും കൂടെ കമ്മോർവാഡയിലേക്ക് തിരിക്കുവാൻ കൊട്ടാരം കവാടം കടക്കുന്ന സമയം.
എതിരെ നിന്നും മാനവേന്ദ്രവർമ്മന്റെ കാർ വന്നു,
സൂര്യസേനൻ ഇരുന്ന കാറിനു മുന്നിലായി വന്നു നിർത്തി.
അതിൽ നിന്നും അയാൾ പുറത്തേക്കിറങ്ങി.
കൂടെ പഞ്ചാപകേശനും.
അയാളെ കണ്ടു സൂര്യസേനൻ വേഗം കാറിൽ നിന്നും ഇറങ്ങി.
“ഹും,,ഈ പടയുമായി എങ്ങോട്ട് പോകുന്നു സൂര്യാ?”
“ഇളയമുത്തശ്ശാ,,,ദേവർമഠത്തെ സാമന്തരുടെ അനന്തിരവളെ തിമ്മയ്യന്റെ അനുജൻ മാവീരൻ തട്ടികൊണ്ടുപോയി എന്നറിഞ്ഞു, ദേവർമഠം സാമന്തരെല്ലാം യാത്രയിലാണ്, അതിനാൽ അവർക്ക് എത്താൻ ഏറെ സമയമെടുക്കുമത്രേ,,അതിനാൽ അച്ഛൻ തമ്പുരാൻ ആ കുട്ടിയെ രക്ഷിക്കുവാൻ എന്നോട് കൽപ്പിച്ചു, ഞങ്ങൾ കമ്മോർവാഡയിലേക്ക് പോകുകയാണ്”
????????????????????????
?❤❤❤❤??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️