അപരാജിതൻ -50 5175

“ഉവ്വ് ,ഉവ്വ് ,,,ഉറപ്പായും ,,” അൽപ്പം പേടിയോടെ ഗോപി പറഞ്ഞു.

“എങ്കിൽ ശരി ,,,,,,,”

ആദി സംഭാഷണം അവസാനിപ്പിച്ചു വൈഗയുടെ അരികിലേക്ക് ചെന്നു.

“വാ ,,,വൈഗൂ ,,നമുക്ക് പോകാം ,,,”

അവൻ വൈഗയുടെ കൈ പിടിച്ചു അവളെയും കൂട്ടി പുറത്തേക്ക് നടന്നു.

പുറത്തെത്തി ജീപ്പിൽ കയറി അവിടെ നിന്നും മിഥിലയിലക്ക് വേഗം യാത്ര തിരിച്ചു.

“മാമാ ,,,”

“എന്താ പൊന്നെ”

“നീങ്ക അവർകളെ  കൊല സെയ്‌തീങ്കളാ”?”

“ഇല്ലെടാ,,എന്റെ മോൾ അരുതെന്ന് പറഞ്ഞത് ഞാൻ ചെയ്യുമോ, പിന്നെ ഇനി ഇതുപോലെ ചെയ്യാതെയിരിക്കാൻ വലം കൈ അറുത്ത് സമ്മാനമായി നൽകിയിട്ടുണ്ട്, അവരതു എവിടെയെങ്കിലും നല്ല ഹോസ്പിറ്റലിൽ കൊണ്ട് കൊടുത്ത് ഡെക്കറേഷൻ നടത്തുമായിരിക്കും”

അത് കേട്ട് വൈഗ തലയിൽ കൈവെച്ചു.

“നീങ്കള് നിജമാ പൈത്യക്കാരൻ ആക്കും…”

ആദി . അവളുടെ മുഖത്തേക്കു നോക്കി.

തിണർത്തു കിടക്കുന്ന കവിളിൽ ഒന്ന് തലോടി.

“പൈത്യക്കാരനാ,,അത് പൈത്യം പിടിച്ചിട്ടല്ല,,ന്റെ വൈഗൂന് എന്തേലും സംഭവിച്ചിരുന്നെങ്കിലോ എന്ന ഭയം കൊണ്ടാ,,അങ്ങനെ എന്തേലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിന്നിട്ട് കാര്യമുണ്ടോ?”

വൈഗയൊന്നും മിണ്ടിയില്ല.

പക്ഷെ ഓടുന്ന ജീപ്പിൽ പുറത്തേക്ക് നോക്കി പുഞ്ചിരിയോടെയിരുന്നു.

എന്നിട്ട് ആദിയുടെ ചുമലിൽ അല്പം നേരം തല ചായ്ച്ചു.

@@@@@@

അതെ സമയം

ഉള്ളിൽ കത്തിയെരിഞ്ഞുപുകയുന്ന ആധിയോടെ ദേവർമഠംകാർ കമ്മോർവാഡയിലേക്ക് പായുകയായിരുന്നു.

വൈകുന്ന ഓരോ നിമിഷവും ഇന്ദുവിന്റെ പ്രാണന് ആപത്താകുമെന്നുള്ള ഉത്തമബോധ്യത്തോടെ.

@@@@@@

ദേവർമഠത്തിൽ:

പാർവ്വതിയുടെ റൂമിലായിരുന്നു അവിടെയുള്ള മറ്റു കുട്ടികകളും മാലിനിയുമെല്ലാം.

എല്ലാവരും സങ്കടത്തിലായിരുന്നു.

അവരിൽ ഏറ്റവും വിഷമം പാർവ്വതിക്കായിരുന്നു.

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ കണ്ണനെ നോക്കി കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു.

ഇന്ദുവിന്‌ യാതൊരു വിധ ആപത്തും വരുത്തല്ലേയെന്ന്.

മാലിനി ഇന്ദുവിന്റെ കാര്യമോർത്തു തേങ്ങികരയുകയായിരുന്നു.

ഇടക്ക്, അവർ രാജശേഖരനെ ഫോണിൽ വിളിച്ചു വിവരം അന്വേഷിച്ചു.

അവർ കമ്മോർവാഡയിൽ എത്തിയിട്ടില്ല എന്ന് അറിഞ്ഞപ്പോൾ മാലിനി കൂടുതൽ സങ്കടത്തിലായി.

@@@@@@

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.