അപരാജിതൻ -50 5514

 

ശുകപുരത്ത് ഹോസ്പിറ്റലിൽ.

ആദി വൈഗയുടെ അരികിലെത്തി.

“എന്തേലും പ്രോഗ്രസ്സ് ഉണ്ടോ ഇന്ദൂന്?”

“മാമാ,,ഡോക്ടർ ചൊന്നാര് അക്കാവുക്ക് ഒരു പ്രചനവും കെടയാത് എൻട്രു,,ആനാ മയക്കം വിടലയെ,,”

“ഹ്മ്മ്മ് ,,,,, ” ആദി ഒന്നു മൂളി.

എന്നിട്ട് നേഴ്സിന്റെ അനുവാദത്തോടെ റൂമിൽ കയറി മയങ്ങുന്ന ഇന്ദുവിനെ ഒന്ന് നോക്കി.

അവളുടെ ശിരസിൽ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നതിനാൽ അധികം സ്റ്റിച്ച് ഇട്ട് ബാൻഡേജ് പൊതിഞ്ഞിരുന്നു.

അവൾക്കരികിലായി ഇരുന്ന് ആദി ഇന്ദുവിന്റെ കൈകളിൽ പിടിച്ചു.

“ഇന്ദുകുഞ്ഞേ  ,,,,”

അവൾ മയക്കത്തിലായിരുന്നതിനാൽ അതൊന്നും കേട്ട് പ്രതികരിക്കുവാൻ സാധിച്ചില്ല.

“ഇന്ദുകുഞ്ഞിനെ ഇനി ഒരു മാവീരനും ഒന്നും ചെയ്യില്ല കേട്ടോ ,,അവന്റെ തല ഞാൻ ബോംബ് വെച്ച് തകർത്തിട്ടുണ്ട്,,ഇതൊക്കെ വേഗം മാറിക്കോളും ട്ടോ”

മയങ്ങി കിടക്കുന്ന അവളെ അവ൯ സമാധാനിപ്പിച്ചു അവിടെ നിന്നുംഇറങ്ങി.

ഇറങ്ങും വഴി ഗോപിയെ ഒന്നുകൂടെ വിളിച്ചു.

ആദിയുടെ ഫോൺ കണ്ടപാടെ ഗോപി പുറത്തേക്ക് ഇറങ്ങി ഫോൺ എടുത്തു.

“എന്തായി?’

“ഗോപി, താനന്ന് പറഞ്ഞതാ ശരി,,അവനാ മാവീരൻ ചീത്തയാ,,വെരി ഡേഞ്ചറസ്”

“അതെ ഞാൻ അന്ന് പറഞ്ഞതല്ലേ..”

“ആ പറഞ്ഞിരുന്നു ,, അതോണ്ട് ഞാൻ ആ ബംഗ്ളാവ് അങ്ങോട്ട് കത്തിച്ചു ,,പിന്നെ മാവീരനെ ചെറുതായി  എനിക്ക് കൊല്ലേണ്ടി വന്നു”

സ്തബ്ധനായി ഗോപി ആ വാക്കുകൾ കേട്ടു.

കൈ കാലുകൾ വിറയ്ക്കുന്ന പ്രതീതി.

തന്റെ അപ്പുറത്ത് ചോര കണ്ടു അറപ്പ് ഇല്ലാത്ത ഒരു കൊലയാളിയാണെന്ന ബോധം ഗോപിയെ നടുക്കികളഞ്ഞിരുന്നു.

“അ,,,എ ,,എ ..എന്താ താൻ പറഞ്ഞേ ,,കൊന്നെന്നോ”

“ആന്നെ ,,,കൊല്ലേണ്ടി വന്നു ,,,അത് പോട്ടെ ,, ഈ കുട്ടി എഴുന്നേറ്റിട്ടില്ല,,എനിക്ക് അത്യാവശ്യമായി പോകേണ്ടതുണ്ട് ,,ഞാനിപ്പോ എന്താ ചെയ്ക,,എന്തായാലും ഈ കുട്ടിയുടെ ബന്ധുക്കളും കൊട്ടാരം കാരും ഇങ്ങോട്ട് വരുന്നില്ലേ… എന്നാ ഞാൻ ഇറങ്ങികോട്ടെ,,”

ഗോപി കേട്ട് നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല ,പറയാൻ സാധിച്ചില്ല.

“ഗോപിയെ ,,അലോ ,,,കേൾക്കുന്നില്ലേ?’

“ഉവ്വ് ,,ഉവ്വ് ,,,താൻ ഇറങ്ങിക്കോ ,,ഞാൻ എന്റെ സുഹൃത്തുമായി സംസാരിച്ചു വേണ്ടത് ചെയ്യാം..”

“ഹ്മ്മ് ,,,എന്നാ പിന്നെ അങ്ങനെയായിക്കോട്ടെ ,പിന്നെ ഒരു കാരണവശാലും ഇത് ശിവശൈലത്തെ അറിവഴകൻ കാരണവരുടെ പണിയാണെന്ന് ആരും അറിയരുത് കേട്ടല്ലോ”

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.