അപരാജിതൻ -50 5341

നീളത്തിൽ ഉള്ള കയർ കൊണ്ട് ആദി മാവീരന്റെ ശിരസും മുഖവും വരിഞ്ഞു മുറുക്കി കെട്ടി.

ഭയം നിറഞ്ഞ കണ്ണുകളോടെ ദയനീയമായി മാവീരൻ ആദിയെ നോക്കി നിലത്തു കാലിട്ടടിച്ചു.

ആദി, മാവീരന്റെ ശിരസിൽ കൈ വെച്ച് അനുഗ്രഹിച്ചു.

@@@@@

പോക്കറ്റിൽ നിന്നും ഒരു ചുരുട്ട് എടുത്ത് വായിൽ വെച്ച് കത്തിച്ചു കൊണ്ട് അമിട്ടിന്റെ തിരിയിലേക്ക് വായിലിരിക്കുന്ന ചുരുട്ട് കാണിച്ചു തീ പകർന്നു.

“ഹൂ ,,,ഹൂ ,,,” എന്ന് ശബ്ദം ഉണ്ടാകുന്ന സമയം അമിട്ടിലേക്ക് തീ ആളിപകർന്നു.

ഇത്തരം ശിക്ഷകൾ ഒന്നും കാണാൻ സാധിക്കാതെ സുമേശനും കൂട്ടരും മുഖം തിരിച്ചു.

ആദി, എരിഞ്ഞുകത്തികയറുന്ന തീയിലേക്കും മാവീരന്റെ മുഖത്തേക്കും നോക്കി പുഞ്ചിരിച്ചു നിന്നു.

തത്ക്ഷണം

ആ പ്രദേശമാകെ തകർക്കുന്ന ഉഗ്രശബ്ദത്തോടെ ആ അമിട്ട് തീപിടിച്ചു ഉഗ്രസ്ഫോടനമുണ്ടായി.

ആ സ്‌ഫോടനത്തിന്റെ ഒടുക്കത്തെ ശക്തിയിൽ മാവീരന്റെ മുഖം തകർന്നു പൊളിഞ്ഞു.താടിയെല്ലും മൂക്കും കണ്ണുകളും ചെവികളും  പലഭാഗത്തേക്കായി  തെറിച്ചു പോയി നെറ്റി തകർന്നു.തലച്ചോറ് പല കഷണങ്ങൾ ആയി തെറിച്ചു.

ആദിയുടെ മുഖത്തേക്ക് മാവീരന്റെ ചോരയും മാംസകഷണങ്ങളും വീണു.

മുഖത്ത് നിന്നും അതെല്ലാം അവൻ തുടച്ചു നീക്കി.

@@@@.

മാവീരന്റെ ദേഹം കിടന്നു പിടഞ്ഞുകൊണ്ടിരുന്നു.

ഒടുവിൽ ഒരു നേരമായപ്പോൾ ആ ദേഹം നിശ്ചലമായി.

അത് കണ്ടു ആത്മനിർവൃതി നേടിയ ആദി ഇരു കൈകളും കൊണ്ട് മുടി കെട്ടി താടി തടവി  നിസ്സംഗനായി ജപിച്ചു.

“ചിദാനന്ദരൂപ ശിവോഹം ,,,ശിവോഹം ,,,

സത്ചിദാനന്ദരൂപ ശിവോഹം ,,ശിവോഹം ,,,

ജഗദ്‌സത്ചിദാനന്ദരൂപ ശിവോഹം ,,ശിവോഹം ,,,,,”

ആദിശങ്കരരുദ്രതേജനയനാരുടെ രണ്ടാം തിരുവിളയാട്ടത്തിന്റെ ആരംഭഘട്ടം മാത്രം.

@@@@

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.