അപരാജിതൻ -50 5513

മറുപടിയായി ആദി ഉറക്കെ ചിരിച്ചു

എന്നിട്ട് പോക്കറ്റിൽ നിന്നും  ജഗന്നാഥൻ വക ജാഗ്വർ ചുരുട്ട് കൈയിൽ എടുത്തു ചുണ്ടിൽ വെച്ച് തീ കൊളുത്തി ഉള്ളിലേക്കു  വലിച്ചു തീ നന്നായി കത്തിപ്പിടിപ്പിച്ചു.

മാവീരന്റെ മുഖത്തേക്ക് പുകയൂതി ചുണ്ടിൽ നിന്നും ചുരുട്ട് എടുത്ത് മാളികയുടെ നേർക്ക് ശക്തിയിൽ വലിച്ചെറിഞ്ഞു.

മാളികയുടെ പോർട്ടിക്കോയിൽ പെട്രോൾ തളം കെട്ടിയ ഇടത്ത് തന്നെ എരിയുന്ന ചുരുട്ട് വീണു.

തത്ക്ഷണം തീയാളി അതിവേഗം തീ ആ മാളികയുടെ വശങ്ങളിലും ഉള്ളിലേക്കും വശങ്ങളിലേക്കും സഞ്ചരിച്ചു. നിമിഷങ്ങൾക്കകം ആ ഭീമാകാരമായ മാളികയെ തീ അപ്പാടെ വിഴുങ്ങി ആളികത്തി.

തന്റെ കോടികൾ വിലവരുന്ന സമ്പത്ത് വെന്ത് വെണ്ണീറാകുന്നത് കണ്ടു മാവീരൻ അലമുറയിട്ടു.

താഴേ നിന്നും കുമ്പിളിൽ മണ്ണുവാരി എറിഞ്ഞു തീ കെടത്താൻ വൃഥാ പരിശ്രമം നടത്തി.

ബോധം പോയി താഴെ  കിടക്കുന്ന തന്റെ ശിങ്കിടികളെ തീ കെടുത്താനായി എഴുന്നേൽപ്പികാൻ ശ്രമിച്ചു.

ഒന്നും നടന്നില്ല..

മാവീരൻ തലയിൽ കൈ വെച്ച് കുന്തുകാലിൽ ഇരുന്നു അലമുറയിട്ടു.

@@@@@@

പിന്നാലെ നടന്നു ചെന്ന് ആദി മാവീരനെ മുടിയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.

ഭയത്തോടെ മാവീരൻ ആദിയെ നോക്കി വിറയലോടെ നിന്നു.

“ഈ ഭൂമിക്ക് നിന്നെ കൊണ്ട് ഒരു ഉപകാരവുമില്ല മാവീരാ,,

നീ ചെയ്യുന്ന അപരാധങ്ങളെ കുറിച്ച് ഗോപി പറഞ്ഞപ്പോൾ ഞാനത് കാര്യമാക്കി എടുത്തില്ല, പക്ഷെ ഇവിടെ വന്നു നേരിൽ കണ്ടപ്പോൾ മാത്രമാണ് എനിക്ക് ബോധ്യം വന്നത്,,,വരും കാല തലമുറയെയാണ് നീ ലഹരി നൽകി ഇല്ലാതെയാക്കുന്നത്,,നിന്നെ വെറുതെ വിട്ടുപോയാൽ നീ ആൽമരം പോലെ വളർന്നു പന്തലിക്കും, ഒപ്പം ആയിരണക്കിനു യുവാക്കളും ലഹരിക്ക് അടിമപെട്ട് മൃഗങ്ങളെ പോലെയാകും,,

ഒപ്പം ഇനിയും നീ എന്റെ ഇന്ദുവിനെ അപകടപ്പെടുത്താൻ ശ്രമിക്കും,,

എൻ്റെ വൈഗമോളെ ഇനിയും പിടിച്ചു കൊണ്ട് വരാൻ നീ നോക്കും..

അതുകൊണ്ടു മാവീരാ,,,,

മതി ,,,നിന്റെയീ കളി ഇന്നത്തോടെ നമുക്ക് അവസാനിപ്പിക്കാം”

ക്രുദ്ധമായ ഭാവത്തോടെ ആദി പറയുന്നത് കേട്ട് മാവീരൻ ഭയത്തോടെ ആദിയുടെ ചുമലിൽ പിടിച്ചു.

“മന്നിച്ചിട് ,,,എന്നെ എന്നെ ഒന്നും ചെയ്യാതെടാ ,,,നീ എന്ന സെയ്യപോരേണ്ടാ”

മാവീരൻ പേടിയോടെ ചോദിച്ചു.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.