അപരാജിതൻ -50 5514

അപ്പോളേക്കും

ആദിയുടെ നിർദേശം അനുസരിച്ചു സുമേശൻറെ രണ്ടു കൂട്ടുകാർ ഒരു അപേ വണ്ടിയിൽ മൂന്നു രണ്ടു ബാരൽ പെട്രോൾ കൊണ്ടുവന്നു.

ആദി മാവീരന് അരികിലേക്ക് ചെന്നു.

“നിന്റെ മച്ചുനൻ നല്ല മുത്തുവിനെയും നിന്റെ അണ്ണൻ തിമ്മയ്യനെയും കൊടുക്കാവുന്നതിന്റെ മാക്‌സിമം ഞാൻ കൊടുത്തിട്ടുണ്ട്,,നിനക്കെന്നെ ഇടിക്കണോ,,എങ്കിൽ ഇടിക്കെടാ”

മാവീരൻ പകയോടെ ആദിയെ നോക്കി.

“സുമേശാ,,ഈ മോന്റെ കൈയിലെ കെട്ട് അഴിച്ചു കൊടുക്ക് ,,എന്നെ നന്നായി ഇടിക്കട്ടെ”

സുമേശൻ അത് കേൾക്കേണ്ട താമസം മാവീരന്റെ കൈയിലെ കെട്ടഴിച്ചു.

“ഒന്നെ നാൻ സാവടിക്കേണ്ടാ” എന്നലറി മാവീരൻ മുഷ്ടി ചുരുട്ടി ആദിയുടെ നെഞ്ചിലും വയറിലും പലവട്ടം ആഞ്ഞിടിച്ചു.കാൽ മടക്കി വയറിൽ തൊഴിച്ചു പലവട്ടം ഇടിച്ചു.

കണ്ടവർ അതിശയപ്പെട്ടു.

ഇത്രയും ഇടി കൊള്ളുന്നതിന്റെ ഒരു ഭാവവും ഇല്ലാതെ ആദി  പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു.

അപ്പോഴേക്കും മാവീരൻ തളർന്നിരുന്നു.

ആദി കൈ ഇരുവശത്തേക്കും വലിച്ചു നെഞ്ച് വിടർത്തി ശ്വാസം വിട്ടു.

“എന്തെടാ തളർന്നു പോയോ ” തന്റെ ഇടത്തെ മാറിൽ തടവി ആദി മാവീരനോട് ചോദിച്ചു.

കാൽ മടക്കി മാവീരന്റെ നെഞ്ചിന്മൂട് നോക്കി ആഞ്ഞൊരു തൊഴി കൊടുത്തു.

“അമ്മാ ,,,,,,,,” എന്നലറി മാവീരൻ പിന്നിലേക്ക് തെറിച്ചു വീണു.

“ഇങ്ങനെ വേണം ഇടിക്കാനും തൊഴിക്കാനും മാവീരാ ,,,”

“ഇനി നീ കണ്ടോ ,,കൊണ്ട്വന്ന പെട്രോൾ ഇവന്റെ ഈ മൂന്നു നില മാളികയപ്പാടെ ഒഴിക്കടെ” ആദി ഉറക്കെ സുമേശനോട് പറഞ്ഞു.

പറഞ്ഞു തീരും മുന്നേ തന്നെ സുമേശനും പിള്ളേരും ബാരൽ ഇറക്കി നാലഞ്ചു ബക്കറ്റുകളിൽ പെട്രോൾ എടുത്ത് മാളികയ്ക്ക് ചുറ്റിനും വശങ്ങളിലും ജനാലക്കുള്ളിലൂടെ മുറികളിലേക്കും പെട്രോൾ വീഴ്ത്തി.

നിലത്തു കിടക്കുന്ന മാവീരനെ കഴുത്തിൽ പിടിച്ചു ആദി തൂക്കി എടുത്തു.

“നീ ,,,നീയെന്റെ രണ്ടാം തിരുവിളയാടലന്റെ തുടക്കമാണ് ,,ഒടുക്കമാകാൻ ഇത്തിരി താമസമുണ്ട് ,,അത് തീയിൽ തന്നെ കുരുത്തതാകണം എന്നൊരു ആഗ്രഹം എനിക്കുണ്ടായി,,അതുകൊണ്ട് മോനെ  മാവീരാ..നിന്റെ കണ്മുന്നിൽ നിന്റെ ഈ രതി ലഹരി സാമ്രാജ്യം ,,,,,,,,,,ഭും ………….”

ആദി അതും പറഞ്ഞു വീണ്ടും ഉറക്കെ ചിരിച്ചു.

“മാളിക മാത്രമല്ല,,,നീയും ,,,ഭും ,,,,”

“ഡെയ് ,,,സുമ്മാ വിട് ടാ എന്നെ ,,ഒന്നുമേ സെയ്യാതേടാ ” കൈകൾ കൂപ്പി മാവീരൻ അഭ്യർത്ഥിച്ചു.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.