അപരാജിതൻ -50 5514

“അയ്യോ ,,,സാറേ ,,,പണി എടുത്തു ജീവിക്കാൻ ഉള്ളതാണെ ,,,കൈ എടുക്കല്ലേ,,കുടുംബവും കുഞ്ഞുങ്ങളും ഉള്ളതാണ്  ” മഞ്ജുളവർണ്ണനും കൂട്ടരും അലമുറയിട്ടു കരഞ്ഞു പറഞ്ഞു.

“ഹ ഹ ഹ ,,,,,,,,,”ഉറക്കെ ചിരിച്ചു

“എടാ എടാ എടാ ,,ഇമ്മാതിരി കുന്തളിച്ചു കഴുപ്പണം കെട്ട  പണി ചെയ്തു കാശും സുഖവും നേടുന്ന  സമയം നീയൊക്കെ ഈ പറഞ്ഞ കുടുംബത്തെ ഓർക്കണമായിരുന്നു,,അത് ചെയ്തില്ലല്ലോ ,,അപ്പൊ കൂടുതൽ ഒന്നും പറയാനില്ല ,,എനിക്ക് തിരക്കുണ്ട് ,,,” ആദി സുമേശനെ നോക്കി.

അപ്പോൾ തന്നെ സുമേശനും വേറെ ഒരു സുഹൃത്തും ഓടിവന്നു.

മഞ്ജുളവർണ്ണനെ മുട്ടിൽ നിർത്തി വലം കൈ നീട്ടിപിടിച്ചു.

“അയ്യോ ,,,അയ്യോ ,,,,,,,,,,,,അയ്യോ ,,,,,,,,,,,,,” മഞ്ജുളവർണ്ണൻ അലമുറയിട്ടു.

ആദി മഞ്ജുളവർണ്ണന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.

കണ്ണുകൾ അടച്ചു മഞ്ജുളവർണ്ണന്റെ നെറുകയിൽ കൈ വെച്ചു അനുഗ്രഹിച്ചു.

കണ്ണുകൾ തുറന്നു

പുഞ്ചിരിയോടെ കൈയിലിരുന്ന നീളൻ വാൾ ആഞ്ഞു വീശി.

വലം കൈ മുട്ടിനു മേലെ വെച്ചു രണ്ടായി മുറിഞ്ഞു നിലത്തേക്ക് വീണു.

അത്യുച്ചത്തിൽ മഞ്ജുളവർണ്ണൻ അലറിക്കരഞ്ഞു.

മുറിവായിൽ നിന്നും കട്ടചോര ഒഴുകി.

മാവീരൻ അത് കണ്ടു ഭയത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു.

മഞ്ജുളവർണ്ണന്റെ  കൂടെ വന്നവരെല്ലാവരും ഭയത്തോടെ  അലറിക്കരഞ്ഞു.

മൂന്നു മിനിട്ടു കൊണ്ട് മഞ്ജുളവർണ്ണന്റെ കൂടെയുള്ളവരുടെ എല്ലാവരുടെയും വലം കൈ അറുവാൾ കൊണ്ട് ആദി വെട്ടിമുറിച്ചു.

വെട്ടിമുറിച്ച വലം കൈകൾ അലമുറയിട്ട് കരയുന്നവരുടെ ഇടം കൈയിൽ വച്ച് കൊടുത്തു.

“വേഗം ആശുപത്രിയിൽ പോയാൽ ഈ കൈകൾ അവര് കൂട്ടിചേർത്ത് തരും,,,കുറെ കാലം നിങ്ങൾക്ക് വിശ്രമിക്കേണ്ടി വരും ,,അതുപോലെ സ്വാധീനകുറവും ഇത്തിരിയുണ്ടാകും ,,വേറെ കുഴപ്പമൊന്നുമില്ല,,വേഗം പൊക്കോ,,ഇല്ലേൽ ഞാൻ തലകൂടെ അറുക്കും അത് വേണോ ”

കൊടും വേദനയോടെ അലറിക്കരഞ്ഞ അവർ എഴുന്നേറ്റു വലം കൈ ഭാഗം ഉയർത്തിപിടിച്ചു ഇടം കൈയിൽ അറ്റുപോയ  വലം കൈയും പിടിച്ചു തങ്ങൾ വന്ന ഓമ്നി വാനിനരികിലേക്ക് ഓടി.

ആദി അത് കണ്ടു ഉറക്കെയുറക്കെ ചിരിച്ചു.

“എന്താ അണ്ണാ ഇത് ,,അണ്ണ൯ വല്ല സൈക്കോയും ആണോ ,,കൈ അറുത്തിട്ട് ആ കൈ തിരികെ കൊടുത്ത് ആശുപത്രിയിൽ കൊണ്ട് പോയി വെച്ച് പിടിപ്പിച്ചോ എന്നൊക്കെ പറയുന്ന  മഹാമനസ്കത ഞാനാദ്യമായിയാണ് കാണുന്നത്”

ആദിയുടെ അരികിൽ നിന്നു സുമേശൻ ചോദിച്ചു.

” സുമേശാ ,…ഞാൻ ചിലപ്പോ സൈക്കോയാകും,,ചിലപ്പോ ആർ ഡി എക്സും,,,ഇപ്പോ ഞാൻ ആർ ഡി എക്‌സാ”

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.