അപരാജിതൻ -50 5513

“ഇങ്ങോട്ട് വാ നീ ”

മഞ്ജുളവർണ്ണനെ കൈ കാണിച്ചു വിളിച്ചു.

മഞ്ജുളവർണ്ണൻ ഭയത്തോടെ ആദിക്ക് അരികിലേക്ക് നടന്നു.

“ആർക്ക് വേണ്ടിയാ,,, നീ എന്റെ കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടുവന്നത്?’

“സാറേ ,,ഈ മാവീരൻ മുതലാളിക്ക് വേണ്ടിയാ,,,”

കൈകൾ കൂപ്പി ക്ഷമാപണത്തോടെ മഞ്ജുളവർണ്ണൻ പറഞ്ഞു.

“ആണല്ലേ ,,മാവീരൻ പറഞ്ഞാൽ നീയെന്തും ചെയ്യുമോ ?”

“അയ്യോ ,,ഇനിയില്ല തമ്പുരാനെ,,,ഇനിയൊരിക്കലും ഇല്ല ”

“ഹ്മ്മ്മ് ,,,,”

ആദി മഞ്ജുളവർണ്ണന്റെ ശിങ്കിടികളെ നോക്കി.

അവർ ഭയന്ന് വിറച്ചു കൊണ്ട് ആദിയെ തൊഴുതു.

“അറിയാതെ ചെയ്തു പോയതാ ,,,മഞ്ജുളവർണ്ണൻ ദല്ലാൾ കൂടെ നിന്നാൽ പണം തരാമെന്നു പറഞ്ഞു ,,മാപ്പാക്കണം”

അവരെല്ലാവരും ആദിയുടെ മുന്നിൽ മണ്ണിൽ നമസ്കരിച്ചു.

“സുമേശാ,,,” എന്ന് ആദി ഉറക്കെ വിളിച്ചു.

അത് കേട്ടപാടെ സുമേശൻ ആദിക്ക് നേരെ നീളമുള്ള അറുവാൾ എറിഞ്ഞു കൊടുത്തു.

ആദിയത് ചാടിപിടിച്ചു കൊണ്ട് മാവീരനെ നോക്കി.

“നിന്റെ അടുത്തേക്ക് വരുന്നേ ഉള്ളു ,,അതിനു മുന്നേ ഈ കടം ഞാൻ തീർക്കട്ടെ”

ആദി മഞ്ജുളവർണ്ണന്റെ അരികിലേക്ക് നടന്നു ചെന്നു.

കഴുത്തിന് പിടിച്ചു കുത്തിഎഴുന്നേൽപ്പിച്ചു.

“അയ്യോ ,,സാറേ തെറ്റു വന്നുപോയി ,,, മാപ്പാക്കണെ,,,ഒന്നും ചെയ്യല്ലേ ,,ജീവൻ എടുത്തേക്കല്ലേ” മഞ്ജുളവർണ്ണൻ അലറിക്കരഞ്ഞുകൊണ്ട് അപേക്ഷിച്ചു.

“എന്റെ കുഞ്ഞിനെ തൊട്ടാൽ അതേത് മറ്റവൻ ആണേലും അവനു ജീവൻ ഉണ്ടാകാൻ പാടില്ല,, പക്ഷെ അവള് നിങ്ങളെ  ഒന്നും ചെയ്യണ്ട എന്നാ എന്നോട് പറഞ്ഞേക്കുന്നെ,,അതുകൊണ്ടു ഞാൻ കൊല്ലുന്നില്ല ,,പക്ഷെ”

ആദി ഒന്ന് നിർത്തി.

എല്ലാവരും പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കി.

“നിങ്ങളെ ഈ പണി ഏൽപ്പിച്ച ഈ മാവീരന് വേറെ ഞാൻ കൊടുക്കുന്നുണ്ട്,,പക്ഷെ നിങ്ങളെ കൊല്ലുന്നില്ല ,,പ,,,,,,,,,,,ഇനി ഒരു പെണ്കുട്ടികളോടും നീയിത് ചെയ്യരുത് ,,,അത് ഓർമ്മയുണ്ടാകണം,,അതിനായി നിങ്ങളുടെ ജീവൻ ഞാൻ തിരികെ തരാം ,,നിങ്ങളുടെ വലം കൈയ്യുടെ ഉറപ്പിന്മേൽ ”

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.