അപരാജിതൻ -50 5175

“ഒരു പേടിയും വേണ്ടമ്മെ,,ഞാനല്ലേ പറയുന്നത്,,ആ കുട്ടിക്ക് ഒരു കുഴപ്പവും വരില്ല..നിങ്ങൾക്ക് നല്ലൊരു വാർത്ത ഉറപ്പായും കേൾക്കാം,,എന്റെ പ്രാർത്ഥനയുമുണ്ട്”

ഇന്ദുവിനു കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന് ആദി പറഞ്ഞ വിശ്വാസത്തിൽ ഗോപി അവരോടു പറഞ്ഞു.

ഗോപിയുടെ ആ നല്ല വാക്കുകൾ എന്തോ അവർക്ക് ഉള്ളിലെ ഭീതികുറയ്ക്കുവാൻ ഏറെ സഹായകമായി.

“എന്റെ മോള് തിരിച്ചു വരുമോ മോനെ”

ഗോപിയുടെ കൈയ്യിൽ മുറുകെ പിടിച്ചു കൊണ്ട് വീണ്ടും ഭുവനേശ്വരി ദേവി ചോദിച്ചു.

“അമ്മയ്ക്ക് നാരായണനെ വിശ്വാസമുണ്ടോ ?”

“ഉണ്ട്,,,ഉണ്ട് മോനെ ,,ഞങ്ങളുടെ കാവലും കാരുണ്യവുമെല്ലാം നാരായണരാണ്,,പ്രാണൻ പോയാലും ആ വിശ്വാസം  പോകില്ല ,,അത്രയും വിശ്വാസമാ”

ഗോപി പുഞ്ചിരിച്ചു.

“എനിക്ക് നാരായണനെ ഒരുപാട് വിശ്വാസമാ,, ഇപ്പൊ അതിനേക്കാൾ ശിവശങ്കരനെയും,,എന്റെ ശങ്കരനുണ്ട് ,,ആ കുട്ടിക്ക് കാവലായി ”

ഗോപിയുടെ നാവിൽ നിന്നും ശിവനാമം കേട്ടതും ഉപബോധമനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഈർഷ്യയുടെ കാരണത്താൽ അവർ ഗോപിയുടെ കൈയ്യിൽ പിടിച്ചിരുന്ന തന്റെ കരങ്ങൾ പിൻവലിച്ചു.

അവർ മുഖം ഇടത്തേക്ക് തിരിച്ചു പിടിച്ചു.

ഗോപി പുഞ്ചിരിച്ചു കൊണ്ട് ഒബ്‌സർവേഷൻ റൂമിലേക്ക് നടന്നു.

@@@@@

പത്തുമിനിട്ടിനുള്ളിൽ

ആദിയുടെ ജീപ്പ് കമ്മോർവാഡയിലെ മാവീരന്റെ ബംഗ്ളാവ് പരിസരത്ത് പ്രവേശിച്ചു.

ആദി ഫോണിലൂടെ നിർദേശം നല്കിയതു അനുസരിച്ച് , സുമേശന്റെ കൂട്ടുകാർ ബംഗ്ളാവിനുള്ളിൽ പാതിബോധത്തിൽ ലഹരിയിൽ കിടന്നവരെയൊക്കെ എടുത്തു പിടിച്ചു കൊണ്ട് പോയി ബംഗ്ളാവിനു പുറത്തു അകന്നു മാറിയുള്ള വലിയ കാർ ഷെഡിൽ കിടത്തിയിരുന്നു. ബോധം വന്നവരെയൊക്കെ അടിച്ചു ഓടിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട ശിങ്കിടികളെ മതിലിനോട് ചേർന്ന് കൂനയാക്കി കൂട്ടി നിർത്തി.

ജീപ്പിൽ നിന്നും ഇറങ്ങിയ പാടെ ആദി നടന്നു മാവീരന് അരികിലെത്തി.

സുമേശൻ മാവീരന്റെ കൈ പിന്നിൽ മുറുകെ കെട്ടിയിരുന്നു.

ദല്ലാൾ മഞ്ജുളവർണ്ണൻ ആദിയെ കണ്ട പാടെ അലറികരയാൻ തുടങ്ങി.

“എന്നെയൊന്നും ചെയ്യല്ലേ സാറേ ,,ഞാൻ പാവാണേ ,,,എന്നെ ഒന്നും ചെയ്യല്ലേ,,സാർ ഇത്രേം വലിയ ആളാണെന്നു ഞാൻ കരുതിയില്ല ,,ആ കുഞ്ഞിനോട് ഞാൻ പെരിയ തപ്പ് ചെയ്തു ,,കാൽ പിടിച്ചു മാപ്പു പറയാം സാറേ”

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.