അപരാജിതൻ -50 5341

സത്യാനന്ദ സ്വാമികൾക്കും ഉള്ളിലൊരു ഭീതിയുണ്ടായി.

നിമിത്തമായി ഉഗ്രനരസിംഹത്തെ കണ്ടിരുന്നു, കൊട്ടാരത്തിൽ നിന്നും സൂര്യസേനൻ തമ്പുരാൻ പോകുന്നത് അറിഞ്ഞപ്പോൾ അദ്ദേഹം തന്റെയുള്ളിൽ വിഷ്ണുസ്വരൂപനായി സൂര്യസേനനെയാണ് മനസ്സിൽ നിരൂപിച്ചതും.

പക്ഷെ അവർക്ക് പോകാനാകാതെ തടസം വന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിനും ഉൾക്കണ്ണിൽ മറ്റൊന്നും സങ്കല്പിക്കാനാകാതെ മനസ്സ് ശൂന്യമായി പോകുകയും ചെയ്തു.

“നാരായണാ ,,ആ മോളെ കാക്കണേ ” എന്നദ്ദേഹം കൈകൂപ്പി പ്രാർത്ഥിച്ചു.

@@@@

പ്രജാപതി ഹോസ്പിറ്റലിൽ

ഒബ്‌സർവേഷൻ റൂമിനു പുറത്തായി ഭുവനേശ്വരി ദേവിയും മരുമക്കളൂം  ഭയാശങ്കകളോടെ ഇരിക്കുകയായിരുന്നു . മല്ലികയ്ക്ക് വയ്യാതെയായതും ഇന്ദുവിനെ കൊണ്ടുപോയതും എല്ലാം കൂടെ അവരുടെ ഭയത്തിനു ആക്കം കൂട്ടിയിരുന്നു.

എല്ലായിടത്തും ധൈര്യത്തോടെ എന്ത് പ്രശ്‍നം വന്നാലും നെഞ്ച് വിരിച്ചു നേരിടുന്ന ഭുവനേശ്വരി ദേവി അതിനൊന്നും ആകാതെ പുറത്തെ ചെയറിൽ കൈകൂപ്പി മാറോടു ചേർത്ത് പിടിച്ചു ഇരിക്കുകയായിരുന്നു.

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“എന്റെ കുഞ്ഞിനെ അവന്മാർ ഉപദ്രവിക്കും,,ജീവനില്ലാത്ത ദേഹമായി ന്റെ ഇന്ദൂട്ടിയെ ദേവർമഠത്തിൽ കൊണ്ട് വരുമായിരിക്കും,അവളുടെ പട്ടട കാണേണ്ടി വരുമല്ലോ നാരായണാ”

അവർ മരുമക്കൾ കേൾക്കെ പറഞ്ഞു വിലപിക്കുവാൻ തുടങ്ങി.

“ആയി ,,എന്തൊക്കെയാ ഈ പറയണേ ,,സൂര്യൻ തമ്പുരാൻ പോയിട്ടുണ്ട്, അവൾക്ക് ഒന്നും വരാതെ തമ്പുരാൻ നോക്കും ,,” മൂത്ത മരുമകളായ സീതലക്ഷ്മി അവരെ ആശ്വസിപ്പിച്ചു.

“പാവമാ,,അവള് ഒരുപാട് പാവമാ,,,എന്റെ മല്ലിക്ക് ആണും പെണ്ണുമായി ഇന്ദു ഒരാള് മാത്രേയുള്ളൂ ,,എന്റെ നാരായണാ ഒന്നും വരുത്തല്ലേ എന്റെ കുഞ്ഞിന്,,ജീവിതകാലം മുഴുവനും കടപ്പെട്ടിരുന്നോളാ൦  ഞാനും എന്റെ കുടുംബവും ,,” അവർ ശിരസിൽ കൈ കൂപ്പി പിടിച്ചു കരഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു.

“ഇങ്ങനെ കരയല്ലേ ആയി ,,,നാരായണൻ കാത്തോളും ,,” ഇളയമരുമകളും അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

അന്നേരമാണ്

ഗോപി അവർക്കരികിലേക്ക് ചെന്നത്.

“‘അമ്മ,,വിഷമിക്കണ്ട,,ആർക്കും ഒരു കുഴപ്പവും വരില്ല ,” ഗോപി അവരോട് പറഞ്ഞു.

അവനെ കണ്ടു ഭുവനേശ്വരി ദേവി , നിസ്സഹായതയോടെ അവന്റെ മുഖത്തേക്ക് നോക്കി ഗോപിയുടെ കൈകളിൽ മുറുകെ പിടിച്ചു.

“ഒരുപാട് നന്ദിയുണ്ട് ,,എന്റെ മോളെ ഇങ്ങോട്ട് എത്തിച്ചതിന്,,കൊച്ചുമകളുടെ കാര്യത്തിലാ പേടി”

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.