അപരാജിതൻ -50 5513

“നമ്മളെത്ര വേഗത്തിൽ പോയാലും പെട്ടെന്ന് അവിടെ എത്തില്ലല്ലോ മാമാ,,” ശ്യാം പറഞ്ഞു.

“വല്യേട്ടാ,,,എന്തേലും ,,, ആരെയെങ്കിലും വിളിച്ചു പറഞ്ഞാൽ”

“ആരോട്,,,ആരാ കമ്മോർവാഡയിൽ മാവീരനെ എതിരിടാൻ ധൈര്യത്തോടെ പോകുക,, അവരുടെ പ്രദേശത്തു നമ്മുടെ ആളുകൾ ആരെങ്കിലും പോകുമോ ” രംഗരാജൻ നിറഞ്ഞ കണ്ണുകളൊടെ തലയിൽ കൈ വെച്ച് ഭ്രാന്ത് എടുത്ത പോലെ പറഞ്ഞു.

“അളിയാ,,,മറ്റൊരു നിവൃത്തിയിൽ ഇല്ലായെങ്കിൽ പോലീസിൽ ” രാജശേഖരൻ ആശങ്കയോടെ പറഞ്ഞു.

“ആ ഗുണശേഖരനൊക്കെ അവരുടെ കൂട്ടമല്ലേ,,” രംഗരാജൻ നിസ്സഹായതയോടെ പറഞ്ഞു.

“വല്യേട്ടാ,,, ശ്രീധർമ്മൻ തമ്പുരാനേ വിളിച്ചു പറയു,,മറ്റൊരു വഴിയുമില്ല,,,കൊട്ടാരത്തിൽ നിന്നും പടയാളികളെയും മറവോർപോരാളികളെയും അയയ്ക്കാനപേക്ഷിക്കൂ ” രാമഭദ്രൻ പറഞ്ഞു.

ആ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് ഗരാജൻ പ്രജാപതി തമ്പുരാൻ ശ്രീ ധർമ്മസേനനെ വിളിച്ചു.

തന്റെ അനന്തിരവളേ മാവീരൻ കൊണ്ട് പോയത് അറിയിച്ചു ഒപ്പം തങ്ങൾ ഇത്ര അകലെയായതിനാൽ അവളെ രക്ഷിക്കാൻ വേണ്ടുന്ന സഹായം ചെയ്യണമെന്നു അപേക്ഷിച്ചു.

ശ്രീധർമ്മസേനൻ ഉടൻ തന്നെ വേണ്ടത് ചെയ്യാം എന്നറിയിച്ചു രംഗരാജനെ സമാധാനിപ്പിച്ചു.

ശ്രീധർമ്മസേനൻ ഉടനെ തന്നെ സൂര്യസേനനെ വിളിപ്പിച്ചു.

സൂര്യസേനൻ വന്നപാടെ വേണ്ടുന്ന ആളുകളെ കൂട്ടി കമോർവാഡയിലേക്ക് പോയി മാവീരൻ കൊണ്ട് പോയ ദേവർമഠത്തെ കുട്ടിയെ രക്ഷിക്കാൻ കൽപ്പന നൽകി.

അത് കേട്ട് അനുസരണയോടെ സൂര്യസേനൻ ഉടനെ പുറത്തേയ്ക്ക് ഇറങ്ങി.

കൊട്ടാരത്തിലെ എണ്ണം പറഞ്ഞ കരുത്തുറ്റ അനുചരന്മാരെയും ഒപ്പം മറവോർ പോരാളികളിൽ പത്തുപേരെയും കൂട്ടി  മുപ്പതു പേര് അടങ്ങുന്ന സംഘമായി കൊട്ടാരത്തിലെ കാറുകളിലും ട്രക്കറുകളിലും ഒക്കെയായി  വേണ്ടുന്ന ആയുധങ്ങളും എടുത്തു.

 

ശ്രീധർമ്മസേനൻ ഉടനെ, രംഗരാജനെ വിളിച്ചു , സൂര്യസേനനും കൊട്ടാരം പടയാളികളും ഒക്കെയായി വലിയൊരു സംഘം കമ്മോർവാഡയിലേക്ക് തിരിച്ച വിവരം അറിയിക്കുകയും അനന്തിരവൾക്ക് ഒരു പോറൽ പോലും ഏൽപ്പിക്കാതെ എത്തിക്കുമെന്ന ഉറപ്പു നൽകുകയും ചെയ്തു.

കുറച്ചു സമാധാനത്തോടെ രംഗരാജൻ , ഗോപിയെ വിളിച്ചു.

ഗോപി , മല്ലികയുടെ അവസ്ഥ അറിയിച്ചു.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.