അപരാജിതൻ -50 5513

“സെഡേഷനിലാണ്,,പാവം ആകെ ഭയന്ന് പോയല്ലോ,,ദേവർമഠത്തെ വീട്ടുകാരൊക്കെയിവിടയുണ്ട്”

“ഹ്മ്മ് ,,,എങ്കിൽ ശരി,,,”

“”എടൊ ….”

“എന്താ ഗോപി?”

“മാവീരനെ താൻ കൊന്നോടോ ????”

ആശങ്കയോടെ ഗോപി ചോദിച്ചു.

“ഹ ഹ ഹ ഹ ,,,,,,,,,,,,,,,,,,ആഹ ,,,,,,,”

 

അത് കേട്ടതും മറുപടി പറയാതെ ശങ്കരൻ ഉറക്കെയുറക്കെ ചിരിച്ചു.

ആ ചിരി ഡോക്ടർ ഗോപിയെ ഒട്ടേറെ ഭയപ്പടുത്തിയിരുന്നു.

“എല്ലാം സമയം പോലെ അറിയാം,,”

ആദി ഫോൺ ഡിസ്കണക്ട് ചെയ്തു. ജീപ്പോടിച്ചു നേരെ കമ്മോർവാഡയിലേക്ക്

@@@@@@

അതെ സമയം

കമ്മോർവാഡയിലേക്കുള്ള യാത്രയിൽ രംഗരാജൻ സൂര്യസേനനെ വിളിച്ചു.

“തമ്പുരാനേ,,,എത്താറായോ” ആധിയോടെ രംഗരാജൻ തിരക്കി.

അത് കേട്ടപ്പോൾ സൂര്യൻ ആകെ ധർമ്മസങ്കടത്തിലായി.

“ഇല്ലാ,,ഞങ്ങൾക്ക് എത്താൻ കഴിഞ്ഞിട്ടില്ല ദേവപാലരെ”

“അയ്യോ ,,അതെന്താ തമ്പുരാനേ ?” ഭീതിയോടെ രംഗരാജൻ ചോദിച്ചു.

“ഞങ്ങള് ഇവിടെ കടത്തു കാത്തു നിൽക്കുകയാ, അക്കരെ എന്തോ കടത്തുജോലിക്കാർ എന്തോ പണിമുടക്കോ മറ്റോ നടത്തുകയാണ്, പഞ്ചായത്തിലേക്ക് വിളിച്ചു പറഞ്ഞിട്ടുണ്ട്, അവർ എന്തെങ്കിലും നടപടി നോക്കാം എന്ന് പറഞ്ഞിട്ടുമുണ്ട്,,ഇതല്ലാതെ വേറെ മാർഗ്ഗവുമില്ലല്ലോ”

അത് കൂടെ കേട്ടതോടെ രംഗരാജൻ തലയിൽ കൈ വെച്ചു.

കമ്മോർവാഡയിലേക്ക് ഇന്ദുവിനെ കൊണ്ട്പോയിട്ട് നേരമേറെയായി, കൊട്ടാരക്കാർ ഇതുവരെയും അവിടെ എത്തിയിട്ടില്ല, മാവീരനും കൂട്ടരും ഇന്ദുവിനെ എന്തെങ്കിലും ചെയ്യുമോ എന്നുള്ള ഭീതിയിൽ രംഗരാജൻ വിങ്ങിപൊട്ടി.

“ചതിക്കല്ലേ തമ്പുരാനേ,,,എങ്ങനെയെങ്കിലും ഒരു മാർഗ്ഗം നോക്കണേ ,,വൈകിയാൽ എന്റെ മോളെ ,,അവ൯ ”

രംഗരാജന് വാക്കുകൾ കിട്ടാതെയായി.

“വിഷമിക്കണ്ട ,,ഞാൻ മറ്റെന്തെങ്കിലും വഴികൂടെ നോക്കട്ടെ , പഞ്ചായത്തിൽ ഒന്നുകൂടെ വിളിക്കട്ടെ”

സൂര്യസേനൻ പറഞ്ഞു

രംഗരാജൻ ഫോൺ വെച്ചു

കരഞ്ഞു കൊണ്ട് കൂടെയുള്ളവരോട് കാര്യം പറഞ്ഞു.

എല്ലാവരും ആകെ ഭയത്തിലായി.

കാർ ഓടിക്കുന്ന ശ്യാമിനും കാര്യങ്ങൾ ഓർത്തപ്പോൾ കൈവിറയൽ തുടങ്ങി.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.