അപരാജിതൻ -50 5341

“ഒന്നുമേ ഇല്ലയെ മാമാ ,,വൈഗ കൂടുതൽ ശക്തിയോട് അവന്റെ നെഞ്ചോട് ചേർന്ന് നിന്നു.

ആദി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.

അന്നേരം വൈഗയുടെ മിഴികൾ ആർദ്രമായി.

അവൾ ഉടനെ തന്നെ ആദിയുടെ കവിളിൽ അമർത്തി മുത്തി.

“മാമൻ എൻ ഹീറോ താൻ ,,”

“പോയിട്ട് ഇപ്പൊ വരാട്ടോ ”

“സരി മാമാ ,,”

ആദി അവിടെ നിന്നും വേഗം നടന്നു.

സുമേശന്റെ കൂട്ടുകാരനെയും കൂട്ടി നേരെ കമോർവാഡയിലേക്ക്

 

പോകും വഴി

ഫോണിൽ ഗോപിയെ വിളിച്ചു.

ഗോപിയാണെങ്കിൽ ഭയത്തോടെയിരിക്കുകയായിരുന്നു.

ഹോസ്പിറ്റലിൽ ദേവർമഠത്തെ സ്ത്രീകൾ എല്ലാം ഉണ്ടായിരുന്നു.

“ശങ്കരാ,,,എന്തായി?” ഉൾഭയത്തോടെ ഗോപി ചോദിച്ചു.

“അത് പറയാം ,,അതിനു മുന്നേ ദേവർമഠം തമ്പുരാക്കന്മാർ എന്താ ചെയ്യാൻ പോകുന്നത് , അവരെ അറിയിച്ചില്ലേ ഇതൊക്കെ”

“ഉവ്വ് ,,,അല്പം മുന്നേ എന്നെ വിളിച്ചിരുന്നു, അവരാകെ ടെൻഷനിലാ,, കൊട്ടാരത്തിൽ നിന്നും സഹായം തേടിയിരുന്നു,,സൂര്യസേനൻ തമ്പുരാനും അനുയായികളും കമ്മോർവാഡയിലേക്ക് പുറപ്പെട്ടു എന്നാണു അറിയാൻ കഴിഞ്ഞത്, രംഗേട്ടനും കൂട്ടരും നേരിട്ട് കമ്മോർവാഡയിലേക്ക് വരുന്നുണ്ട്”

“ഓ ,,അങ്ങനെയൊക്കെയാണോ കാര്യങ്ങൾ”

“എടൊ,,എന്താ അവിടത്തെയവസ്ഥ,,ആ കുട്ടിയുടെ കാര്യം”

“ഗോപി,,പോയത് ഞാനല്ലേ ,,പിന്നെയെന്തിനാ പേടിക്കുന്നത്”

“എടൊ,,അപ്പൊ ,,അപ്പൊ ആ കുട്ടി”

“തലയിൽ അൽപ്പം പരിക്ക് പറ്റിയിട്ടുണ്ട്, ഞങ്ങളിവിടെ ശുകപുരത്ത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയേക്കുവാ”

“ആണോ ,,,,,,,എന്റെ നാരായണാ ” ഡോക്ടർ ഗോപി ഈശ്വരനെ വിളിച്ചു.

“എന്നാൽ പിന്നെ, രംഗേട്ടനോട് ഞാനിത് പറഞ്ഞോട്ടെ,,നേരെ ശുകപുരത്തെ ഹോസ്പിറ്റലിലേക്ക് വരാൻ പറയട്ടെ”

“ഓ ,,അത് വേണ്ടാ ,, എന്തായാലും ഇറങ്ങി തിരിച്ചതല്ലേ,,അവരും ആ കൊട്ടാരം നാറികളൂം കമ്മോർവാഡയിലേക്ക് തന്നെ വരട്ടെ,,,അവന്മാർക്ക് കാണാൻ എനിക്കവിടെയൊരു കാഴ്ചകണിയൊരുക്കാനുണ്ട്,,അത് കൊണ്ട് തൽക്കാലം ഇത് ആരും അറിയണ്ട”

“ഉവ്വ്,,എല്ലാം താൻ പറയുന്ന പോലെ ,,ഒരുപാട് നന്ദിയുണ്ട് ശങ്കരാ”

“ഈ കർമ്മത്തിൽ എനിക്ക് നന്ദി വേണ്ടാ ,,തന്നോടാണ് എനിക്ക് നന്ദി,,സമയത്തിന് ഈ വിവരം എന്നെ അറിയിച്ചതിന്,,അമ്മയ്ക്ക് എങ്ങനെയുണ്ട്?”

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.