അപരാജിതൻ -50 5341

അന്നേരമാണ് സുമേശൻ പുറകെ വന്നത്.

“അണ്ണാ ,,മണിയണ്ണനാ ,,ഒന്ന് സംസാരിച്ചെക്ക് ,,എല്ലാരും പേടിച്ചിരിക്കാ,,ഞാൻ അറിയിച്ചിട്ടുണ്ട് വിവരങ്ങൾ”

ആദി വേഗം ഫോൺ വാങ്ങി.

“മണിയേട്ടാ ,,”

“എന്താടായിത്,,,എത്ര നേരമായി നിന്നെ വിളിക്കുന്നതാ ,,തീ തിന്നിരിക്കായിരുന്നു,,സുമേശൻ എല്ലാം പറഞ്ഞു,,”

“ഒന്നും പേടിക്കാനില്ല,,പടയപ്പ മച്ചാൻ അരികിലുണ്ടോ ,,?”

“എമർജൻസി റൂമിലാടാ ,ഞങ്ങൾ പുറത്തു നിൽക്കുവാ”

“ആണോ,,എങ്കിൽ ഉള്ളിൽ കയറി വൈഗയ്ക്ക് ഒന്നുമില്ല എന്ന് പറഞ്ഞേക്കൂ,,മൂപ്പർക്ക് സമാധാനമാകട്ടെ,,, ഞാനവളെ കൊണ്ടുവന്നേക്കാം,,അതിനു മുന്നേ എനിക്കല്പം പണി ബാക്കിയുണ്ട്  അൽപ്പം കഴിഞ്ഞു ഞാൻ വിളിക്കാം,,,മണിയേട്ടാ”

“ശരി ,,ശരി ,,,”

ആദി ഫോൺ വെച്ചു.

“സുമേശാ,,ഞാനെന്ന ഇന്ദുവിനെ ഹോസ്പിറ്റലിൽ ആക്കിയിട്ട് വരാം ,,എന്നിട്ട് ബാക്കി തീർക്കാം ”

“എല്ലാം അണ്ണൻ പറയുന്ന പോലെ”

ആദി ജീപ്പിൽ കയറി, കൂടെ സുമേശന്റെ കൂട്ടുകാരനും ഒരു സഹായത്തിന്.

അവർ അതിവേഗം ജീപ്പിൽ ശുകപുരത്തേക്ക് തിരിച്ചു.

 

ശുകപുരത്തെ ഹോസ്പിറ്റലിൽ

ഇന്ദുവിനെ എമർജൻസിറൂമിൽ അഡ്മിറ്റ് ചെയ്തു.

സ്കാനിങ് അടക്കമുള്ള പരിശോധനകൾ നടത്തി.

പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ഇന്ദു മയക്കത്തിലായിരുന്നു.

രണ്ടു മണിക്കൂർ കഴിയുമ്പോൾ ഉണരുമെന്നു ഡോക്ടർ പറഞ്ഞു.

ആദി വൈഗയെ നെഞ്ചോടു ചേർത്ത് പിടിച്ചു.

അവളുടെ നെറുകയിൽ തഴുകി.

“മാമൻ പോയിട്ട് അരമണിക്കൂറിനുള്ളിൽ വരാംട്ടോ,,അതുവരെ ഇന്ദുവിന്‌ കൂട്ടിരിക്കണം, വന്നിട്ട് നമുക്ക് മിഥിലയിലേക്ക് പോകാം”

“സരി മാമാ ” അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

ആദി അവളുടെ കവിളിൽ മെല്ലെ തലോടി.

“എന്റെ കുട്ടിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ ”

ഇടറുന്ന ശബ്ദത്തോടെ ആദി ചോദിക്കുന്നത് കേട്ട് വൈഗ ആദിയുടെ കണ്ണുകളിൽ നോക്കി.

ആ കണ്ണുകളിൽ അവൾക്ക് എന്തേലും സംഭവിക്കുമോ എന്നുള്ള ഭയവും അവളോടുള്ള അമിതവാത്സല്യവും പ്രകടമായിരുന്നു.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.