അപരാജിതൻ -50 5341

“ഒന്നൂല്ലാ ,,പേടിക്കണ്ട ട്ടോ,,,”

ആദി വേഗം ഇന്ദുവിനരികിൽ ഇരുന്നു.

“ഇവളാ ,,ഇന്ദുലേഖ എന്റെ കൂട്ടുകാരി ,,ഞാൻ പറഞ്ഞിട്ടില്ലേ,,,”

“ആമാ ,,മാമാ ,,”

ആദി വേഗം ഇന്ദുവിനെ വാരി എടുത്തു തോളിലേക്ക് കിടത്തി.

“ഇവളില്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും മിഥിലയിൽ എത്തിലായിരുന്നു ,,അത്രയും കടപ്പാടും സ്നേഹവും എനിക്കുണ്ട്”

ആദി വൈഗയുടെ കൈ പിടിച്ചു ഇന്ദുവിനെയും ചുമന്നു പുറത്തേക്ക് നടന്നു.

താഴയുള്ള നിലയിലെ വിശാലമായ ഹാളിൽ പലയിടത്തായി മാവീരന്റെ സില്ബന്ധികൾ അടികൊണ്ട് ബോധം പോയി കിടക്കുകയായിരുന്നു.

ലഹരിക്കായി വന്നവർ പലരും പ്രാണനും കൊണ്ട് ഓടിപോയിരുന്നു.

ദല്ലാൾ മഞ്ജുളവർണ്ണനെയും കൂട്ടരെയും അവിടെ കയർ കൊണ്ട് കെട്ടിയിട്ടേക്കുകയായിരുന്നു.

മാവീരനെ തല്ലിയടിച്ചു കൊണ്ട്പോകുന്നത് കണ്ടപാടെ അവന്മാർ ആകെ പേടിച്ചു കരയുകയായിരുന്നു.

വൈഗയെ കണ്ടപ്പോൾ അവർ കൈകൂപ്പി

“അമ്മാ ,,മന്നിച്ചിട് ” എന്നുറക്കെ കരയാൻ തുടങ്ങി.

“സുമേശാ,,ഇവന്മാരെയും പുറത്തേക്ക് എടുത്തോ ,,കൊല്ലുമ്പോ ഒരുമിച്ചു കൊല്ലാം ” ആദി പറഞ്ഞു

അത് കേട്ടതോടെ അവരുടെ കരച്ചിൽ കൂടുതലുച്ചത്തിലായി.

സുമേശ൯ അവരെയും കൂട്ടി പുറത്തേക്ക് ഇറങ്ങി

മുറ്റത്ത് നടുക്കായി മുട്ട്കുത്തി നിർത്തിയിരിക്കുന്ന മാവീരന്റെ അടുത്തു കൊണ്ട് വന്നു നിർത്തി.

ആദി വൈഗയെ ജീപ്പിനു പിന്നിലായി ഇരുത്തി.

അവളുടെ അരികിലായി ഇന്ദുവിനെ ശ്രദ്ധയോടെ ഇരുത്തി.

“മോളെ,,,നിന്നെ കൊണ്ട് വന്നവന്മാരെ ഞാൻ കൊന്നോട്ടെ” ആദി ഉറക്കെ വൈഗയോട് ചോദിച്ചു.

അത് കേട്ടപ്പോൾ ദല്ലാൾ മഞ്ജുളവർണ്ണനും കൂട്ടരും വീണ്ടും അലറിക്കരഞ്ഞു.

“അമ്മാ ,,മാപ്പ് തരണേ ,,” മന്നിച്ചിട് ” എന്നൊക്കെ അവർ വൈഗയെ നോക്കി കൈ കൂപ്പി നിലവിളിച്ചു.

“വേണ്ടാ മാമാ ,,വിട്ടിട്ടുങ്കളെ,,യാരെയും  കൊല്ല വേണ്ടാ മാമാ ,,, പാവങ്കൾ,,,അവർക്കും കുടുംബം ഉള്ളതാക്കുമെ” സങ്കടത്തോടെ വൈഗ പറഞ്ഞു.

ആദി കരയുന്നവന്മാരെ നോക്കി.

“വേണ്ടാ മാമാ ,,,അവരെ ഒന്നും സെയ്യ വേണ്ട,,”

“ഓക്കേ ,,,അവരെയൊന്നും ചെയ്യില്ല ,,പക്ഷെ മാവീരനെ അവനെനിക്കുള്ളതാ,,, ”

“അത് മാമനോടെ ഇഷ്ടം ,,നാൻ ഒന്നും സൊല്ലമാട്ടേ ”

“ഹ്മ്മ് ,,” ആദി ഒന്ന് മൂളി

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.