അപരാജിതൻ -50 5341

“നിന്റെ അണ്ണന് തിമ്മയ്യന് പറ്റിയത് നീയറിഞ്ഞില്ലല്ലേ,,,അവനെ ഞാൻ ചന്തയിൽ അടിച്ചു കൈയും കാലും ഒടിച്ചു, ചന്തയുടെ അധികാരവും എഴുതിവാങ്ങി,,നീയറിഞ്ഞില്ല അല്ലേടാ ,,,നായെ”

ആ വാക്കുകൾ സ്തബ്ധനായി മാവീരൻ ഇരുന്നു.

“അണ്ണാ ,,,,” എന്ന് വിളിച്ചു അലറി.

“ഏയ്,,,,ഒന്നേ നാൻ ,,,സുട്ടിടുവേണ്ടാ” കോപത്തോടെ മാവീരൻ എഴുന്നേൽക്കാൻ ശ്രമിച്ചു.

മാവീരൻ എഴുന്നേൽക്കും മുന്നേ കഴുത്തിലെ കനമുള്ള സ്വർണ്ണമാലയിൽ പിടിച്ചു ആദി അയാളെ വട്ടം കറക്കി ഭിത്തിയിൽ തല കൊണ്ട് നാലഞ്ചു വട്ടം ഇടിപ്പിച്ചു പിന്നിലേക്ക് ചായ്ച്ചു നെഞ്ചിൽ കൈമുട്ട് കൊണ്ട് കുത്തി നിലത്തേക്കിട്ടു.

മരം മറയുന്ന പോലെ ശബ്ദത്തോടെ മാവീര൯ നിലത്തേക്ക് വീണു

ആദി മാവീരന്റെ നെഞ്ചിൽ ചവിട്ടിനിന്നു.

“എന്നെ സുട്ടുപോടാ൯ നീയുണ്ടായിട്ടു വേണ്ടേ മൈരേ,,,നിന്നെ ഞാൻ എന്റെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതാ ,,പക്ഷെ നീയായി എന്നെ ഇവിടെ വരുത്തി,,എന്റെ ഇന്ദുവിനെ മാത്രമല്ല ,എന്റെ വൈഗയെ കൂടിയാ നീ  ഉപദ്രവിക്കാൻ ഇങ്ങോട്ടു കൊണ്ട് വന്നത്,,എനിക്ക് പ്രിയപ്പെട്ടവരേ  ആര് നോവിച്ചാലും എനിക്ക് മുന്നിൽ ഒരേയൊരു തീരുമാനമേയുള്ളു,, അവന്റെയൊക്കെ ചാവ്”

ആദി മാവീരന്റെ വയറിൽ ആഞ്ഞു ചവിട്ടി.

“അമ്മാ ,,,,”എന്നലർച്ചയോടെ രക്തം ശർദ്ധിച്ചു മാവീരൻ നിലത്തേക്ക് വീണു.

അന്നേരം

കൈയിൽ അറുവാളും പിടിച്ചു സുമേശൻ മുകളിലേക്ക് വന്നു.

കൂടെ സുമേശൻ ഫോണിലൂടെ വിളിച്ചു വരുത്തിയ   ടീമിൽ പെട്ട മൂന്നാലുപേരും ഉണ്ടായിരുന്നു.

അവർ കമ്മോർവാഡയ്ക്ക് സമീപമുള്ള ശുകപുരം ഗ്രാമത്തിലുള്ളവരായിരുന്നു.

“സുമേശാ,,,,അടുത്ത് വല്ല ഹോസ്പിറ്റലും ഉണ്ടോ,,,?”

“അണ്ണാ ,,,ശുകപുരത്ത് ഹോസ്പിറ്റലുണ്ട്,,,പത്തുമിനിറ്റ് ദൂരമേയുള്ളൂ” സുമേശൻ മറുപടി പറഞ്ഞു.

എല്ലാവരും അത്ഭുതത്തോടെ നിലത്തു ചോരയൊലിച്ചു ചോരശര്ധിച്ചു കിടക്കുന്ന മാവീരനെ നോക്കി.

അന്നാട്ടിൽ മാവീരൻ എന്ന് പറഞ്ഞാൽ ആളുകൾ കിടുങ്ങിവിറയ്ക്കും, അവനാണ് ഇപ്പോൾ ഈ കിടപ്പു കിടക്കുന്നത്.

“ഇവനെ പുറത്തേക്ക് എടുത്തോ” ആദി പറഞ്ഞു തീരേണ്ട താമസം  സുമേശന്റെ കൂട്ടുകാർ മാവീരനെ എഴുന്നേൽപ്പിച്ചു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.

“മാമാ,,” എന്ന് വിളിച്ചു കൊണ്ട് വൈഗ എഴുന്നേറ്റു ആദിയെ കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തം നൽകി.

ആദി അവളെ കെട്ടിപിടിച്ചു നെറ്റിയിൽ മുത്തി.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.