അപരാജിതൻ -50 5341

.

നട്ടെല്ലിൽ മുട്ട് ചേർത്തു അമർത്തിയ നേരം നട്ടെല്ല് ഒടിഞ്ഞു അയാളുടെ ഉടൽ കടലാസ് മടങ്ങും പോലെ മടങ്ങി.

അയാളെ നിലത്തേക്ക് അതുപോലെ ഇട്ടു.

അതെ സമയം

കൂടെയുണ്ടായിരുന്നവ൯ കൈകൂപ്പി നിലവിളിച്ചു.

ആദി അവനെ കടന്നു പിടിച്ചു.

മാവീരൻ അതിവേഗം തറയിലൂടെ നീങ്ങി നിലത്തു കിടന്നിരുന്ന റിവോൾവർ കൈയിലെടുത്തു ആദിക്ക് നേരെ ചൂണ്ടി കാഞ്ചിയിൽ അമർത്തി.

വെടിശബ്ദം കേട്ട അതെ നേരം

ആദി കൈയിലിരുന്നവനെ തന്റെ മുന്നിലേക്ക് നിർത്തി.

അവന്റെ നെറ്റിതുളച്ചു വെടിയുണ്ട തലചോറിൽ കയറി.

പിടയുന്ന അവന്റെ ദേഹത്തെ ആദി മാവീരന്റെ നേരെ വലിച്ചെറിഞ്ഞു.

അയാളുടെ ദേഹം മാവീരന്റെ തലവഴി വീണു കൈയിലെ റിവോൾവർ തെറിച്ചു മാവീരൻ നിലത്തേക്കും വീണു.

റിവോൾവർ ആദിയുടെ കാൽചുവട്ടിൽ വന്നു വീണു.

ആദി അതെടുത്ത് , മാവീരന്റെ നേരെ നീട്ടി.

മാവീര൯ ഭയത്തോടെ നിന്നു.

ആദി വൈഗയെ നോക്കി അവളുടെ അരികിലുള്ള ബോധമറ്റ ഇന്ദുവിനെയും.

വൈഗ  ഭയത്തോടെ കണ്ണുകൾ ഇറുക്കിയടച്ച നേരം ആദി മാവീരനെ നോക്കി ചിരിച്ചു.

തല പൊത്തിപിടിച്ചു  എഴുന്നേറ്റു നിൽക്കുന്ന മാവീരന്റെ രണ്ടു അനുചരന്മാരുടേയും കഴുത്തിലും വയറിലും ഉന്നം തെറ്റാതെ നിറയൊഴിച്ചു.

ഇരുവരും ഉള്ളിൽ വെടിയുണ്ട കയറി ചോര ചീറ്റി നിലത്തേക്ക് വീണു.

വയറും കഴുത്തും പൊത്തിയവർ ഉറക്കെ കരഞ്ഞു.

@@@@@

ആദി മാവീരന് നേരെ കുതിച്ചു.

ഇടംകാൽ ഊന്നി മേലേക്ക് ഉയർന്നു മുട്ടുകാൽ മാവീരന്റെ നെഞ്ചിൽ ആഞ്ഞു കുത്തി നിലത്തമർന്നു.

ആ പ്രഹരത്തിൽ മാവീരൻ പിന്നിലേക്ക് മറഞ്ഞു വീണു.

അയാൾ നിർത്താതെ ചുമച്ചു കൊണ്ട് ശ്വാസമെടുത്തു.

“ചെറ്റപൊലയാടിനായെ,,,നിനക്കെന്നെയറിയില്ല” ആദിയലറി.

“നിന്റെ മച്ചുനൻ നല്ലമുത്തുവിനെ ഞാനാ അടിച്ചുപോട്ടത്,,അറിയോടാ നിനക്ക്”

ആദി പറഞ്ഞത് കേട്ട്  നടുങ്ങിയ മാവീരൻ , നല്ല മുത്തുവിന്റെ മർമ്മക്ഷതം ഏറ്റ കിടപ്പും മർമ്മാണി ശാരംഗപാണി പറഞ്ഞ വാക്കുകളും ഓർത്തു “മർമ്മമറിയുന്ന മർമ്മയോഗിയുടെ പ്രഹരം”.

മാവീരൻ പേടിയോടെ ആദിയെ നോക്കി വിറച്ചു.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.