അപരാജിതൻ -50 5513

ആദി അലർച്ചയോടെ എഴുന്നേറ്റു കാൽ മടക്കി മാവീരന്റെ ഇടം പള്ള നോക്കി തൊഴിച്ചതും നിലത്തൂടെ തെന്നിപ്പാഞ്ഞു പോയി മാവീര൯ ഭിത്തിയിൽ പോയി ഇടിച്ചു കിടന്നു.

മാവീരനെ മർദിച്ചത് കണ്ടു രണ്ടുപേര് ആദിക്ക് നേരെ പാഞ്ഞു വന്നു.

അവര് അടുത്തെത്തും മുന്നേ ആദി മുകളിലേക്ക് ചാടി ഇരു കാലുകളും കൊണ്ട് ശക്തിയിൽ അവരുടെ കഴുത്തിന് കീഴെ നെഞ്ചിനു മേൽ ഭാഗത്ത് ആഞ്ഞു ചവിട്ടി അവരെ തെറിപ്പിച്ചു നിലത്തു് നിന്നു.

അവർ നിലം തൊടാനാകാതെ കൈകാലടിച്ചു വായുവിലൂടെ തെന്നി നീങ്ങി മാവീരന്റെ ഇരുവശത്തുമായി ഭിത്തിയിൽ  ശക്തിയിൽ തലയ്ക്കു പുറം ഭാഗം ഇടിച്ചു തല പൊളിഞ്ഞു ചോര തെറിപ്പിച്ചു കുഴഞ്ഞു വീണു .

മാവീര൯ ഭയത്തോടെ തനിക്ക് ഇരുവശത്തുമായി കിടക്കുന്നവന്മാരെ നോക്കി.

അവർ “അണ്ണാ” എന്ന് വിളിച്ചു തല പൊത്തി കരഞ്ഞു.

ആദി, മാവീരന് നേരെ കുതിച്ചു പാഞ്ഞു.

മാവീരൻ തറയിൽ കൈ കുത്തി എഴുന്നേൽക്കും നേരം അവന്റെ മുഖത്തു കടന്നു പിടിച്ചു കൊണ്ട് ആദി ഭിത്തിയിൽ മാവീരന്റെ മുഖം ആഞ്ഞിടിപ്പിച്ചു.

മൂക്കും നെറ്റിയും പൊട്ടി ചോരയൊലിപ്പിച്ചു മാവീരൻ വീണ നേരം കഴുത്തിന് കുത്തിപിടിച്ചുയർത്തി മാവീരനെ അവിടെയുണ്ടായിരുന്ന വലിയ സി ആർ ടി ടിവിയുടെ പിക്ച്ചർ ട്യൂബ് നെ നേരെ മാവീരന്റെ തല ശക്തിയിൽ ഇടിപ്പിച്ചപ്പോൾ വലിയ ശബ്ദത്തോടെ ടിവി പൊട്ടിത്തെറിച്ചു.

ആദി പിടിവിടാതെ മാവീരനെ പിന്നിലേക്ക് ശക്തിയിൽ കമഴ്ത്തി തറയിൽ പുറം ഇടിപ്പിച്ചു നെഞ്ചിൽ ആഞ്ഞു ചവിട്ടി.

“ആ ,,,,,,,” എന്നലർച്ചയോടെ മാവീരൻ നെഞ്ചുയർത്തി നിലത്തേക്ക് കിടന്നു.

വൈഗ വേഗം ഇന്ദുവിനരികിൽ ഓടിയെത്തി

അവളുടെ അരികിൽ ഇരുന്നു ഷാൾ കീറി നെറ്റിയിൽ മുറുകെ കെട്ടാൻ തുടങ്ങി.

 

മാവീരന്റെ അനുയായികൾ രണ്ടു പേര് എന്ത് ചെയ്യണം എന്നറിയാതെ ഭയന്ന് നിൽക്കുന്നു.

ആദി , ഇന്ദുവിനെ ഒന്ന് കൂടെ നോക്കി, അവൾക്കു മേലെ അക്കൂട്ടർ ചെയ്ത ക്രൂരകൃത്യം മനസിലോർത്തപ്പോൾ അവന്റെയുള്ളിൽ അടങ്ങാത്തയത്രയും പകയുണ്ടായി.

മുഷ്ടി ചുരുട്ടി ആ രണ്ടുപേര്ക്ക് നേരെയവൻ പാഞ്ഞു ചെന്നു.

ചെന്നിയിലും കവിളിലും കഴുത്തിലും ആഞ്ഞു പ്രഹരിച്ചു.

അവന്മാർ വേദന കൊണ്ട് അലറി.

ഒരുത്തന്റെ കഴുത്തിൽ പിടിച്ചു ഭിത്തിയിലേക്ക് തലയിടിപ്പിച്ചു.

മുന്നോട്ട് കമഴ്ത്തി നിലത്തു കൈ തല കുത്തിച്ചു നടുവിൽ മുട്ട് കാൽ ചേർത്ത് തുടയിൽ പിടിച്ചു മേലേക്ക് ഉയർത്തി വളച്ചു.

കൊടും വേദനയാൽ അയാൾ അലറിനിലവിളിച്ചു

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.