അപരാജിതൻ -50 5513

“ഇവനാ അണ്ണാ ,,അന്ന് ഞങ്ങളെ ചെന്നുവാടിയിൽ ടാക്കീസിൽ വെച്ച് തല്ലിയവൻ”

അത് കെട്ടതും കോപത്തോടെ മാവീരൻ പല്ലിറുമ്മി ആദിയെ നോക്കി.

ആദി അതിവേഗം ഇന്ദുവിനരികിലേക്ക് ഓടിചെല്ലും നേരം

മാവീരൻ അതെ കോലത്തിൽ പിന്നിലേക്ക് ഓടി മേശയിൽ നിന്നും തന്റെ റിവോൾവർ എടുത്തു.

ആദിക്ക് നേരെ നീട്ടുന്ന സമയം

അതിനും മുന്നേ ആദി അടുത്തുകിടന്ന വലിയ മരകസേര കൈകൊണ്ടുയർത്തി അതിശക്തിയിൽ മാവീരനെ നോക്കി എറിഞ്ഞു.

“മാറിക്കോ അണ്ണാ ” എന്ന് ശിങ്കിടികൾ പറഞ്ഞു തീരും മുന്നേ കസേര മാവീരന്റെ തലയിൽ പതിച്ചു മാവീര൯  നിലത്തേക്ക് വീണു.

അന്നേരം ഇന്ദുവിന്റെ ബോധം പൂർണ്ണമായും മറഞ്ഞു പോയിരുന്നു.

അവളുടെ വസ്ത്രങ്ങൾ പലയിടത്തും കീറിയിട്ടുണ്ടായിരുന്നു.

ഇന്ദുവിന്റെ കിടപ്പ് കണ്ടതോടെ ആദിയുടെ കോപം പതിന്മടങ്ങായി വർധിച്ചു.

അവനെ എതിരിടാനായി , മാവീരൻ എഴുന്നേൽക്കും മുൻപ് തന്നെ മാവീരന്റെ അനുയായികൾ ആദിക്ക് നേരെ പാഞ്ഞു.

മുന്നിൽ ഏറിവരുന്നവന്റെ നെഞ്ചിൽ ആദി ആഞ്ഞു തൊഴിച്ചു.

ആ തൊഴിയിൽ അയാൾ ഉയർന്നു പൊങ്ങി മാവീരന്റെ ദേഹത്തേക്ക് വന്നു പതിച്ചു. ഇരുവരും ഒരുമിച്ചു നിലത്തേക്ക് വീണു.

@@@@

“ഇന്ദുക്കുഞ്ഞേ,,,” എന്ന് വിളിച്ചു കൊണ്ട് മറ്റുള്ളവരെയൊക്കെ അവഗണിച്ചു കൊണ്ട് ആദി കിടക്കയിൽ കയറി ഇന്ദുവിന്റെ മുഖത്തു പിടിച്ചു.

നെറ്റിയുടെ ഭാഗത്തുള്ള മുറിവിൽ നിന്നും രക്തമൊഴുകുന്നുണ്ട്.

പ്രഹരത്തിന്റെ ആഘാതത്തിൽ ഇന്ദുവിന്റെ ബോധം മറഞ്ഞതാണ്.

മാവീരൻ കോപത്തോടെ കിടക്കയിലേക്ക് പാഞ്ഞുകയറി ആദിയുടെ തലനോക്കി ആഞ്ഞു ചവിട്ടി.

“മാമാ ,,,” എന്ന് വിളിച്ചു പേടിയോടെ വൈഗ ഉള്ളിലേക്ക് കയറി വന്നു.

അതെ സമയം

മാവീരന്റെ പാദം ആദിയുടെ കൈയിൽ തടഞ്ഞു നിന്നു.

വൈഗയെ കണ്ടു മാവീരൻ നോക്കിയ നേരം പുറകിൽ നിന്നും ആദിയെ തിരിച്ചറിഞ്ഞവ൯ ഉറക്കെ വിളിച്ചു പറഞ്ഞു.

“ഇവളാ അണ്ണാ ,,ആ പെണ്ണ് ”

മാവീരൻ വൈഗയെ നോക്കികണ്ണെടുക്കും നേരം  മുന്നേ ആദി അതിവേഗം മാവീരനെ പാദത്തിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി ശക്തിയിൽ തുണിയലക്കുന്ന പോലെ തറയിൽ ആഞ്ഞടിച്ചു.

“ധും ” എന്ന് ആ വിശാലമായ മുറിയാകെ മാവീരൻ നെഞ്ച് തല്ലി അടിച്ചു വീണ ശബ്ദം മുഴങ്ങി.

“പൊലയാടി മോനെ,,,ന്റെ ഇന്ദൂനു മേലെ നീ കൈവെക്കുമല്ലെടാ ”

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.