അപരാജിതൻ -50 5341

അതെ സമയം

സൂര്യസേനന്റെ നേതൃത്വത്തിൽ വണ്ടികളിൽ കൊട്ടാരം പടകളുമായി ജങ്കാർ കടത്തു കടവിൽ എത്തി.

ജങ്കാർ അപ്പുറത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു.

ജങ്കാർ ഡ്രൈവറും കിളിയും ഏതോ ഒരുവൻ തങ്ങളെ ഡ്യൂട്ടി സമയത്ത് ആക്രമിച്ചതിന്റെ പ്രതിഷേധമായി പണിമുടക്കി ജങ്കാർ അക്കരെ കടത്തിൽ നിർത്തിയിട്ട് അവിടെ നിന്നും പോയിരുന്നു.

അവർക്ക് പകരമായി മറ്റു ജോലിക്കാരും ഇല്ല.

അവരെ വിളിച്ചിട്ടു കിട്ടുന്നുമില്ല , അവർ ഫോൺ ഓഫ് ആക്കി വെച്ച് പണിമുടക്കിന്റെ ഭാഗമായി അവിടെ നിന്നും കുറച്ചു അകലെയുള്ള ചാരായഷാപ്പിൽ പോയി ചാരായവും കാട്ടുപന്നിയിറച്ചിയും ശാപ്പിടുകയായിരുന്നു.

അവിടെ ജങ്കാർ സേവനം ലഭ്യമല്ല എന്നറിയാതെ സൂര്യസേനനും സംഘങ്ങളും ഇക്കരെ കടവിൽ ജങ്കാർ വരുന്നതും നോക്കിയിരിപ്പായി.

@@@@@@

മൂന്നാം നിലയിലെ അടച്ചിട്ടിരുന്ന മുറിയ്ക്കരികിൽ ആദിയെത്തി.

ഉള്ളിൽ നിന്നും ഉറക്കെയുള്ള ചിരി കൂടെ കേട്ടപ്പോൾ ആധിയോടെ അവനാ വാതിൽ ചവിട്ടിപൊളിച്ചു.

പുറത്ത് വൈഗയെ നിർത്തിയവൻ ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ കണ്ട കാഴ്‌ച കണ്ടു നടുക്കത്തോടെ

“ഇന്ദൂ,,,,” എന്നവൻ  ഉറക്കെയലറി വിളിച്ചു.

“അമ്മാ,,,,” എന്നു നിലവിളിച്ചു, രക്തമൊലിക്കുന്ന  ശിരസിൽ ഇരുകൈകളും മുറുകെപിടിച്ചു കിടക്കയിൽ മുട്ടുകുത്തി പിടച്ചിലോടെ ഇന്ദു പിന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

കൈയ്യിൽ പൊട്ടിയ ബിയർ കുപ്പിയും പിടിച്ചു മാവീരൻ ഒരു ജീൻസ് മാത്രം ധരിച്ചു നിൽക്കുന്നു.

ഇന്ദു തന്നെ സ്വയം സംരക്ഷിക്കുവാനായി മാവീരനെ തന്റെ ദേഹത്ത് തൊടാൻ അനുവദിക്കാതെ പരമാവധി എതിർത്തു നിന്നപ്പോൾ ഉള്ളിലെ ലഹരി മൂത്തതിനാൽ ഉണ്ടായ അമിതമായ ദേഷ്യത്താൽ മാവീരൻ അവിടെയുണ്ടായിരുന്ന ബിയർബോട്ടിൽ കൊണ്ട് ശക്തിയിൽ ഇന്ദുവിന്റെ തലയിൽ ആഞ്ഞടിച്ചപ്പോൾ ബിയർ ബോട്ടിൽ പൊട്ടി , ഒപ്പം ഇന്ദുവിന്റെ തല പൊട്ടി ചോരയൊഴുകി ബോധം മറഞ്ഞതായിരുന്നു.

“ഇന്ദൂ ,,,,,” അവനുറക്കെ വീണ്ടും വിളിച്ചു.

മാവീരന് ആകെ അതിശയമായി.

താഴെ നടന്നത് എന്തെന്ന് മാവീരന് അറിയില്ലായിരുന്നു.

തന്റെ മടയിൽ ഇത്രയും ധൈര്യത്തോടെ ഒരുവൻ കയറി വന്നത് അല്പനേരത്തേക്കു മാവീരനെ ആശ്ചര്യത്തിലാഴ്ത്തി.

“യാരെടാ നീ ?” ബിയർ ബോട്ടിൽ നിലത്തേക്ക് ശക്തിയിൽ ഇട്ടു മാവീരൻ ചോദിച്ച നേരം കൂടെ നിന്ന ഒരുവൻ തന്റെ ഓർമ്മയിൽ നിന്നും വന്നുകയറിയവന്റെ മുഖം ഓർത്തെടുത്തു.

“അണ്ണാ ,,,,” ഉറക്കെയവൻ വിളിച്ചു കൊണ്ട് ആദിക്ക് നേരെ കൈ ചൂണ്ടി.

മാവീരൻ തിരിഞ്ഞുനോക്കി.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.