അപരാജിതൻ -50 5513

വെട്ടിന്റെ വേദനയിൽ മാവീരന്റെ അനുയായികൾ അലമുറയിട്ടുകരഞ്ഞു.

പലരും പ്രാണൻ രക്ഷിക്കാൻ മുറിവേറ്റ ദേഹവുമായി അവിടെ നിന്നും ഓടുകയുണ്ടായി.

ഹാളിൽ പച്ചയ്ക്ക് ആളുകളുടെ ഇറച്ചിയിലൂടെ വാൾ കയറുന്നത് കൊണ്ട് ലഹരി മൂത്തു തുണിയില്ലാതെ ഇരിക്കുന്നവർ പോലും കിട്ടിയ തുണി കൊണ്ട് നാണം മറച്ചു പുറത്തേക്ക് ഇറങ്ങിയോടി.

കൈകാലുകൾ മുറിഞ്ഞു പോയവർ പ്രാണവേദനയാൽ പിടഞ്ഞലറി ഹാളിലൂടേ ഇഴഞ്ഞു പുറത്തേക്ക് ഇറങ്ങി.

അപ്പുമാമന്റെ അങ്ങനെയൊരു ഭാവവും കോപവും മുറിപ്പെടുത്തുന്നതും കണ്ട വൈഗ പേടിച്ചു അലറികരഞ്ഞു.

ആ ഹാളിൽ മാവീരന്റെ കൂട്ടാളികൾ ആരും രണ്ടു കാലിൽ നിൽക്കാൻ പറ്റിയ നിലയിലായിരുന്നില്ല.

ദല്ലാൾ മഞ്ജുളവർണ്ണനും കൂട്ടരും എന്ത് ചെയ്യണമെന്നറിയാതെ ഒരു മൂലയിൽ പേടിച്ചു നിൽക്കുന്നതു കണ്ടു ആദി അറുവാൾ സുമേശനു നേരെ എറിഞ്ഞു കൊടുത്തത് സുമേശൻ ചാടിപിടിച്ചു.

“അവന്മാര് ഒറ്റയെണ്ണം ഇവിടന്നു പോകരുത്, നോക്കിക്കോ ”

ആദി വൈഗയുടെ കൈ പിടിച്ചു പടികൾ കയറി മുകളിലേക്ക് ഓടി.

അതെ സമയം

സുമേശൻ അറുവാളുമായി ഉടനെ ദല്ലാൾ മഞ്ജുളവർണ്ണനും കൂട്ടർക്കും അടുക്കലേക്ക് ഓടിച്ചെന്നു.അവന്മാരെയൊക്കെ ചവിട്ടി നിലത്തേക്കിട്ടു, അവരുടെ കഴുത്തിൽ വാൾ പിടിച്ചു അവന്മാരെ എഴുന്നേൽക്കാൻ പോലും അനുവദിക്കാതെ കാവൽ നിന്നു.

“കറുവാടികളെ പച്ചയ്ക്ക് കൊളുത്തിക്കൊന്ന ഭാർഗ്ഗവയില്ലത്തെ ഇളയ ചോരയാ  ഇപ്പോ മേലേക്ക് പോയത്,,,നിന്റെയൊക്കെ ചാവ് അണ്ണനെടുക്കും,,പൊലയാടിനായ്ക്കളെ”

കരുവാടികളെന്ന ഭയങ്കരന്മാരെ കൊന്നവനാണ് ആദിയെന്നു മനസ്സിലാക്കിയപ്പോൾ  നിലത്തു കിട്ടുന്നവർ ഭയന്ന് നിലവിളിച്ചു.

“അയ്യോ ,,,തെറ്റ് നടന്നു പോയി,,മാപ്പു തരണം ” അവർ സുമേശന്റെ കാൽ പിടിച്ചു അലറിക്കരഞ്ഞു.

“ഭാർഗ്ഗവയില്ലതെ പൈതലിനെ പൊക്കാൻ മാത്രം നീയൊക്കെ ചിന്തിച്ചത് കൊണ്ട് ഇനിയൊരു രക്ഷയുമില്ല,,അണ്ണന്റെ പെണ്ണിനു മേലേയാ നീകൈവെച്ചത് ,,അടങ്ങി മിണ്ടാതെ കിടക്കെടാ പന്നപൊലയാടികളെ”

സുമേശൻ അലറി മഞ്ജുളവർണ്ണന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി നിലത്തേക്ക് വീഴിപ്പിച്ചു അവർക്ക് കാവൽ നിന്നു.

                                     @@@@@@

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.