അപരാജിതൻ -50 5341

“എന്താ മല്ലികയ്ക്ക് ,,അവളടുത്തുണ്ടോ..? പറ ഗോപി എന്താ അവൾക്ക് പറ്റിയെ , ഇന്ദു അരികിലുണ്ടോ ഉണ്ടെങ്കിലൊന്നു കൊടുക്ക്  ” പേടിച്ചു വിറച്ചു കൊണ്ട് രംഗരാജൻ ചോദിച്ചു.

“എന്റെ രംഗേട്ടാ,, ഞാനിപ്പോ എങ്ങനെയാ പറയുക, ഇന്ദുലേഖ ഇവിടെയില്ല”

ഗോപി വിമ്മിട്ടത്തോടെ പറഞ്ഞു.

“അവളെവിടെ, എന്താ ഗോപി വല്ല പ്രശ്നവുമുണ്ടോ?”

“എന്റെ പൊന്നു രംഗേട്ടാ,,ആകെ പ്രശ്നമാണ്,,ഇന്ദുലേഖ ,,” ഗോപി പകച്ചിലോടെ നിർത്തി.

“എന്റെ കുഞ്ഞിനെന്താ പറ്റിയതെന്നു പറ” ഭയപ്പാടോടെ രംഗരാജൻ ചോദിച്ചു.

“രംഗേട്ടാ,,,ഇന്ദുലേഖയെ ആ മാവീരൻ കൊണ്ട്പോയി” ഒരു വിറയലോടെ ഗോപി പറഞ്ഞു.

“അയ്യോ ,,,,,” എന്നൊരു നിലവിളിയാണ് ഗോപി കേട്ടത്.

രംഗരാജന്റെ പെട്ടെന്നുള്ള നടുക്കം കേട്ട് കാറോടിച്ചു കൊണ്ടിരുന്ന ശ്യാം കാർ നിർത്തി.

ഇന്ദുലേഖയെ മാവീരൻ തട്ടിക്കൊണ്ടു പോയി” നിസ്സഹായതയോടെ ഗോപി പറഞ്ഞു.

“എന്താ ,,,എന്താ ഗോപി ഈ പറയണേ?” ഞെട്ടി വിറച്ചു രംഗരാജൻ ചോദിച്ചു.

“അതെ രംഗേട്ടാ,,,അരുണേശ്വരത്ത് വെച്ചാ കൊണ്ടുപോയത് ,മല്ലികാന്റി വഴിയിലിരുന്നു പൊട്ടിക്കരയുകയായിരുന്നു,, ഞാനാ വഴി വന്നപ്പോൾ കണ്ടതാ,,ഉടനെ തന്നെ ഞങ്ങൾ പോലീസ് സ്റ്റേഷനിലും പോയി,,അവരൊന്നും സഹായിച്ചില്ല,,അന്നേരം  ആന്റിയ്ക്ക് വയ്യാതെയായി,,ഞാൻ  ഒറ്റയ്ക്ക് എന്തൊക്കെ ചെയ്യും,,വേഗം ഹോസ്പിറ്റലേക്ക് കൊണ്ടുവന്നു, അഡ്മിറ്റ് ആക്കി”

“അയ്യോ ,,,എന്റെ മോളെ,,,,,”രംഗരാജന്റെ നിലവിളിയുയർന്നു.

കുറഞ്ഞത് രണ്ടു മണിക്കൂർ യാത്രയുണ്ട് അവർക്ക് തിരികെ വൈശാലിയിലെത്തുവാൻ.

എന്ത് ചെയ്യണമെന്നറിയാതെ രംഗരാജൻ പകച്ചുപോയി.

“ഗോപി,,,ഞാനിപ്പോ എന്താ ചെയ്യാ,,നാരായണാ എന്റെ മോളെ ആ പിഴച്ചവൻ ഉപദ്രവിക്കുമോ അയ്യോ ”

ഗോപി താൻ അറിവഴകനെന്ന ആദിയെ വിളിച്ചു പറഞ്ഞതും ആദി അങ്ങോട്ട് പോയതുമൊന്നും രംഗരാജനോട് പറഞ്ഞില്ല.

“ഗോപി ,,ഞാനിപ്പോ നിന്നെ വിളിക്കാം,,ഞാനൊരു വഴി നോക്കട്ടെ”

രംഗരാജൻ ഫോൺ വേഗം വെച്ചു.

കാറിൽ

രംഗരാജൻ അവിടെ നടന്ന അനിഷ്ടസംഭവങ്ങൾ എല്ലവരെയും അറിയിച്ചു.

അത് കേട്ടതോടെ എല്ലാവരും നടുങ്ങി.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.