അപരാജിതൻ -50 5341

ആ നിൽപ്പ് നില്കുന്ന നേരം മുകളിൽ നിന്നും മാവീരന്റെ കൂട്ടാളികൾ താഴെയെത്തിയിരുന്നു.

അതിലൊരുവൻ ഒടിഞ്ഞു വീണ മേശയുടെ കാൽ കൈയിലെടുത്ത് ആദിയുടെ വലത്തെ ചെന്നിയിലേക്ക് ആഞ്ഞു വീശി.

ചെന്നിയിൽ എത്തും മുന്നേ അവനാ കാലിൽ മുറുകെപിടിച്ചു.

കോപത്തോടെ മുഖം തിരിച്ചു.

വൈഗയെ നെഞ്ചോടു ചേർത്ത് നിർത്തികൊണ്ടു തന്നെ ആ മേശകാൽ വലിച്ചു വാങ്ങി അടിക്കാൻ ഓങ്ങിയവന്റെ തലയോട് അടിച്ചു പൊളിച്ചു നിലത്തേക്ക് വീഴിപ്പിച്ചു.

ആദിയുടെ നെഞ്ചിൽ ചേർന്ന് നിന്നുവെങ്കിലും വൈഗയ്ക്ക് കരച്ചിലടക്കാൻ കഴിഞ്ഞിരുന്നില്ല.

ഒരുവൻ കാൽ മടക്കി ആദിയുടെ പുറത്ത് ആഞ്ഞു ചവിട്ടി,

ചവിട്ടിന്റെ ആക്കത്തിൽ ആദിയൽപ്പം മുന്നിലേക്ക് നീങ്ങിയെങ്കിലും തറയിൽ കാൽ പതിപ്പിച്ചു നിലയുറപ്പിച്ചു കൈയിലിരുന്ന മേശകാൽ വീശി തന്നെ ചവിട്ടിയവന്റെ താടിയെല്ല് നോക്കി മേലേക്ക് പ്രഹരിച്ചു.

ആ പ്രഹരത്തിൽ അയാൾ നേരെ മേലേക്കുയർന്നു ഒടിഞ്ഞു വീണ മേശയിൽ തലയിടിച്ചു വീണു.

“മാമ,,അവര് എങ്കിട്ടെ പെരിയ ദ്രോഹം പണ്ണിയാച്ച് മാമാ,,, ഇങ്കെ ഇപ്പോതും നോവിര്‌ക്കെ മാമാ ” അടികൊണ്ടു തിണർത്ത കവിളിൽ തൊട്ടവൾ സങ്കടത്തോടെ മറുകൈ ചൂണ്ടി തന്നെ തട്ടിക്കൊണ്ടു വന്ന മഞ്ജുളവർണ്ണനെ കാണിച്ചു.

വൈഗയുടെ കവിളിൽ അടികൊണ്ട പാട് കണ്ടപ്പോൾ അവന്റെയുള്ളിലെ കോപം ഇരച്ചു കയറി, അവൻ മഞ്ജുളവർണ്ണനെ  നോക്കി.

അതെ സമയം

ആദിയുടെ ഇടികൊണ്ടു വീണവരും മറ്റുള്ളവരും ആദിയ്ക്കും വൈഗയ്ക്കും ചുറ്റുമായി കൈയിൽ കിട്ടിയ ആയുധങ്ങളുമായി നിരന്നു.

 

അവൻ, ചുറ്റും നോക്കി സുമേശനരികിലായി അറുവാൾ കിടക്കുന്നത് കണ്ടു.

ആദി , വേഗം വൈഗയെയും കൊണ്ട് ഓടി സുമേഷനരികിൽ ചെന്ന് നിലത്തു കിടക്കുന്ന നീളമുള്ള വെട്ടറുവാളിൽ ചവിട്ടി മേലേക്ക് ഉയർത്തി കൈയിൽ പിടിച്ചു.

 

അതിവേഗം തങ്ങൾക്കു  ഓടിവരുന്നവന്മാരുടെ അടുത്തേക്ക് ചെന്നു വാൾ കൊണ്ട് തലങ്ങും വിലങ്ങും അവരെ വെട്ടി ചോര തെറിപ്പിച്ചു അവന്മാരെ നിലത്തേക്ക് വീഴ്ത്തി .

അതിവേഗത്തിലുള്ള അറുവാൾ പ്രയോഗത്തിൽ മുറിയാകെ ചോരപ്പുഴയൊഴുകി.

നിരവധി കൈകളും കാലുകളും വെട്ടുകൊണ്ടു അടർന്നു നിലത്തേക്ക് വീണു.

Updated: May 8, 2023 — 11:40 pm

28 Comments

  1. ????????????????????????

  2. ആഞ്ജനേയദാസ്

    ?❤❤❤❤??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.